ജാലകം

Saturday, July 22, 2006

വീണ്ടും ഓര്‍മ്മയ്ക്കായി.

Buzz It
സദ്യവട്ടങ്ങള്‍ നടക്കുകയായിരുന്നു.
മൂന്നാമത്തെ പന്തിയ്ക്കു് ആളുകള്‍ കയറിക്ക്ഴിഞ്ഞു.
സുഹ്രുത്തുക്കളോടൊപ്പം ബന്ധുക്കളോടൊപ്പം ഫോട്ടോ
സെഷനും കഴിഞ്ഞു.എങ്ങോട്ടോ മാറിയപ്പോള്‍,ബന്ധുവായ രാഘവന്‍ പിള്ള
ച്ചേട്ടന്‍ ആരോടൊ പറയുന്നതു കേട്ടു. ദു:ഖത്തോടെ.“അവനു് ചേരുന്നില്ലെടോ.......ജീവിതകാലം മുഴുവന്‍...........” .അത് മുഴുവിപ്പിക്കുന്നതു് കേള്‍ക്കുന്നതിനു മുമ്പ് അമ്മാവന്‍ തന്നെ വിളിച്ചു പറഞ്ഞു.
കുടി വെപ്പു് നാലരയ്ക്കാണു്.ഇപ്പൊള്‍ പുറപ്പെട്ടാലേ സമയത്തു് ചെന്നെത്താന്‍ ഒക്കൂ. ഭാനുമതിയും(അമ്മ) കുറച്ചു പേരും ആദ്യം ഒരു കാറില്‍ പോകട്ടെ.ചെറുക്കനും പെണ്ണും മറ്റൊരു കാറില്‍.അതല്ലെ അതിന്റെ ശരി.? അമ്മാവന്‍ ആരോടെന്നില്ലതെ ചോദിച്ചു.
സുഹ്രുത്തുക്കളോടു വിട പറയുമ്പോള്‍ .......എല്ലാവരിലും ഒരു സന്തോഷം ഇല്ലായ്മ അയാള്‍ ശ്രദ്ധിച്ചിരിന്നു.
കാറില്‍ തന്റെ വലതു ഭാഗത്തിരിക്കുന്ന പെണ്‍കുട്ടി
തന്റെ ഭാര്യയാണു് എന്ന ബോധം . അയാള്‍ വെറുതേ നോക്കി.
ഇല്ല. വലിയ കുഴപ്പമൊന്നുമില്ല. മെലിഞ്ഞിട്ടു്... തന്റെ പെങ്ങന്മാരോടൊന്നും
താര്‍തമ്യം പറ്റില്ല. മുടി വളരെ കുറവാണ്.സാരമില്ല.അമ്മ എപ്പൊഴും പറയാറുള്ളതോര്ത്തു.”നിനക്കൊന്നും സാരമില്ലല്ലോ.
ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്‍റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്‍റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു.
______________
തുടരും.

10 comments:

വേണു venu said...

വീണ്ടും ഓര്‍മയ്ക്കായി,
വയലുകള്‍ക്കും വെട്ടു റോഡിനുമപ്പുറം,
പുനര്‍ജ്ജനികളിലെ ശാപമോക്ഷമെന്ന സ്വപ്നം കണ്ടു് എപ്പോഴായിരുന്ന് നീയുണര്‍ന്നതു്.

തുടരും

വേണു.

ബിന്ദു said...

ബാക്കി കൂടി ഇതിനൊപ്പം എഴുതാമായിരുന്നു, ഇതു കുറച്ചേ ഉള്ളൂ. :) ബാക്കിക്കായ്‌...

ശനിയന്‍ \OvO/ Shaniyan said...

വേണുമാഷെ,

ഒന്നും സാരമാക്കതെ പോകാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍.. അല്ലാത്തവരുടെ ജീവിതം പുകയുന്ന വിറകുകൊള്ളി..

:‌)

വേണു venu said...

ബിന്ദു said...
ബാക്കി കൂടി ഇതിനൊപ്പം എഴുതാമായിരുന്നു, ഇതു കുറച്ചേ ഉള്ളൂ. :) ബാക്കിക്കായ്‌...

ബിന്ദു അറിയാന്‍,
കുറുമന്‍ ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു.”കുറുമി”

ബിന്ദൂ,
കഥയാണു്.ഭാര്യ ആണു്.കഥയില് ആയാലും ഭാര്യ കാഴച്ചയ്ക്കു് മോശം എന്നൊക്കെ എഴുതുമ്പോള്‍,
കുറുമി ഉണരുന്നു.”നിങ്ങള്‍ കിടന്നില്ലേ...“
കുറുമി കാണാതെ കഥ....തുടരും...എന്നെഴുതി.

പോസ്റ്റു ചെയ്തു.
മിടുക്കനായി ...സ്വപ്നം കാണാതിരിക്കാനായി പണ്ട് അമ്മൂമ്മ പഠിപ്പിച്ച...അര്‍ജുനന്‍റെ പേരുകള്‍ ഓര്‍മിച്ചു കിടന്നു.ഓര്‍മ്മിക്കാന്‍ പലതും കിടക്കുന്നു എന്നറിന്ഞു കൊണ്ടു തന്നെ.
ശനിയന്‍,
ഒന്നും സാരമാക്കതെ പോകാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍..
വാക്കുകളുടെ മര്‍മ്മവും നര്‍മ്മവും വികാരവും ഉള്‍ക്കൊള്ള്നും അനുഭവവേദ്യമാക്കനുമുള്ള താങ്കളുടെ
മനോഹരമായ ആ ആസ്വാദനപാടവം എന്നേ മനസ്സിലാക്കിയ ഞാന്‍ പ്രണമിക്കുന്നു.

വേണു.

Adithyan said...

വേണുച്ചേട്ടാ, തുടക്കം കൊള്ളാം...

ബിന്ദൂട്ടിയേച്ചി പറഞ്ഞപോലെ ഇതു വായിച്ചു തുടങ്ങിയപ്പൊഴേയ്ക്കും തീ‍ര്‍ന്നു പോയി :)

വേണു venu said...

ആദിത്യന്‍,
ആദ്യം സ്വാഗതം.ബിന്ദുവിനെഴുതിയ അതേ ഉത്തരം .അല്പവും കലര്‍പ്പില്ലാതെ താങ്കള്‍ക്കും.സുഹ്രുത്തേ കുറുമി കാണാതെ ബാക്കി എഴുതാനായി ശ്രമിക്കുന്നു.
വേണു.

ദിവാസ്വപ്നം said...

കളി സീരിയസ്സാകുകയാണല്ലോ, ഞാന്‍ വേണു ഭായിയുടെ ഒരു ആരാധകനായിക്കൊണ്ടിരിക്കുന്നു.

ഈ പോസ്റ്റും എനിക്കിഷ്ടപ്പെട്ടു. ചുരുക്കിപ്പറയാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടായിരിക്കാം. ഞാന്‍ എന്തെഴുതിയാലും നീണ്ട് നീണ്ട് അവസാനം ഒന്നുമാകാതെ പോകുന്നു :(

അപ്പോള്‍, ഇന്ന് വേണൂ ദിനം. വേണൂജിയുടെ പഴയ പോസ്റ്റൊക്കെ ഒന്ന് വായിക്കട്ടെ...

Santhosh said...

ബാക്കി കൂടെ പോരട്ടെ വേണൂ.

ഹൃ = hr^

ദിവാസ്വപ്നം said...

ഈ അവസാനത്തെ വരി വായിച്ചപ്പോള്‍ ഒരു സന്ദേഹം... മൂന്നു കാഴ്ചകളില്‍‍ ഒരേ സമയം എങ്ങനെയാണ് നോക്കിയിരിക്കുന്നത്, വേണൂജീ...

(ചുമ്മാ ഒരു ജോക്കടിച്ചതാണ് കേട്ടോ :-)

ഈ പോസ്റ്റ് അധികമാരും ശ്രദ്ധിക്കാഞ്ഞിട്ടായിരിക്കണം. അല്ലെങ്കില്‍, ഇതൊരു ഹിറ്റാകേണ്ടതായിരുന്നു എന്നൊരു തോന്നല്‍...

Unknown said...

വേണു ഏട്ടാ,
നന്നായിരിക്കുന്നു. തുടര്‍ച്ച ഇടര്‍ച്ച കൂടാതെ വരട്ടെ.

(ഓടോ:ദിവേട്ടന്റെ ‘മൂന്ന് കാഴ്കകള്‍ ഒരേ സമയം‘ കമന്റ് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്:

ചോ:നീ എന്തേ പെണ്ണ് കാണാന്‍ പോയിട്ട് വേണ്ടെന്ന് പറഞ്ഞത്.അവള്‍ സുന്ദരിയല്ലേ?
ഉ: അവളുടെ കണ്ണ് ഇത്രമേല്‍ സുന്ദരമായിരുന്നു എന്നതിനാല്‍ മറ്റേ കണ്ണും ഇതിനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു)