ഭാസ്ക്കരന്‍ സാറു് അന്നും ചിരിക്കാന്‍ ശ്രമിച്ചു.
ആ ദിവസവും സാറിനു് ഒരു പ്രത്യേകതകളും ഇല്ലായിരുന്നു. സാറിന്റെ ഒരേ ഒരു മകന് വിദേശത്തു നിന്നും ഒരു പെണ്ണുമായി വരുന്നു.
ഒരു മാസത്തിനു മുന്നേ അവന്റെ ഫോണുണ്ടായിരുന്നു.
ആ വിവരം അറിഞ്ഞു് അവന്റെ അമ്മ സാവിത്രി രണ്ടു ദിവസം കട്ടിലില്‍ നിന്നും എഴുനേല്‍ക്കാതെ കിടന്നു.ഭാസ്ക്കരന്‍ സാര്‍........പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.
ഭാസ്കരന് സാര്‍ റിട്ടയേര്‍ഡായിട്ടു് രണ്ടു വര്‍ഷമായിരിക്കുന്നു.വീടു മുറ്റത്തെ സ്കൂളിലായിരുന്നു ജോലി.. നാട്ടിലെല്ലാവരുടേയും സാറു്. പെങ്ങന്മാര്‍ക്കു് കുടുംബ വീടും സ്വത്തൂം കൊടുത്തു് പുണ്യങ്ങളുടെ ഗംഗ സ്വന്തമാക്കിയ കുടുംബ സ്നേഹി. ഒടുവിലെന്നോ അമ്മയുള്‍പ്പെടെ പറഞ്ഞ , കുറ്റപ്പെടുത്തലുകളുടെ പാഴാങ്ങം കേള്‍ക്കേണ്ടി വന്ന ഹതഭാഗ്യന്. ഭാസ്ക്കരന്‍ സാറ് എന്നും ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.സാവിത്രിയെ സാറു പ്രേമിച്ചു വിവാഹം കഴിച്ചതോ, അതോ സാറിനെ സാവിത്രി പ്രേമിച്ചു വിവാഹം കഴിച്ചതോ. രണ്ടു പേരും പരസ്പരം പ്രേമിച്ചിരുന്നു എന്നതിനു തെളിവുകള്‍ ഏറെ .
ഭാസ്ക്കരന്‍ സാറു്, സുന്ദരനായിരുന്നു. സുന്ദരമായ ഒരു മനസ്സും ഉണ്ടായതു് തന്നെ സാറിന്റെ ഗതികേടും.സാവിത്രി,സാറു കാണുമ്പോള്‍ കറുത്തു് എണ്ണ ഇറ്റു വീഴുന്ന മുടി ഒതുക്കിയ ഒരു ഇരു നിറക്കാരിയായിരുന്നു. പെങ്ങന്മാരുടെ മുന്നിലെ ആ കരിക്കട്ടയെ സാറെങ്ങനെ ഇഷ്ടപ്പെട്ടു.
അതിന്നും സാവിത്രിയ്ക്കു പോലും അറിഞ്ഞു കൂടാ.
പക്ഷേ കല്യാണ ദിവസവും സാറു് ചിരിച്ചിരുന്നു.സാവിത്രിയെ ചിരിപ്പിക്കാനും സാറെന്നും ശ്രമിച്ചിരുന്നു.
ജീവിതത്തിലെ പലതും വേണ്ടെന്നു വച്ചതു് സാറിന്റെ നല്ല മനസ്സായിരുന്നു.
കുരുത്തോലയുടെ മണമുള്ള ശ്രീദേവിയോടു്, ഇനി എന്നേ മറന്നേക്കൂ എന്നു് സാറിനു് പറയാന്‍ കഴിഞ്ഞതും ആ നല്ല മനസ്സു കാരണം.തിരിഞ്ഞു നിന്നു് പിന്നൊരിക്കലണ്ണനെ കുറ്റം പറഞ്ഞ പെങ്ങന്മാരെ ഒക്കെ കല്യാണം കഴിച്ചയയ്ക്കാന്‍, താനെല്ലാം മറന്ന കൂട്ടത്തില്‍ തന്റെ ജീവിതവും മറന്നു വച്ച സാറു്.
പിന്നെയും സാറൊരു ജീവിതവും കാത്തിരിക്കുമ്പോഴായിരുന്നു, ആ അത്യാഹിതം. കിണറ്റില്‍ എറിഞ്ഞാലും എന്റെ മോളെ അവിടെയ്ക്കയക്കില്ലെന്നു പറഞ്ഞ വാര്‍ത്തയുമായി വന്ന ചെല്ലപ്പന് പിള്ള എന്ന രണ്ടാമനോടു ഭാസ്കരന് സാറു ചോദിച്ചു പോയി. എന്താ ചേട്ടാ...കുഴപ്പം.കുഴ്പ്പം . നിന്റ്റെ ബാധ്യതകള്‍ തന്നെ.ബാധ്യതകളൊഴിക്കാന്‍ സാറിനു് വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ആ ഒഴിക്കലില്‍ സാറിന്റെ വയസ്സും, അമ്മ ഉള്‍പ്പെടെ ഉള്ളവരുടെ സ്നേഹവും ക്ഷീണിച്ചു.
അപ്പോഴും ഭാസ്കരന് സാര്‍ ചിരിക്കാന്‍ ശ്രമിക്കുമായിരുന്നു.
-----------------------------------------------------------------
രാത്രി.
സാവിത്രി പതിയെ എഴുന്നെറ്റു.
സാറൊറങ്ങിയിട്ടില്ല.
അടുത്ത മുറിയിലെ വെളിച്ചം അവര്‍ ശ്രദ്ധിച്ചു.
പതിയെ നടന്നു.
വയ്യ...കാലുകള്‍ക്കു് പഴയ ബലമില്ല. കസേരയിലല്പം ഇരുന്നു പോയി.
ഓര്‍ക്കുകയായിരുന്നു.
സാറിനെ.
വായന ഒരു ഹരവും, ഇനിയും എന്തൊക്കെയോ ആകുമെന്നും കരുതി പ്രകാശമുള്ള മനസ്സുമായി നടക്കുന്ന പാവം ചേട്ടന്.
ഒരേ ഒരു മകന്. നല്ല മാര്‍ക്കു വാങ്ങി ഉയര്‍ച്ചകളിലേയ്ക്കു പോകുന്ന മകനു്, പി.എഫു് ഫണ്ടുകളില്‍ നിന്നു ലോണെടുത്തു് ചെലവുകള്‍ നേരിട്ട സാറു്.
ഭാസ്കാരന്‍ സാറു് എപ്പോഴും ചിരിക്കുമായിരുന്നു.
ജോലി കിട്ടി മറുനാടിലേയ്ക്കു യാത്ര അയച്ചപ്പോഴും സാറിനു ചിരി ഉണ്ടായിരുന്നു.
വര്‍ഷങ്ങളില്‍ വല്ലപ്പോഴും വരുന്ന ഫോണ്‍ സംസാരങ്ങളീല്‍ സാറു സന്തോഷവാനാകുന്നതു് അവര്‍ കാണുമായിരുന്നു.
അവന്റെ കഴിഞ്ഞ മാസം വന്ന ഫോണിനു ശേഷം, സാറിന്റെ ചിരിയിലെ കൃത്രിമത്വം അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
പതിയെ നടന്നു.
ഭാസ്കരന് സാറു് ചാരു കസേരയില്‍ കിടക്കുകയായിരുന്നു.
തുറന്നു വച്ച പുസ്തകം.
മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍
കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍ .
പതിയെ വിളിച്ചു. ചേട്ടാ.... പ്രകാശം കാരണം തന്റെ ഉറക്കത്തിനു് ഭംഗം ഉണ്ടാകാതിരിക്കാനാണു് , ചേട്ടന് അടുത്ത മുറിയിലിരുന്നു വായിക്കുന്നതു്. സാധാരണ വായന കഴിഞ്ഞു് പാതിരായില്‍ അടുത്തു വന്നു കിടക്കാറുള്ളതാണു് പതിവു്.
.വീണ്ടും വിളിച്ചു. ഭാസ്കരന് സാര്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവരുടെ പുറകേ നടന്നു.
ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.
ഭാസ്കരന് സാറു് ചിരിക്കുന്നതു്.
-------------------------------------------------------
41 comments:
ഭാസ്ക്കരന്‍ സാറിന്റെ ഒരു കുഞ്ഞു നൊമ്പരം പങ്കു വയ്ക്കുന്നു.!
വളരെ നന്നായിട്ടുണ്ട് വേണുമാഷേ. തന്മാത്ര എന്ന സിനിമ ഓര്‍ത്തു.
നന്നായിട്ടുണ്ട്..:)
“.... ചിരിക്കുമായിരുന്നു “ എന്നത് അധികമായൊ ! ചെറിയൊരു ഒതുക്കക്കുറവു വന്നൊ !
പക്ഷെ, അവസാനത്തിന്റെ ഭംഗിയായിരിക്കാം നല്ല റീഡബിലിറ്റി തോന്നി.
:)
കഥ ഇഷ്ടമായി വേണുവേട്ടാ... ഭാസ്കരന് സാറിന്റെ നൊമ്പരങ്ങള്‍ വായനക്കാര്‍ക്കും മനസ്സിലാകുന്നു.
:)
വേണു മാഷേ,
നന്നായിട്ടുണ്ട്.....
manasil thottu mashey
കഥയുടെ അവസാനഭാഗത്തെ ചിരി നൊമ്പരമായി.
കഥ കൊള്ളാം.
അഭിനന്ദനങ്ങള്‍...!
വേദന ഉള്ളില്‍ ഒതുക്കി മുഖത്ത് പുഞ്ചിരി മായാതെ നിര്‍ത്തി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്ന ഭാസകരന് സാറിന്റെ ചിത്രം നന്നായ് അവതരിപ്പിച്ചിരിക്കുന്നു. പാരഗ്രാഫ് അലൈന്മെന്റ് ഒക്കെ ശരിയാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു.
കഥ ഇഷ്ടമായി വേണുമാഷെ.
നൊമ്പരത്തിലും ചിരിക്കാന്‍ ശ്രമിക്കുന്ന ഭാസ്കരന്മാഷിന്റെ കൃത്രിമചിരിയുടെ രഹസ്യം, അതോ നൊമ്പരത്തിന്റെ രഹസ്യം. ഏതാണ് രഹസ്യമായി കിടക്കുന്നത്.
നന്നായിട്ടുണ്ട്.
ചിരിയുടെ നാനാര്‍ത്ഥങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..അഭിനന്ദനങ്ങള്‍
കഥ ഇഷ്ടമായി. :)
എല്ലാവര്ക്കുമോരോന്നുണ്ട് സാര്‍
ഞമ്മക്ക് അഡീഷ്ണല്‍ ആയി വേറേം കുറേ ഉണ്ട്
:)))
ഉപാസന
മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന തുണ്ടു കടലാസ്സു് , സാറിന്റെ അച്ചടക്കമുള്ള മനസ്സുപോലെ അടങ്ങിയിരിക്കുന്നു. തുറന്ന് പേജുകളില്‍
കവിളിലൂടെ ഇറ്റു വീണ കണ്ണു നീറ് തുള്ളികള്‍
വേണുവേട്ടാ,
കഥ വളരെ നന്നായിരിയ്കുന്നു. ഒരല്പം നൊമ്പരം മനസ്സില്‍ നിറയ്കുന്നു.
വേണുജീ...
മനോഹരമായിരിക്കുന്നു....
ഒരു നൊമ്പരമായ്....മനസ്സില്‍ ഭാസ്ക്കരന്‍ മാഷ്
നന്മകള് നേരുന്നു
oru nomparam theerkkunnu aa chiri...
കഥ വളരെ ഇഷ്ടപ്പെട്ടു..
എങ്കിലും മനസ്സില്‍ തോന്നിയ ഒരു കുശുമ്പ്...
“ബെഡ്ഡില്‍ കിടക്കുമ്പോഴും സാവിത്രിയ്ക്കു് ആ ഇരുട്ടിലും കാണാമായിരുന്നു.”എന്ന അവസാനവരിയില്‍ എന്തോ ഒരു കല്ലുകടി...എനിക്കുമാത്രം തോന്നുന്നതായിരിക്കും മാഷേ!ക്ഷമിക്കുക!!
ചിരിക്ക് കരയിപ്പിക്കാനാവും എന്ന് ഈ കഥയും ബോധ്യപ്പെടുത്തുന്നു.
വേണുവേട്ടാ നന്നായിരിക്കുന്നു.
വേദനായി ഈ ചിരി !
അഭിനന്ദനങ്ങള്‍ മാഷേ.
ചിരി ഒരു നൊമ്പരമായി ഒടുവില്‍..
ഭാസ്ക്കരന്‍ സാറിന്റെ കുഞ്ഞു നൊമ്പരം പങ്കു വച്ച എല്ലാ വായനക്കാര്‍ക്കും നന്ദി.:)
ആദ്യ കമന്റെഴുതിയ ,
വാത്മീകി, :)
മയൂരാ, :)
കാര്ടൂണിസ്റ്റു്, ഇവിടെ ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും സന്തോഷമുണ്ടു് . :)
ശ്രീ, :)
ബാജി ഓടംവേലി, :)
ജി.മനു, :)
നിഷ്ക്കളങ്കന്‍, :)
ക്രിസു്വിന്, :)
മുരളി മേനോന്, അഭിപ്രായത്തിനു് നന്ദി. അലൈന്മെന്റു് ശരിയായെന്നു തോന്നുന്നു.:)
കുട്ടന് മേനോന്, :)
കൃഷു്, :) പരസ്യമായ രഹസ്യം ആ നൊമ്പരം.:)
രാമു, രാമു മാഷേ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)
സു, :)
ഉപാസന, അതൊക്കെ എഴുതൂ. ഉപാസനയ്ക്കു കഴിയും അതൊക്കെ പകര്‍ത്താന്‍.:)
ഹരിശ്രീ, മറിക്കുന്ന പേജുകള്‍ക്കിടയില്‍ വയ്ക്കുന്ന ഒരു തുണ്ടു കടലാസ്സായി മാറിയ സാറു് :)
മന്‍സൂര്‍, :)
പ്രിയാ ഉണ്ണികൃഷ്ണന്, :)
ഹരിയണ്ണന്‍, ആ വരികളെഴുതിയ ശേഷം അതിന്റെ വാക്യാര്ഥത്തിലെ പിഴവു് എനിക്കറിയാമായിരുന്നു. പക്ഷേ സാവിത്രിയ്ക്കു മാത്രം ആ ഇരുട്ടിലും ഭാസ്ക്കരന്‍ സാറിനെ കാണാമെന്നു മനസ്സുറപ്പു നല്കി. നല്ല വായനയ്ക്കെന്റെ സന്തോഷം അറിയിക്കുന്നു.:)
ഇത്തിരിവെട്ടം,:)
വാണി, :)
ശ്രീലാല്‍, :)
അഭിപ്രായമെഴുതിയ എല്ലാവര്ക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍.:)
ഭാസ്കരന് സാറിന്റ്റ്റെ ചിരി..
ചിരിയ്ക്കുമുണ്ട് പല പല അര്‍ത്ഥങ്ങള്‍, അല്ലേ...
:)
ഭാസ്ക്കരന്‍ സാറിന്റെ ചിരിയിലും നൊമ്പരങ്ങളിലും പങ്കുചേരുന്നു.
വേണുവേട്ടാ...
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍...
Dear sir.
valare ...valare...eshtapettu
eni ennum nokkam.
നല്ല കഥ വേണുവേയ്. കഥയാണോ കാര്യമാണോ എന്നറിയില്ല - എത്ര വീടുകളിലാ ഭാസ്കരന് സാറു ചിരിക്കുന്നത്.
അഭിപ്രായം എഴുതിയ,
പി.ആര്. തീര്‍ച്ചയായും .:)
അലി. സന്തോഷം:)
ശ്രീദേവി നായര്‍, തീര്‍ച്ചയായും വായിക്കണം.:)
സിമിഭായി, വളരെ ശരിയാണു് . ഒരുപാടു വീടുകളില്‍ ഇനിയും ചിരിക്കാനിരിക്കുന്നു എന്നും.
എല്ലാവര്ക്കും എന്റെ ഹൃദയംഗമായ നന്ദി രേഖപ്പേടുത്തുന്നു.:)
മനസ്സു തേങ്ങുമ്പോഴും ചിരിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യം തന്നെ. ഭാസ്കരന് സാര്‍ ചിരിച്ചുകൊണ്ടേയിരിക്കട്ടെ.
വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എഴുത്തുകാരി എന്റെ സന്തോഷം അറിയിക്കുന്നു.:)
എന്നാലും ഭാസ്കരന് സാര്‍ കരഞ്ഞത് എന്തിനായിരുന്നു? :-)
കുതിരവട്ടന്‍ ആ ചോദ്യത്തിനുത്തരമില്ലെന്നു തോന്നുന്നു.
നല്ല വായനയ്ക്കെന്റെ അനുമോദനവും അഭിപ്രായത്തിന് നന്ദിയും.:)
കഥ നന്നായിട്ടുണ്ട്.
എപ്പോഴും ചിരിയ്ക്കാന്‍ കഴിയുന്നതു തന്നെ ഒരു കഴിവല്ലേ..:)
സീനാ, ശരി തന്നെ.
പക്ഷേ ചില ചിരികളില്‍ ...
നന്ദി.വായിച്ചതിനും അഭിപ്രായം എഴുതിയതിനും.:)
വേണുവേട്ടാ,
കഥ ഇഷ്ടമായി!
മനസ്സില്‍ ഒരു നോവുപടര്‍ത്താന്‍ ചിരിക്കു കഴിഞ്ഞു!
മഹേഷ് ചെറുതന,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)
നൊമ്പരത്തിലും ചിരിക്കുന്ന സാറ് നൊമ്പരപ്പെടുത്തി.
സതീശേ വായിച്ചതിനും അഭിപ്രായത്തിനും നന്ദി.:)
എനിക്കുപറയാനുള്ളത് സീന പറഞ്ഞുകളഞ്ഞു.
എന്നാലും ഞാന്‍ പറയും .
ചിരിക്കാന്‍ കഴിയുക എന്നത് ഒരു വലിയ കഴിവാണ് വേണു മാഷേ.
സങ്കടത്തിലായാലും , സന്തോഷത്തിലായാലും .
സമയമുണ്ടാക്കി എല്ലാ പോസ്റ്റുകളും വായിക്കാം കേട്ടോ.
എഴുത്തിന് ഒരു പ്രത്യേക ശൈലിയുണ്ട് .
നിരക്ഷരന്റെ വായനയ്ക്കും കമന്റിനും നന്ദി. തീര്‍ച്ചയായും വായിക്കണം. :)
It gave a very serious reading, Shri Venu.
Post a Comment