ജാലകം

Friday, October 23, 2020

Buzz It

 പെരുമഴയ്ക്കു തീ പിടിക്കുമ്പോള് .

പെരുമഴയ്ക്കു തീ പിടിക്കുമ്പോള് .
കിളി വാതിലിനുമപ്പുറം ചീവീടുകളുടെ സ്വര രാഗ സുധയില് കാലം പുറകോട്ടു പോയി...
രാജാവു തന്റെ ഓര്മ്മയുടെ കൊക്രൂണിയില് കുരുങ്ങിയ നീര്ക്കോലികളെ കേവലം ഒരു ഈര്ക്കിലില് രക്ഷിച്ച് ക്ഷീണിതനായിരുന്നു.''
ആരവിടെ ....
ദിഗന്തങ്ങള് കിടുങ്ങുന്ന ശബ്ദം ....
ആരവിടെ ..അടിയന് എന്നോഛാനിച്ചു നില്ക്കാന് ഒരു പട്ടിയുമില്ലാത്ത രാജാവു
തന്റെ ഓര്മ്മകളുടെ മഹാ സാഗരത്തിലൊരു ചൂണ്ട ഇട്ടു.
അറിയപ്പെടാതെ പോയ എത്രയോ മേഖലകളിലെ പ്രഗത്ഭരും പ്രതിഭാശാലികളും
ഒരു കുഞ്ഞോളംം പോലും ഇല്ലാതെ മണ്മറഞ്ഞു പോയിരിക്കുന്നു.
അറിയപ്പെടാത്ത മനുഷ്യർ.
ഇന്നും നാം സെലിബ്രിറ്റി കാറ്റഗറി
യിൽ കാണുകയും കേൾക്കുകയും ചെയ്യുന്നവരെക്കാളും അല്ലെങ്കിൽ അവരോടൊപ്പം കിട്ടെ നിൽക്കുന്നതോ ആയ അറിയപ്പെടാത്ത മനുഷ്യർ.
ഇരുളിന്റെ മറവിൽ സാഹചര്യങ്ങളുടെ ചങ്ങലയിൽ
നഷ്ടപ്പെട്ട പ്രതിഭകൾ.
.
കഥാ പാത്രങ്ങള് ..
ജീവന്റെ ഓരോ കണികയിലും മനുഷ്യന്റ്റെ സ്ഥായീ ഭാവം നഷ്ടപ്പെടുത്താതെ ജീവിച്ച് പോയ അറിയപ്പെടാത്ത മഹത്തായ കഥാപാത്രങ്ങള്.
നിസ്സാര ജീവിതമെന്ന് തത്വ ശാസ്ത്രജ്ഞര് എഴുതി കളഞ്ഞ മനുഷ്യ ജീവിതങ്ങള് ..
രാജാവിന്റെ മനസ്സില് ഓര്മ്മകളുടെ കഥാ സാഗരങ്ങള് .
പലരും കണ്ടു തൊട്ടറിഞ്ഞവര്.
കൊച്ചു കുട്ടന് പിള്ള സ്വാമി .
-------------------------------
സ്വന്തം ഗ്രാമത്തില് , ഇദ്ദേഹം ജീവിച്ചിരുന്നു.ആറര അടി ഉയരം .
രവീന്ദ്ര നാഥ ടാഗോറിന്റെ താടിയേക്കാള്
മനോഹരമായ സമൃധമായ താടി.
ഒറ്റയാനായി കഴിഞ്ഞ അദ്ദേഹം ആരെയും വകവച്ചിരുന്നില്ല.
ഭയത്തോടെ, അല്പം ബഹുമാനത്തോടെ ശ്രദ്ധിക്കു മായിരുന്ന അദ്ദേഹം
അമ്പല പരിസരത്തും ഉത്സവ കമ്മിറ്റി ഓഫീസിന്റെ തിണ്ണയിലുമായി കഴിഞ്ഞു കൂടിയിരുന്നു..
നോക്കിലും വാക്കിലും പ്രൊഢഗംഭീരന് ആയിരുന്നു.
വാക്‌ ചാതുരി ആയിരുന്നു ഏറ്റവും വലിയ സമ്പത്ത്‌.
രാജാവു ഓര്ക്കുകയായിരുന്നു.
ഒരുത്സവം നടക്കുകയാണ്.
രാത്രി ഒന്പതു മണി കഴിഞ്ഞിരിക്കുന്നു.അടുത്ത പരിപാടി ബാലെയാണു്‌.
പല സംഘാടകരും അനൌണ്സ്മെന്റ് ചെയ്തു ഷയിന് ചെയ്യുന്നു.
സ്ത്രീകളും പുരുഷന്മാരുമായി വലിയ ഒരു ജന കൂട്ടം തന്നെയുണ്ട്.
സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ആയി ഇരിക്കാന് കയര് കെട്ടി വേലി തിരിച്ചിട്ടുണ്ട്.
അച്ചടക്കമില്ലാതെ നിയമങ്ങള് കാറ്റില് പറത്തി ജനങ്ങള് എല്ലായിടത്തും വെരവി നടക്കുന്നു..സ്ത്രീകളിരിക്കുന്ന ഭാഗത്തൊക്കെ പ്രേമകുമാരന്മാരുടെ ബഹളമാണ്.
കയര് വേലി ,ഇപ്പോള് പൊട്ടുമെന്ന അവസ്ഥയിലും..
അല്പം മൂടില് നിന്ന കൊച്ചു കുട്ടന് പിള്ള സ്വാമിക്ക് ഇതൊന്നും സഹിക്കുന്നില്ല.
അനോന്സ്മെന്റ് ചെയ്തു ഷയിന് ചെയ്തു നിന്ന ബിജുവിന്റെ കയ്യില് നിന്നും സ്വാമി മൈക്ക് വാങ്ങി.
പിന്നെ ......ഇങ്ങനെ ആയിരുന്നു.
പ്രിയപ്പെട്ടവരെ. അടുത്ത പരിപാടി ബാലെയാണു്‌.
നാം അക്ഷമരായി കാത്തിരിക്കുകയാണ്. പക്ഷേ അതിനു മുന്നേ ,
ഒന്നു രണ്ടു കാര്യം.
ഇവിടെ ഒരു കയര് ,സ്ത്രീ പുരുഷ വേര്തിരുവിന് ഒരു കോപ്രായം പോലെ കെട്ടിയിട്ടുണ്ട്.
പക്ഷേ അതിനെ , പ.... പോലെ ധിക്കരിച്ചു ഇവിടെ കേറി കോണകം ഉടുക്കാമെന്ന് കരുതരുത്.
കൊച്ചു കുട്ടന് പിള്ള സ്വാമിയേ വ്യക്തമായി അറിയുന്ന ഒന്നു രണ്ടു യുവാക്കള് തമ്മില് പറഞ്ഞു. സ്വാമി കുളമാക്കുമോ.
സ്വാമി തുടരുക ആയിരുന്നു.
കയറു കെട്ടിയിരിക്കുന്നതിന്റെ തെക്കു വശത്തിരിക്കുന്ന പുരുഷന്മാര് .....
കയറിനു വലതു ഭാഗത്തുള്ള പുരുഷന്മരുടെ ഭാഗത്തേയ്കു ദയവായി മാറുക.
എടാ നിന്നോടാ പറഞ്ഞതു്‌.സ്ത്രീകളുടെ ഭാഗത്തു് ....അതായതു്.....കയറിന്റെ വലതുഭാഗത്തു്....നിന്റെ അമ്മച്ചീടെ.....
മാറെടാ നായിന്റെ മോനേ.....(നിശ്ശബ്ദത)
എടാ പട്ടി കഴു........മോനേ...മാറിനെടാ അവിടെ നിന്നു്‌.
ഒടുവില് ചീത്ത വിളിയുടെ ഘോഷ യാത്രയില് എത്തുമ്പോള് ഒരു സംഘാടകന്
എത്തുന്നു... സ്വാമീ...ഡാന്സ്‌ തുടങ്ങറായി.
ഭ പട്ടീ നീ എന്നെ പഠിപ്പിക്കാന് വരുന്നോ...
വല്ല വിധവും മൈയ്കു്‌
വാങ്ങി ...ഉത്സവം തുടരുന്ന രംഗങ്ങള്.....
സ്വാമിയും ആ ശൈലികളും അന്യം..
ആ മനുഷ്യരും .
നേരെ വാ നേരെ പോ ...
എനിക്ക് പാര്ക്കാന് എന്റെ മുന്തിരി തോപ്പുകള്.
രാജാവു ഓര്ക്കുകയായിരുന്നു..
ഒരിക്കല് സ്ഥലത്തെ സ്റ്റുഡിയോക്കാരന് , ആല്ത്തറയിലിരുന്ന
ആ വലിയ താടിക്കാരന്റെ ഒരു ഫോട്ടോ എടുത്തു.
ഗംഭീരമായ ആ ഫോട്ടോ ,സ്റ്റുഡിയോക്ക് മുന്നില് എന്ലാര്ജ് ചെയ്തു വച്ചു .
ആരും ആ ഫോട്ടോയില് ഒന്നു നോക്കി പോകും. അത്ര ഗാംഭീര്യവും
മനോഹരവും ആയിരുന്നു.
ആരോ പറഞ്ഞു സ്വാമി ഈ വിവരം അറിഞ്ഞു .
ഒരു ദിവസം സ്വാമി ചെന്നു.
ഫോട്ടോ എടുത്ത സ്റ്റുഡിയോക്കാരന് അഭിമാനത്തോടെ സ്വാമിയുടെ ഫോട്ടോ
കാണിച്ചു. സ്വാമി സന്തോഷം രേഖപ്പെടുത്തുമെന്ന് കരുതി.
സ്വാമി പറഞ്ഞു. ഇതറിഞ്ഞിട്ടാടാ ഞാന് വന്നേ.
അന്ന് കോപ്പി റൈറ്റ് നിയമം ഒന്നുമില്ല.
ഞങ്ങളുടെ ഗ്രാമത്തില് ആയിരുന്നു ആദ്യത്തെ കോപ്പി റയിറ്റ്
കേസ്സ് ആരംഭിച്ചത്..
എന്റെ പടം എന്റെ അനുവാദമില്ലാതെ ഇവിടെ എന്തിനാടാ വച്ചത്.
പട്ടി ...കഴുവേറി.... നിന്റെ...
സ്വാമി , സമസ്താപരാധം. ക്ഷമ .....
അന്ന് 50 രൂപയോ മറ്റോ കൊടുത്തു രംഗം ശാന്തമാക്കി.
പിന്നെ സ്വാമി മരിക്കുവോളം
എല്ലാ മാസവും സ്വാമിക്ക് തോന്നുമ്പോള് പോയി ചീത്ത വിളിച്ച് ,
കോപ്പി റയിറ്റ് ആയി കിട്ടുന്നതും വാങ്ങി പോരുമായിരുന്നു ..
പിന്നീട് എന്നോ കേട്ടു.
ഉത്സവകമ്മിറ്റി ഓഫീസ്സില് ആരോരും തിരിഞു നോക്കാതെ അനാഥനായി.....
അറിയപ്പെടാത്ത ലോകത്തേയ്ക്ക് യാത്ര ആയെന്നു.
രാജാവു തിരിഞ്ഞു കിടന്നു..
പെരുമന് ഉദിച്ചു കഴിഞ്ഞു.
കഴുവിടാന് കുന്നിലെയ്ക്ക് കൂട്ടത്തോടെ പറന്നു പോകുന്ന മിന്നാ മിനുങ്ങികളെ
നോക്കി രാജാവുറങ്ങി...
------------------------------

No comments: