Tuesday, July 11, 2006

ഓര്മ്മയ്ക്കായി

Buzz It
വര്‍ഷങള്‍ക്കു ശേഷം താങ്കളുടെ ശബ്ദം കേട്ടപ്പോള്‍ , ഒരു നിമിഷത്തേയ്ക്കു് ഞാന്‍

നമ്മുടെ പഴയ വായനശാലയുടെ മുടന്തന്‍ കസേരയില്‍ ഇരിക്കുന്ന പ്രതീതി തോന്നി.മുന്നില്‍ മരിച്ചവരും മരിക്കാത്ത്വരുമായ

സുഹ്രുത്തുക്കള്‍.

20 വറ്ഷങ്ങള്‍ക്കു മുന്‍പു് താങ്കള്‍ എഴുതിയ ഒരു കത്തു് എന്റെയ് ഒരു കൊച്ചു ഫയലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.അതിന്റെ ഒരു ഫോടോ കോപ്പി കൂടി അയയ്ക്കുന്നു.ആ എഴുത്തിലെ പല കഥാപത്രങ്ങളും ഇന്നു ജീവിച്ചിരിപ്പില്ല.ആ നല്ല സുഹ്രുത്തുക്കളുടെ ഓര്മ്മയ്ക്കു മുന്‍പില്‍ ഞാന്‍ ഈ നിലവിളക്കു കത്തിക്കട്ടെ.

ആ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും കൂടി ഒരു നാടകത്തിനു വേണ്ടി എഴുതിച്ച ഒരു സ്രുഷ്ടിയുടെ ഒരു കോപ്പി കൂടി വെറുതേ ഒരു നിറ്വ്രുതിക്കായി അയക്കുന്നു.

“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ....
നിന്നെ ഞാന്‍ കാത്തു നിന്നു......
നിര്‍മ്മാല്യയാമത്തിന്‍ തുള‍സി പ്പൂക്കളുമായ്....
പാര്‍വണചന്ദ്രന്‍ ചിരിച്ചു നിന്നു.

ആതിരാക്കാറ്റൊരു പാട്ടു പാടി....
ആകാശത്താരകള്‍ കുണുങ്ങി നിന്നു..
ആരോരും കാണാതെ...
ആരോരും അറിയാതെ...
ആരോമലേ....നിന്നെ കാത്തു നിന്നു..

അങ്ങനെ ഒക്കെ ആയിരിന്നല്ലോ വരികള്‍..


പലപ്പോഴും ഞാന്‍ ഒരു ഗ്രഹാതുരതിനു് ആ വരികള്‍ ഓര്‍ക്കുമായിരുന്നു.

ഈ അടുത്ത കാലത്തു് ഞാന്‍ നാട്ടില്‍ വന്നിരുന്നു.അന്വേഷിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.

നാട്ടില്‍ അന്ന്യന്‍ ആയി നടന്നു. അറിയാത്ത പുതിയ തലമുറ ശ്രദ്ധിക്കാതെ നടന്നു പോകുന്‍പോള്‍ വെറുതെ മനസ്സില്‍ പറഞ്ഞു.... ഈ മണ്ണും ഈ കാറ്റും....എന്നെ അറിയുന്നു....
ഈ അമ്പലവും ...ഈ തളക്കല്ലുകളും....ഈ വലിയ കൈപ്പടയും ....എന്നെ അറിയുന്നു...

സുഹ്രുത്തേ....

എപ്പോഴോ....ആ വരികള്‍...എന്റെ ഓര്‍മകലിലെക്കു് കടന്നു വന്നു.......
തീര്‍ഥശിലയ്ക്കും ...പാര്‍വണചന്ദ്രനും ....മാറ്റമില്ല...
.................................
“ അഭിഷേകതീര്‍ഥ ശിലതന്‍ നിഴലില്‍ അനുപമേ നിന്നെ ഞാന്‍ കാത്തു നിന്നു..
......
......
..........

ആരോരും കാണാതെ..
ആരോരും അറിയാതെ...
ആരെയോ ഇന്നും ഞാന്‍ കാത്തു നിന്നു.
...................................
തിരിഞ്ഞു നടന്ന ഞാന്‍ ഒരു തേങ്ങല്‍ കേട്ടുവൊ...
ശിലയായിരുന്നോ.
അതോ ഞാനോ.....
സുഹ്രുത്തേ..
ഈ കുറിമാനം ഇവിടെ നിര്‍ത്തുന്നു.
മറുപടി എഴുതണം.
വേണു.
‍‍‍

11 comments:

ബിന്ദു said...

ഓര്‍മ്മയ്ക്കായ്‌... കൊള്ളാം. :)

ശനിയന്‍ \OvO/ Shaniyan said...

വേണുമാഷെ,

ഓര്‍മ്മകള്‍ മിക്കപ്പോഴും അങ്ങനെയാ.. വിളിക്കാതെ വന്നെത്തുന്ന അതിഥികള്‍.... നന്നായി എഴുതിയിരിക്കുന്നു മാഷെ.. ചില്ലറ അക്ഷര പിശാചുള്ളതിനെക്കൂടി ഓടിക്കൂ..

നെഞ്ചിനകത്തൊരു വിങ്ങലായൊഴുകുന്ന പുഴയതിലൊന്നു‍ മുങ്ങിക്കുളിക്കാതെ, നനയാതെ കയറുവതെങ്ങനെ പ്രിയ സഖീ....

വേണു venu said...

ഒന്നുമില്ലൊന്നുമില്ലൊന്നുമീ നാടകശാലയില്‍, എല്ലാം നിഴലുകള്‍,എല്ലാം നിഴലുകള്‍.

നമോവാകം ബിന്ദു, നമോവാകം ശനിയന്‍.

ശനിയന്‍ \OvO/ Shaniyan said...

നാടകശാലയില്‍ ആട്ടം കാണാനുണ്ടിവിടെ ഞാനും...
കാത്തിരിക്കാമിനിയുമേറെയാട്ടക്കലാശങ്ങള്‍ക്കായ്..

:)

Dreamer said...

Wonderful!! Great work!!!

Keep writing Venuji..

പെരിങ്ങോടന്‍ said...

ഇനിയും നന്നായെഴുതുക വേണൂ. കുത്തിക്കുറിക്കലുകള്‍ക്കു പകരം നല്ല രീതിയില്‍ തന്നെ എഴുതുക, എന്തുകൊണ്ടോ വേണുവിനു് അതു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇടിവാള്‍ said...

നന്നായിരിക്കുന്നു വേണുജി....

.::Anil അനില്‍::. said...

:)

ഇവിടെ നോക്കൂ.ശരിയായി എഴുതാനുള്ള സഹായങ്ങള്‍ കിട്ടും.

കുറുമാന്‍ said...

വേണുജീ,

നന്നായിണങ്ങുന്ന ഭാഷയില്‍ താങ്കളി
ന്നാദ്യമായല്ലല്ലോ കുത്തി കുറിക്കുന്നു,
വായിക്കുവാനായി കാത്തിരിക്കുന്നു,
ഭാഷയറിയാത്തോര്‍, എന്നേ പോലെ ചിലര്‍.

സന്തോഷ് said...

സ്വാഗതം...

വേണു venu said...

ബിന്ദു,ശനിയന്‍, ഡ്രീമര്‍,പെരിങ്ങോടന്‍,ഇടിവാള്‍,അനില്‍,കുറുമാന്‍,സന്തോഷ്.....എല്ലാവര്‍ക്കും നന്ദി എന്ന രണ്ട്‌ അക്ഷരത്തില്‍ എന്റെ എല്ലാ വികാരങ്ങളും ഒതുക്കുന്നു.
പരീക്ഷ എന്ന എന്റെ ആദ്യ സംരഭത്തിനെ പെരിങ്ങോടന്‍ സൂക്ഷ്മമായി ശ്രധിച്ചതു്...ഒത്തിരി പ്രചോദനമായി എന്നുള്ളതു് വിസ്മരിക്കാന്‍ വയ്യ.

എല്ലാവര്‍ക്കും നന്മകളുടെ പൂച്ചെണ്ടുകള്‍.‍‍