30-08-2020
ഓര്‍മ്മകള്‍
-----------------
മനുഷ്യനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഓര്‍മകളാണ് അവനെയോ അവളെയോ ജീവിപ്പിക്കുന്നത്. ഓര്മ്മ നഷ്ടപ്പെട്ടാല്‍ ജീവിക്കുന്നതില്‍ ആ പുരുഷനോ സ്ത്രീയോ ഇല്ല.
പ്രേത സമാനമായ ആ കാഴ്ച ,ബന്ധുക്കള്‍ക്ക് അവനായും അവളായും തോന്നുമെങ്കിലും അവിടെ ആരും ഇല്ല എന്നതാണു സത്യം.
ശൂന്യത .ജീവിച്ചിരിക്കുന്നു. ശൂന്യതയില്‍ തിരിച്ചറിവുകള്‍ തേടുന്നു ബന്ധുക്കള്‍.
കണ്ട് അനുഭവിച്ചതാണ് .
കണ്ട് ,അനുഭവിച്ച മറവിയുടെ ഗര്‍ത്തങ്ങളില്‍ വീണ ജീവിതങ്ങളെ ഇവിടെ പരാമര്‍ശിക്കുന്നില്ല.
അത് ഒരു വലിയ വിഷയമാണ്.
ഈയിടെ വായിച്ച ചില ഓര്‍മപ്പെടുത്തലുകള്‍ പ്ങ്കുവയ്ക്കുവാന്‍ ഇഷ്ടപ്പെടുന്നു.
ഓര്‍മ്മപ്പെടുത്തലുകളാണ്........
എത്ര ഉയരത്തിൽ
പറന്നാലും
ഇരപിടിക്കാൻ
ഭൂമിയിലിറങ്ങണമെന്ന്
പരുന്ത്
ഓർമ്മിപ്പിക്കുന്നു.
സൗന്ദര്യമില്ലാത്തിടത്ത്
സ്വാതന്ത്ര്യം
കൂട്ടിലടക്കപ്പെടുന്നില്ലെന്ന്
കാക്കകൾ
ഓർമ്മിപ്പിക്കുന്നു.
ബന്ധങ്ങളുടെ
ഇഴകൾക്ക്
ഒരു വൈറസിനോളം
ബലമേയുള്ളുവെന്ന്
കൊവിഡ്
ഓർമ്മിപ്പിക്കുന്നു.
ഓര്‍മ്മകള്‍ കൂട്ടി വച്ചിരിക്കുന്ന ബ്രയിന്‍ മരിച്ചാല്‍
മരണമാണെന്നും ഈ ഓര്‍മപ്പെടുത്തലില്‍ ഓര്‍മ്മിക്കുന്നു.
No comments:
Post a Comment