Saturday, July 08, 2006

കൊച്ചുകുട്ടന്‍ പിള്ള സ്വാമി

Buzz It 1. കൊച്ചുകുട്ടന്‍ പിള്ള സ്വാമി.
  ___________________
  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌

  ഞങ്ങളുടെ ഗ്രാമത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നു.ആറര അടി ഉയരം . രവീന്ദ്ര നാഥ ടാഗോറിന്റെ താടിയേക്കാള്‍

  മനോഹരമായ സമൃധമായ താടി.ഒറ്റയാനായി കഴിഞ്ഞ അദ്ദേഹം ആരെയും വകവച്ചിരുന്നില്ല. ഞങ്ങള്‍ ഭയത്തോടെ

  നോക്കിയിരുന്ന അദ്ദേഹം അംബല പരിസരത്തും ഉത്സവ കമ്മ്മിറ്റി ഓഫീസിന്റെ തിണ്ണയിലും ആയി

  കഴിഞ്ഞുകൂടിയിരുന്നു. നോക്കിലും വാക്കിലും പ്രൊഢഗംഭീരന്‍ ആയിരുന്നു.

  വാക്‌ ചാതുരി ആയിരുന്നു ഏറ്റവും വലിയ സമ്പത്ത്‌.


  ഒരുത്സവം

  രാത്രി ഒന്‍പതു മണി കഴിഞ്ഞിരിക്കുന്നു.അടുത്ത പരിപാടി ബാലെയാണു്‌.


  പല സംഘാടകരും അനൌണ്‍സെമെന്റിലൂടെ ഷയിന്‍ ചെയ്യുന്നു. അല്‍പം മൂടില്‍ നിന്ന സ്വാമി മൈക്കു വാങ്ങുന്നു. ഇങ്ങനെ തുടങ്ങുന്നു.  കയറു കെട്ടിയിരിക്കുന്നതിന്റെ തെക്കു വശത്തിരിക്കുന്ന പുരുഷന്മാര്‍ .....

  കയറിനു വലതു ഭാഗത്തുള്ള പുരുഷന്മരുടെ ഭാഗത്തേയ്കു ദയവായി മാറുക.
  എടാ നിന്നോടാ പറഞ്ഞതു്‌.സ്ത്രീകളുടെ ഭാഗത്തു് ....അതായതു്.....കയറിന്റെ വലതുഭാഗത്തു്....നിന്റെ അമ്മച്ചീടെ.....

  മാറെടാ നായിന്റെ മോനേ.....(നിശ്ശബ്ദത)
  എടാ പട്ടി കഴു........മോനേ...മാറിനെടാ അവിടെ നിന്നു്‌.(ആ പച്ച്‌

  തെറികള്‍ എഴുതുന്നില്ല.)
  ഒടുവില്‍ ചീത്ത വിളിയുടെ ഘോഷ യാത്രയില്‍ എത്തുമ്പോള്‍ ഒരു സംഘാടകന്‍


  എത്തുന്നു... സ്വാമീ...ഡാന്‍സ്‌ തുടങ്ങറായി. ഭ പട്ടീ നീ എന്നെ പഠിപ്പിക്കാന്‍ വരുന്നോ...
  വല്ല വിധവും മൈയ്കു്‌


  വാങ്ങി ...ഉത്സവം തുടരുന്ന രംഗങ്ങള്‍.....
  സ്വാമിയും ആ ശെയിലികളും
  മണ്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.


  n.b
  ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പൊള്‍ ചോദിച്ചു പോയി അമ്മയോടു്...... അമ്മ പറഞ്ഞു....


  ഉത്സവകമ്മിറ്റി ഓഫീസ്സില്‍ ആരോരും തിരിഞു നോക്കാതെ അനാഥനായി.....

  അമ്മ മുഴുമിപ്പിച്ചില്ല........


  എനിക്കേറ്റവും ഇഷ്ടമായ മുരിങ്ങയിലത്തോരന്‍ പോലും കൂട്ടാതെ ഞാന്‍

  എണീറ്റു പോയി.അമ്മ പറയുന്നതു

  കേള്‍ക്കാമായിരുന്നു....എന്നും അവന്‍ ഇങ്ങിനെയായിരുന്നു.....

  ________________


13 comments:

വേണു venu said...

ഒന്നും തോന്നരുതെന്റെ സ്വാമി.....

തെറ്റായെങ്ഗില്‍ ക്ഷമിക്കുക.....‍

പെരിങ്ങോടന്‍ said...

വേണു, താങ്കളുടെ ബ്ലോഗിന്റെ ഫോര്‍മാറ്റ് പ്രശ്നങ്ങള്‍ കാരണവും, എല്ലായ്‌പ്പോഴും ബോള്‍ഡ് ഫേസില്‍ എഴുതുന്നതുകാരണവും പലരും ഇതിലെ നല്ല പോസ്റ്റുകള്‍ പലപ്പോഴും വായിക്കാതെ പോകുന്നുണ്ടെന്നു തോന്നുന്നു. പാരഗ്രാഫ് തിരിക്കുന്നതിലും ശ്രദ്ധവയ്ക്കുക. കഴിയുമെങ്കില്‍, ടെമ്പ്ലേറ്റെല്ലാം ഒന്നു മാറ്റി/റീസെറ്റ് ചെയ്തു്, കസ്റ്റമൈസേഷനുകള്‍ ഒഴിവാക്കി, മൊഴി കീമാപ്പ് ഉപയോഗിച്ചു നേരിട്ടു ബ്ലോഗിലെഴുതി പോസ്റ്റുകള്‍ തയ്യാറാക്കുക. നല്ല contents ദുര്‍ഗ്രാഹ്യമായ ഡിസൈനുകളിലും കളറുകളിലും കുടുങ്ങി പൊയ്‌പ്പോവാതിരിക്കുവാന്‍ വേണ്ടി ഇത്രയും എഴുതുന്നു. നന്ദി.

കുറുമാന്‍ said...

കൊച്ചുകുട്ടന്‍ പിള്ള സ്വാമിയെ വായിച്ചു....

പാവം.....

വേണു venu said...

പെരിങൊടന്‍ നിര്‍ദെശങള്‍ക്കു നന്ദി.ശരിക്കും പറഞ്ഞാല്‍ ഏനിക്കൊന്നും അറിയില്ല എന്നുള്ളതാണു് സത്യം.എല്ലാം പഠിക്കാന്‍ ശ്രമിക്കുന്നു.ജീവിതത്തില്‍ ഒത്തിരി ഒത്തിരി പഠിച്ചതു കൊണ്ട് ..പഠിയ്ക്കാന്‍ എപ്പൊഴും ഇഷ്ടപ്പെടുന്നു.താന്‍ഗ്ഗളുടെ ബ്ലൊഗും ,മലയാളഭാഷയൊടുള്ള സ്നേഹവും ഞാന്‍ ശ്രദ്ധിക്കുന്നു.നമോവാകം സുഹ്രുത്തെ.
താങ്കള്‍ എഴുതിയ ആ വെറും വാക്കുകള്‍ക്കു് ...
“നല്ല contents ദുര്‍ഗ്രാഹ്യമായ ഡിസൈനുകളിലും കളറുകളിലും കുടുങ്ങി “.....
ഒത്തിരി അര്‍ഥതലങ്ങള്‍.....
ചിലപ്പോള്‍ ജീവിതം പോലും അങ്ങ്നെ ആയിപ്പോയോ എന്നു തോന്നിപ്പോകുന്നു.തീര്‍ച്ചയായും ഞാന്‍ തിരുത്താന്‍ ശ്രമിക്കും.നിര്‍ദേശങ്ങല്ള്‍ക്കു് ‍ നന്ദി .

നന്‍‌മകള്‍ നേരുന്നു.

വേണു venu said...

കുറുമാനു്,

ആസ്വദിച്ചല്ലോ സുഹ്രുത്തേ....
കൊച്ചുകുട്ടന്‍ പിള്ള സ്വാമി എന്ന ...ആ കുറിമാനത്തിനു്....ഒരു ഉപ കഥ കൂടി....

ഉത്സവത്തിനു് നഗരത്തില്‍ നിന്നു വന്ന ഫോട്ടോ ഗ്രാഫെര്‍ രവീന്ദ്രനാഥടാഗോറിനെപ്പോലെ ഉത്സവകമ്മറ്റിയാഫീസ്സില്‍ ഇരുന്ന സ്വാമിയുടെ ഫോട്ടൊ പടം പിടിച്ചുകൊണ്ടു പോയി.മാസങ്ങല്‍ക്കു ശേഷം നഗരത്തില്‍ എത്തിയ സ്വാമി സ്റ്റുടിയോയുടെ മുന്‍പില്‍ പ്രദറ്ശിപ്പിച്ചിരിക്കുന്ന
തന്റെ ഫോടൊ കണ്ടു് അതിനു് പൈസാ വാങ്ങിയെന്നു്
ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു.
നന്മകള്‍ നെര്‍ന്നുകൊണ്ടു.

ബിന്ദു said...

നവാബു രാജേന്ദ്രനെ ഓര്‍ത്തു എന്തിനോ...

വേണു venu said...

ബിന്ദുവിനു്,

നവാബ് രാജ്ജേന്ദ്രനെ അറിയാമൊ..ഒരു കഥ,സ്വന്തം അനുഭവം....അതു്പിന്നീടൊരിക്കല്‍ ആകട്ടെ.

ബിന്ദു said...

നീതിയ്ക്കു വേണ്ടി പോരാടിയ ഒറ്റയാള്‍പട്ടാളത്തെ പത്രത്തിലൂടെ അറിയാം വേണൂജി..
അറിയാവുന്നതെഴുതൂ.. എനിക്കു തോന്നുന്നു അദ്ദേഹം അവിടെയിരുന്നും പോരാടുന്നുണ്ടെന്നു. :)

വേണു venu said...

നവാബ് രാജേന്ദ്രന്‍.
വര്‍ഷങ്ങള്‍....ഒത്തിരി ഒത്തിരി കഴിഞ്ഞിട്ടൊന്നുമില്ലാ.
കൊല്ലം റയില്‍‌വേ സ്റ്റേഷന്‍. രാത്രി 10 മണി.
ഞങ്ങള്‍ ലീവു് കഴിഞ്ഞു് മടങ്ങുകയാണു്. ട്രയിന്‍ വരാന്‍ ഇനിയും സമയം ഉണ്ടു്.
ഞാന്‍ എന്റെ രണ്ടു വയസ്സുകാരന്‍ മോനുമായി ബൂക്സ്റ്റാളില്‍ നില്‍ക്കുകയായിരുന്നു,.

കാവി നിറത്തില്‍ ഒരു ജൂബയും മുണ്ടും ധരിച്ച ഒരു താടിക്കാരന്‍ നടന്നു വരുന്നതു കാണാമായിരുന്നു.

അദ്ധേഹം മോനെ ശ്രദ്ധിച്ചു. മനോഹരമായ അവന്റെ
വിക്രുതികള്‍‍ നോക്കി നിന്നു.പെട്ടെന്നായിരുന്നു അതു്.
അവനെ അദ്ധേഹം വാരിയെടുത്തു. തുരു തുരാ ഉമ്മ കൊടുത്തൊണ്ടു് ഓടുകയായിരുന്നു.

ഞാന്‍ പുറകെ..
കരഞ്ഞു കൊണ്ടു് പാവം സഹ ധര്‍മിണി...
പോലീസ്സുകാരന്‍ പറഞ്ഞു...നവാബ് രാജേന്ദ്രന്‍...
അമ്മാവന്‍ ഓടി വന്നു പറഞ്ഞു...നവാബ് രാജേന്ദ്രനാണു.തമാശയാണു്...
അനീതിയ്ക്കെതിരേ പോരാടിക്കൊണ്ടിരുന്ന ആ വലിയ
മനുഷ്യന്‍ മോനെ തന്നു ...
പിന്നെ ഏന്നൊടു പറഞ്ഞു. മലയാളം പഠിപ്പിക്കണം.
നമ്മള്‍ ഒന്നും മറന്നു പോകാന്‍ അവസരം ഉണ്ടാക്കരുതു്.

കാവി വസ്ത്രത്തില്‍ കുളിച്ചു നിന്ന വലിയ മനുഷ്യാ ഇന്നും മോനോടു പറയാറുണ്ടു.
The great navab Rajendren.
പിന്നെ എപ്പോഴോ മരണ വാര്‍ത്തയും വായിച്ചതോര്‍ക്കുന്നു.
ലാല്‍ സലാം സഖാവേ.
വേണു.

വേണു venu said...

പെരിങ്ങോടന്‍, കുറുമാന്‍ ,ബിന്ദു,
സന്തോഷം,
സ്വാമിയെ ശ്രദ്ധിച്ചതിനു് ,ശരിക്കും എനിക്കു് സ്വാമിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലാ.onv യുടെ വരികള്‍ കടം എടുത്തു പറയട്ടെ. ഒക്കെ പറയാന്‍ കഴിവില്ലെനിക്കഗ്ഗതികേടിന്നു മാപ്പു ചോദിപ്പു ഞാന്‍.
വേണു.

പതാലി said...

അങ്ങനെ ഒരാളെ പിടിയില്ല വേണു. ഡീറ്റെയ്ല്‍ സ്‌ അറിയുമോ?

സന്തോഷ് said...

വേണൂ, കുറുകേയോടുന്ന നീല അക്ഷരങ്ങളും മുകളിലേയ്ക്ക് പറന്നകലുന്ന ചിത്രശലഭവുമൊക്കെ എടുത്തു മാറ്റിയിരുന്നെങ്കില്‍ വായന എളുപ്പമാവുമായിരുന്നു. പെരിങ്ങോടന്‍ പറഞ്ഞതുപോലെ ബോള്‍ഡ് ഫേയ്സില്‍ എഴുതുന്നതും ഒഴിവാക്കുമോ?

വേണു venu said...

സന്തോഷ്ജീ,
പെരിങ്ങോടന്‍റെ നിര്‍ദ്ദേശത്തിനു ശേഷം,പിന്നീടുള്ള പോസ്റ്റുകളിലെല്ലാം ബോള്‍ട്‌ ഫോണ്ടു് മാറ്റിയിട്ടുണ്ടൂ്. ബാക്കി നിര്‍ദേശങ്ങളും ശ്രദ്ധിച്ചു.തീര്‍ച്ചയായും മാറ്റം വരുത്താം. നല്ല വാക്കുകള്‍ക്കു് നന്ദി.