ഇടവപ്പാതി ഇരമ്പുകയാണ്. വൈകുന്നേരമാകുന്നതേയുള്ളു. ഒരു സന്ധ്യയുടെ പ്രതീതി ആയിരിക്കുന്നു. കാറ്റിലാടുന്ന വൃക്ഷങ്ങള്‍. ചെറിയ കാറ്റൊരു വലിയ കൊടുംകാറ്റായി. പടിഞ്ഞാറന്‍ കുന്നിനു മുകളില്‍ മേഘങ്ങള്‍ കുതിരകളായി. പ്രകൃതി അലറി ഉഴറി തലമുടി അഴിച്ചിട്ട ഭദ്രകാളിയായി.
ദീപയാണവന്റെ കൈയ്യില്‍ പിടിച്ചത്. നമുക്കോടാം. മഴ ഇപ്പോള്‍ പെയ്യും. വാടാ. അവള്‍ക്കൊപ്പം അവനും ഓടി. ചീതാനം വീശിയടിക്കുന്നുണ്ടായിരുന്നു. മുട്ടോളമെത്തുന്ന അവളുടെ മുറിപ്പാവാട നനഞ്ഞു തുടങ്ങിയിരുന്നു. അമ്പലത്തിന്റെ വടക്കേ മതിലിലെ പൊളിഞ്ഞ ഭിത്തി കയറി ഇറങ്ങിയാല്‍ ഊട്ടു പുരയുടെ വടക്കേ മൂലയിലൊരു ഒഴിഞ്ഞ തിട്ടയുണ്ട്. ആ തിട്ടയുടെ അരുകിലൊരു വലിയ ആഞ്ഞിലി മരം ഉള്ളതു കൊണ്ട് തിട്ടയിലിരുന്നാല്‍ നനയില്ല. അവിടം എന്നും രഹസ്യങ്ങളുടെ ശ്മശാനമായിരുന്നു. അവിടെ ഇരിക്കാന്‍ എന്നും കൊതിച്ചിരുന്നു. അവനും ഓടുകയായിരുന്നു.
ദീപയുടെ ലക്ഷ്യം അവിടേയ്ക്കാണെന്ന് ഓടുമ്പോള്‍ അവന് ഊഹിച്ചു. ആദ്യം മതിലു കയറിയതവനായിരുന്നു. “സൂക്ഷിച്ച്.“ അവള് പറയുന്നുണ്ടായിരുന്നു. ദീപ രണ്ടു പ്രാവശ്യം കാലുയര്‍ത്തി മതിലിലെ ചെറിയ കൊത ചവിട്ടി കയറാന്‍ നോക്കി എങ്കിലും നടന്നില്ല. മൂന്നാമത് അവന് കൈ കൊടുത്ത് ബലമുപയോഗിച്ച് , ദീപ നെഞ്ചൊരച്ച് കൈകള്‍ പോറി, പാവാട കീറി, താഴെ ഇറങ്ങി. കൂട്ട ചിരിയില്‍ ഇടവപ്പാതിയും പങ്കു ചേര്‍ന്നു.
മുഖം കറുപ്പിച്ചു നിന്ന ആകാശം മാത്രം അവരെ നോക്കുന്നുണ്ടായിരുന്നു.
ഇടവപ്പാതി ഉറഞ്ഞു തുള്ളുന്നു. അകലെ നിന്ന ഒറ്റയാന് തെങ്ങൊരു കഥകളിക്കാരന്റെ മുദ്രകള്‍ ഓര്‍മ്മിപ്പിച്ചു. താഴെ ഒരു വട്ടയിലിരുന്ന കാക്ക ശിഖരത്തില്‍ നിന്ന് വീഴാതിരിക്കാന്‍ ആടി ആടി അനങ്ങി അനങ്ങിയിരിക്കുന്നു. കടലിരമ്പുന്ന ശബ്ദം .പ്രേതങ്ങളുടെ വായ്ത്താരി പോലെ. പെട്ടെന്നൊരു ഇടിയും മിന്നലും. പ്രകൃതി പ്രകമ്പനം കൊണ്ടു.. അതിനു ശേഷം തുള്ളിക്കൊരു കുടം കണക്കിനു് മഴ മുറിഞ്ഞു വീഴുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന അവനോടവള്‍ പറഞ്ഞു.
തുള്ളി മുറിയുന്നു, മഴ തോര്ന്നാല് നമുക്കീ താഴെ ഇറങ്ങി കുറുക്കു വഴിയിലൂടെ വീട്ടിലെത്താം.അവറ് അടുത്തടുത്തിരുന്നു. കീറിയ പാവാട ഒളിപ്പിക്കാന്‍ അവള് പാടു പെടുന്നുണ്ടായിരുന്നു.
തിട്ടയുടെ അരുകു ചേര്‍ന്ന് വരി വരിയായി പോകുന്ന ഉറുമ്പുകളെ അവന് നോക്കിയിരുന്നു. കൈയ്യില്‍ കിട്ടിയ ഒരു കൊച്ചു കമ്പു കൊണ്ട് അതിന്റെ ദിശ തിരിച്ചു വിടാന്‍ ശ്രമിച്ചു. ഇല്ല.. വീണ്ടും അവരുടെ യാത്ര മുന്‍കൂട്ടി നിശ്ച്ചയിച്ച പോലെ തുടര്‍ന്നു കൊണ്ടിരുന്നു,
അവനെപ്പൊഴൊ ഒരു കുഞ്ഞുറുമ്പായി. ദീപയുടെ കീറിയ പാവാടയില്‍ കടിച്ചതും. ചിരിച്ചതും മതിലു ചാടി താഴേയുള്ള കുറുക്കു വഴിയിലൂടെ ഓടിയതും ഓര്‍ക്കുന്നു.
മരം പെയ്ത മഴവെള്ളം വീണു് നനഞ്ഞോടുകയായിരുന്നു. ചിരിച്ചു കൊണ്ടോടിയ ദീപാ. അതിനു പുറകേ അവനും.
ഓടി ഓടി എത്തിയതെവിടെ ഒക്കെ ആയിരുന്നു. അവനെവിടെ എത്തി. ദീപ എവിടെ എത്തി. നിര്‍ത്താതെ ഓടിയ അവനെപ്പോഴോ അയാളായതും ഇന്നലെ ആയിരുന്നൊ.?
കുറുക്കു വഴികളിലെവിടെ ഒക്കെയോ കാലിടറിയോ.
അയാള്‍ കഴിഞ്ഞ യാത്രയില്‍ മനപൂര്‍വ്വം ഊട്ടു പുരയുടെ പുറകില്‍ തിട്ടയുടെ പിന്നാമ്പുറങ്ങള്‍ തേടി പോയി. ഊട്ടു പുര മാറിയിരിക്കുന്നു. സദ്യാലയമായി മാറി. സദ്യാലയത്തിനു ചുറ്റും കൂറ്റന്‍ മതിലുകളുയര്‍ന്നിരിക്കുന്നു. പുറകിലായി വലിയ കല്യാണ മണ്ഡപം.. ആഞ്ഞിലി മരം മരിച്ചു പോയിരിക്കുന്നു.ഓര്‍മ്മകള്‍ നിഴലുകളായി ജീവിച്ചിരിക്കുന്നു. മതിലിനരുകില്‍ നിന്നയാള്‍ നോക്കി. ഉറുമ്പുകളെ. വഴിതിരിച്ചു വിടാനായി തെരഞ്ഞു.. ഇല്ല. ഒരുറുമ്പും ഇല്ലാ.
ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും.
സത്യത്തിന്റെ പടിവാതിലുകള്‍ വെളുക്കെ ചിരിക്കുന്നത് .
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്യാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നിന്നു.
രാത്രിയുടെ സുഗന്ധം.ചീവീടുകളുടെ മെഴുകുതിരി.
മെഴുകുതിരിയുടെ സംഗീതം.
എരുക്കിന് പൂക്കളൊളിപ്പിച്ച നാണം മുറ്റം നിറയെ കളമെഴുത്തു നടത്തുന്നു.
മാവിന് തുഞ്ചത്തു നിന്നു് ചന്ദ്രിക അടര്‍ന്നു വീഴുന്നുണ്ടായിരുന്നു.
ഇന്നലെ ..
നടവരമ്പിലൂടെ തന്റെ ജീവിത നഷ്ടങ്ങളേ തിരിച്ചറിയുന്ന യാത്രയില്‍
വെറുതേ പെങ്ങളോടു അന്വേഷിച്ചു.
ദീപയിപ്പോള്‍ എവിടെ ആണു്.
പെങ്ങളൊരു മുത്തശ്ശിയായി മൂക്കത്ത് വിരല്‍ വച്ചു.
പെങ്ങള്‍ക്കൊരു ഭാവഗീതത്തിന്റെ പൊരുള്‍..
പിന്നെ തുളുമ്പുന്ന കണ്ണുനീരില്‍ പെങ്ങള് പറഞ്ഞു.
ദീപ ച്ചേച്ചി മരിച്ചിട്ട് പത്തു വര്‍ഷമായിരിക്കുന്നു.
ആ വിവരം അണ്ണനെ അമ്മ അറിയിക്കാതിരുന്നതാണു്.
ഒരിക്കലും അണ്ണനറിയാതിരിക്കാന്‍ പറയാതിരുന്നതാണു്.
ഇടവപ്പാതി അലറിയില്ല.
ഇടിയും കൊല്ലിയാനുമില്ല..
നിശ്ശബ്ദതയുടെ സങ്കീര്‍ത്തനങ്ങളില്‍ മൌനം മനസ്സിന്റെ തന്ത്രികളില്‍ തീര്‍ത്ത സംഗീതമറിയാതെ അയാള്‍ വീണ്ടും ഉറുമ്പുകളെ തേടി നടന്നു.
കുറുക്കു വഴികളുടെ നീളം അയാള്‍ അറിയുകയായിരുന്നു.
***********************************
ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആണു്.
മുറിഞ്ഞു പോകുന്ന ഉറക്കം തിരികെ വരാന്‍ മടിച്ച് നില്ക്കുന്നു.
അയാള്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. അടുത്തു തന്നെ ഉറങ്ങുന്ന ശ്രീമതിയറിയാതെ അയാള്‍ നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതു കണ്ട് ശബ്ദമുണ്ടാക്കാതെ ..
നഗരത്തിന്റെ ഹൃദയഭാഗത്ത് താന്‍ വാങ്ങിയ , അഞ്ചാം നിലയിലെ തന്റെ ഫ്ലാറ്റിലെ, വെളിയിലേയ്ക്ക് വരദാനമായി ലഭിച്ച ബാല്‍ക്കണിയിലെ, ചാരു കസേരയിലയാള്‍ വന്നിരുന്നു. ഉറക്കം വരുന്നില്ല. വെളിയിലുറങ്ങുന്ന നഗരം. താഴെ ഗേറ്റിനടുത്തു് ഇരുന്നുറങ്ങുന്ന ഗാര്‍ഡുകള്‍. കത്തിയെരിയുന്ന നെരിപ്പൊടിന്റെ ചുവപ്പ്. തണുപ്പിന്റെ ആത്മാവ് ഭ്രാന്തമായാടുന്ന ഡിസംബറിന്റെ വിറങ്ങലിച്ച രാത്രികള്‍.
മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.
ചെറിയ ഒരു ചുമ വന്നത് ചുമയ്ക്കാതെ അയാള്‍ നിയന്ത്രിച്ചു.
അവളുണരരുത്.
ഇതു കണ്ടാലുടനെ പറയും. വെളിയില്‍ വന്നിരുന്ന് മഞ്ഞു കൊള്ളുന്നതിന് കുറ്റം പറയും. അല്ലേലും തനിക്ക് അല്പം വട്ട് ഈയിടെ ആയി കുറച്ചു കൂടി കൂടുന്നു എന്ന് അവ്ള്ക്കഭിപ്രായം ഉണ്ട്. മൂന്നു മാസത്തിനു മുന്നെ ആദ്യ മഴ പെയ്തപ്പോള്‍ , ബാല്‍ക്കണിയില്‍ നിന്ന് അയാള്‍ മഴയ്ത്തു കുളിച്ചതിനു് ഒത്തിരി പരാതി പറഞ്ഞിരുന്നു. പനി പിടിക്കുമെന്നും പ്രായം കൂടുന്ന് എന്നോര്‍ക്കുന്നത് നല്ലതാണെന്നും ഒക്കെ. അവള് പറഞ്ഞതും ശരിയായിരുന്നു. ഒരാഴ്ച പനി പിടിച്ചിരുന്നത് അതിനു ശേഷം ആയിരുന്നു.
ബാല്‍ക്കണിയില്‍ ചക്രവാളങ്ങള്‍ക്കപ്പുറം ഉറങ്ങുന്ന ജന്മ നാടിനെ കാണാന്‍ നക്ഷത്രങ്ങള്‍ക്കുമപ്പുറം കണ്ണും നട്ട് അയാളിരുന്നു.
പെട്ടെന്നായിരുന്നു അയാള്‍ കണ്ടത്. പൂച്ചട്ടിയിലെ മണിപ്ലാന്റു പടരുന്ന ഭിത്തിയിലൂടെ ഉറുമ്പുകള്‍ വരിവരി ആയി പോകുന്നു.
വരി വരി ആയി പോകുന്ന ഉറുമ്പുകളില്‍ ചിലത് തല പൊക്കി തന്നെ നോക്കുന്നു. ദിശ തിരിച്ചു വിടാനായി ഒരില പറിച്ച് വരികള്‍ക്കിടയ്ക്ക് തട വച്ചയാള്‍ സ്വയം ചിരിച്ചു. മൌനം സത്യത്തിന്റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു...
48 comments:
എല്ലാ വായനക്കാര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.!
ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
പുതുവത്സരാശംസകള്‍. ലോകാ സമസ്താ സുഖിനോ ഭവന്തു.
പുതുവല്സരാശംസകള്
ഈ കഥയെനിക്കു നല്ലോണം ഇഷ്ടായി.
ഒരിടവപ്പാതി മഴയില്‍ അങ്ങനെ കുളിച്ചു രസിച്ചു നിന്നാലെന്നപോലെ.
എല്ലാ പുതുവത്സരാശംസകളും.
പുതുവത്സരാശംസകള്‍
വേണു മാഷേ,
നൊമ്പരങ്ങള്‍ ഉണരുന്നു...
സ്മൃതികള്‍ പടരുന്നു...
അവയിലൊരു കഥാപാത്രമായ് ദീപേച്ചിയും...
മനസ്സിനെ കരയിപ്പിച്ച കഥ...
അഭിനന്ദനങ്ങള്‍
:)
എന്നും സ്നേഹത്തോടെ
ഉപാസന
ഞാനിപ്പോഴും ആ ഇടവപ്പാതി മഴയില്‍ തരിച്ചുനില്ക്കുകയാണ്!! ഹൃദയത്തിലെവിടെയോ ഓര്‍മ്മയുടെ ശീതക്കറ്റ്....... ഭാവരസങ്ങള്‍ നിറഞ്ഞ കഥ ഇഷ്ടായിട്ടോ!!!!!!
പുതുവല്സരാശംസകള്
നന്മകള് നേരുന്നു
നൊംബരമുണര്ത്തുന്ന ഒര്‍മ്മകളുമായി വരുന്ന ഉറുമ്പുകളെ നമുക്ക് തല്ക്കാലം മറക്കാം.
പുതുവത്സരാആശംസകള്.
നല്ല കഥ, പുതുവല്സരാശംസകള്!
വളരെ നല്ല കഥ... എല്ലാവര്ക്കുമുണ്ടായെക്കാവുന്ന ഇത്തരം ഓര്‍മ്മകള്‍ തട്ടിയണര്ത്തുന്ന വിവരണം...
അഭിപ്രായങ്ങളെഴുതിയ വിനുവേട്ടന്, മോഹന്‍ പുത്തഞ്ചിറ,അലി, ജ്യോനവന്, പ്രിയ ഉണ്ണികൃഷ്ണന്, ഉപാസന, രമചന്ദ്രന് വെള്ളിനേഴി, മന്‍സൂര്‍, ഗീതാഗീതികള്‍, സീന, മിനീസ് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദിയും കൃതാജ്ഞതയും രേഖപ്പെടുത്തുന്നു.:)
എല്ലാവര്ക്കും പുതുവര്‍ഷാശംസകള്‍.!!!
വായിച്ചു.
ആശംസകള്‍.
വേണുവേട്ടാ,
വളരെ നന്നായിരിക്കുന്നു ഈ കഥ. ഒരു മഴ നനഞ്ഞ സുഖം.....
പുതുവത്സരാശംസകള്‍
കഥ നന്നായി.
പുതുവത്സരാശംസകള്‍
വേണുജി,
കഥ വായിച്ചിട്ട്
‘ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം
എന്‍ ആത്മാവിന് നഷ്ട സുഗന്ധം ,
എന്ന പാട്ട് ഓര്‍മ്മ വരുന്നു.
വേണൂ ജീ, ഈ കഥയുടെ എഴുത്ത് കൂടുതല്‍ ഇഷ്ടമായി, വിസ്തരിച്ച് പറയാനറിയില്ല..
എങ്കിലും,
ഇടയ്ക്കെപ്പൊഴോ രണ്ടു സ്ഥലത്ത് മാത്രം “ഞങ്ങള്‍” എന്നൊരു വാക്ക്, പെട്ടെന്ന് കയറി വന്ന പൊലെ തോന്നി.. അതുവരെയുള്ള വിവരണത്തില്‍ നിന്നും വേറിട്ട്..
ഇനി എന്റെ തോന്നലായിരുന്നോ എന്നറിയില്ല ട്ടൊ..
പക്ഷെ ഇതിലെ വിവരണ്ം കൂടുതല്‍ ഇഷ്ടമായിരുന്നു..
ഭാര്യ കിടന്നുറങ്ങുമ്പോള്‍ പഴയ കാലം ഓര്‍മ്മിയ്ക്കുന്ന ഭര്‍ത്താവിന്റെ കഥ ഇതി മുമ്പും ഇവിടെ വായിച്ചിട്ടുള്ള നല്ലൊരോര്‍മ്മ! :)
എല്ലാ ആശംസകളും..
വേണുച്ചേട്ടാ നന്നായിരിക്കുന്നു
കൂടെ പുതുവത്സരാശംസകളും.!!
കഥ നന്നായിരിക്കുന്നു വേണൂജി. അനുഭവങ്ങളുടെ ഗന്ധം..
:)
വേണുവേട്ടാ,
കഥ നന്നായിരിയ്കൂന്നു.
പുതുവത്സരാശംസകളോടെ...
ഹരിശ്രീ.
അഭിപ്രായം എഴുതിയ,
കൃഷ് , :- സന്തോഷം :)
കുറുമാന് :-സന്തോഷിക്കുന്നു.:)
കുട്ടന്മേനോന്, ആശംസകള്‍.:)
മുസാഫിര്‍:- സുഗന്ധമുള്ള ഓര്മ്മകളെന്നുമുണ്ടാവട്ടെ.:)
പി.ആര്:- നല്ല ശ്രദ്ധയ്കെന്റെ നമോവാകം. ഞാനതു തിരുത്തി. പ്രത്യേക നന്ദി.
കഥ ഇഷ്ടമായതില്‍ സന്തോഷിക്കുന്നു.:)
സജി, സന്തോഷം, :)
സാരംഗി, അനുഭവങ്ങളില്‍ ചാലിച്ചെടുത്തത് അല്ലേ. സന്തോഷിക്കുന്നു.:)
ഹരിശ്രീ, സന്തോഷമുണ്ട് . പുതുവര്‍ഷ ആശംസകള്‍.:)
ഇടവപ്പാതി.ചീതാനം.
പഴയ ആ വട്ട.
വട്ടയുടെ ശിഖരത്തിലിരുന്നു നനഞ്ഞ ആ കാക്ക.
ആ ഇടിയും മിന്നലും
kaanan vaiki...
idavappathi feel cheythu
2008 lum nallakathakal pirakkate
njan vaiki allae? sarikkum oru idavappati anubhavappettu, manassil.
puthuvalsaraasamsakal.
(malayalam pattunnilla,athukonda ingine. kshamikkane)
ജി.മനുവിനും എഴുത്തുകാരിക്കും നന്ദി.
വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതില്‍ സന്തോഷിക്കുന്നു.:)
മരണം ചിലപ്പോഴെല്ലാം
കള്ളനെ പോലെയെത്തി ഉറ്റവരെ കൂട്ടിക്കൊണ്ടുപോകും..
ദുഖത്തിന്റെ നീലിമയിലേക്ക്
നാം പറിച്ചുനടാതിരിക്കാനാവും..
ആരുമത് അറിയിക്കാതേയിരിക്കുന്നത്...
ബാല്യത്തിന്റെ ഇടവഴികളില്‍
കളിക്കൂട്ടുകാരിയായുണ്ടായിരുന്ന അവള്
പിന്നിടെന്നോ അടര്‍ന്നുപോകുമ്പോള്‍
ഓര്‍മ്മകള്‍ അവളെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍...
മിഴികള്‍ ആര്ദ്രമാകുന്നതെന്തിനാവും...
ചില നഷ്ടങ്ങള്‍
അത്രയേറെ നമ്മെ വേദനിപ്പിക്കുമെന്നതിന്റെ തെളിവ്..
അല്ലാതെന്ത്...
ഇവിടെ ദീപ മനസിനെ മാത്രമല്ല മിഴികളേയും അര്ദ്രമാക്കി...
വേണുവേട്ടന്റെ
ചില കഥാപാത്രങ്ങള്‍ മനസില്‍ കയറിക്കൂടുന്നു.........
ആശംസകള്‍...അഭിനന്ദനങ്ങള്‍
ദ്രൌപദീ,
കഥ വായിച്ച് വിശദമായ അഭിപ്രായം എഴുതിയതിനു്
നന്ദിയും സന്തോഷവും അറിയിക്കുന്നു.:)
I read the story. All of us have childhood momories, which would have gone deep into the subconcious part of our memory. It starts unfurling once he visits a place or meets a person or senses something that denotes. The way you could depict the same with details of Indavapathi, which otherwise go unoticed, is lively and commendable. The tragic note at the end denotes the realistic approach to life. Though I feel myself unqualified to make a comment, I enoyed reading it. I appreciate your work...Keep it up. Best wishes.
Mr.Vijayan,
Thanks for your reading and comment. :)
വേണുവേട്ടാ...നന്നായിരിക്കുന്നൂട്ടാ.
:-)
വേണുജി...
ഇഷ്ടമായി..
വായിക്കാന്‍..താമസിച്ചു..
ഇനിയും..വരാം..
ശ്രീദേവി
ആംഗ്നേയാ, ശ്രീദേവി നായറ്, സന്തോഷം.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)
അതിങ്ങിനെയാണ് ..പിന്നെയും പിന്നെയും കാഴ്ച്ചകളായ് വന്നു വെറുതെ ചിരിപ്പിക്കും
ദീപു, സത്യം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)
വേണു ജീ,
കഥ എഴുതുമ്പോള്‍ ഇത്തര്ം എഴുതിയാല്‍ എനിക്കു വായികുവാന്‍ ഇഷ്ടമല്ല, കാരണം കഥ നല്ലതല്ല എന്നല്ല - മനസ്സിനെ വിഷമിപ്പിക്കുന്നു, ഒരു വല്ലാത്ത വിങ്ങല്‍, അതുകൊണ്ട്.
പണിക്കരു സാറിനു്,
നല്ല വായനയ്ക്കും അഭിപ്രായത്തിനും എന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.:)
കഥ വായിച്ചു.. എന്താ എന്നറിയില്ല കഴിഞ്ഞപ്പൊള്‍ വല്ലാതായി.. ഒരു തവണ കൂടി വായിക്കണമെന്നു തൊന്നി. ഞാന്‍ അനുവാദം ചോദിക്കതെ തന്നെ ഒരു പ്രിന്റ് എടുത്തു.. ആശംസകള്‍.....
പുടയൂര്‍, നല്ല വായനയ്ക്കെന്റെ കൂപ്പുകൈ.:)
ഇടവപ്പാതിയിലല്ലാതെ കാലം തെറ്റി പെയ്യുന്ന ഒരു മഴ പുറത്ത്. മഴയത്തൊരു ചിത്രം പോലെ തെളിഞ്ഞുവരുന്ന മിഴിവു വിവരണത്തിന്. എങ്ങിനെ വല്ലതും പറയാതെ പോവും? ക്ലീഷെ എന്ന വാക്കിനെ ചുട്ടുകൊല്ലാം നമുക്ക്.ന്നന്നായിപ്പറഞ്ഞു കഥ.
(ഇവിടെ ആദ്യമായിട്ടാണ്.വൈകി.)
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html
sree യുടെ സന്ദര്‍ശനത്തിനും, നല്ല വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)
"മുഖം മറയ്ക്കുന്ന വലിയ തൊപ്പിയും കമ്പിളി ഉടുപ്പുകളും ഒക്കെ ഇട്ടിരുന്നിട്ടും അയാള്‍ക്ക് ശരിക്കും തണുപ്പനുഭവപ്പെട്ടു. വെറുതേ അകത്തേയ്ക്ക് നോക്കി.
ഒന്നുമറിയാതുറങ്ങുന്ന അവളുടെ മുഖം ദൂരെ നിന്നു വീഴുന്ന നഗര വിളക്കിന്റെ ക്ഷീണിച്ച പ്രകാശത്തില്‍ അവ്യക്തമായി കാണാം.
മൌനം സത്യത്തിന്റ് പടിവാതിലുകളില്‍ മറഞ്ഞു നിന്നു ചിരിച്ചു.
അപ്പോഴും താഴെ നെരിപ്പോട് കത്തുന്നു ണ്ടായിരുന്നു..."
നല്ല കഥ,
അവതരണത്തിലെ പുതുമയും ഇഷ്ടപ്പെട്ടൂട്ടോ...
അമൃതാ വാര്യര്‍,
വായനയ്ക്കും അഭിപ്രായത്തിനും എന്റെ സലാം.
രണ്ടു മൂന്നു കഥകളെഴുതി ഡ്രാഫ്റ്റില്‍ വച്ചിരിക്കുന്നു.
പബ്ലീഷു് ബട്ടണില്‍ ഞെക്കാനുള്ള പ്രചോദനം നല്കുന്നതിനു് നന്ദി.:)
ഈ വഴി വരാനും,ഈ നല്ല കഥകള്‍ വായിക്കാനും,ഒരുപാടു വൈകിപോയി ...ക്ഷമിക്കുക...നല്ല കഥകള്‍ ക്ക്കായി കാത്തിരിക്കുന്നു...ഇനിയും പോരട്ടെ...എന്ത് പറ്റി...പുതു വര്‍ഷം പിറന്നതില്‍ പിന്നെ,കഥകള്‍ ഇല്ലല്ലോ..??
smitha adharsh ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)
Post a Comment