Kvenu Nair is in Kanpur, Uttar Pradesh.
ഇടവഴികള്‍
--------
ഇടവഴികള്‍,ചെറുവഴികള്‍,പെരുവഴികള്‍ താണ്ടി....
മഹാനഗരവീഥികളില്‍ നാമൊത്തു ചേര്‍ന്നൂ....
-----------------------------
പണ്ട് അമ്മൂമ്മ പറഞ്ഞു.
അന്നു് ഇതിലേ ഒരു ഒറ്റയടിപാത ഉണ്ടായിരുന്നു.
ഒരാള്‍ക്കു മാത്രം നടക്കാന്‍ പറ്റുന്ന പാത.
രണ്ടു വശവും സമൃദ്ധമായ കാടു്.
ആന നിന്നാല്‍ കാണാന്‍ പറ്റില്ലത്രേ.
ആളുകളങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ആ പാതയിലൂടെ പോയ് വന്നിരുന്നു.
പിന്നെ പിന്നെ ഒറ്റയടി പാതയില്‍ കുറുക്കു വഴികള്‍ വന്നുചേര്‍ന്നു.
ഒറ്റയടിപ്പാതകള്‍ ഇടവഴികളായി. ഇടവഴികള്‍ വലിയ ഇടവഴിയായി.
വലിയ ഇടവഴിയെ ഞാനും ഓര്‍ക്കുന്നു.
എന്നോ പിന്നീടത് വണ്ടീം സ്കൂട്ടറും ഒക്കെ,
ലക്കും ലഗാനുമില്ലാതെ ഓടുന്ന ടാറിട്ട റോഡുകളായി.
വലിയ ഇടവഴിയും ഇല്ലാതായി.
അന്നത്തെ ആള്‍ക്കാരും ഇല്ലാതായി.
ഇന്നത്തെ തിരക്കേറിയ റോഡുകളൊക്കെ പണ്ടത്തെ ഒറ്റയടിപ്പാതകളായിരുന്നിരിക്കാം. ഒറ്റയടിപ്പാതകള്‍ കുറുക്കു വഴികളായതു പോലെ,
ഇന്നത്തെ തിരക്കേറിയ റോഡുകള്‍ കുരുക്കു വഴികളായി മാറി.
ജീവിതവും ഒറ്റയടിപ്പാതയിലൂടെ ,
കുറുക്കു വഴികളിലൂടെ,
വലിയ ഇടവഴികളിലൂടെ,
തിരക്കേറിയ റോഡുകളിലൂടെ ..........................
ചോദിച്ചറിയാന്‍ ഇന്ന്‍ ആ അമ്മൂമ്മയില്ലല്ലോ.......
-------------------------
No comments:
Post a Comment