വലിയ ഇടവഴി ഇറങ്ങി വളവു തിരിഞ്ഞാല്‍ ആദ്യം പനങ്ങാടു വീടു്. പിന്നെ ഉത്തമന്റെ പശുതൊഴുത്തു്.
ഇടിഞ്ഞു പൊളിഞ്ഞ ഒരു കളരിയും വലിയ ഒരു പനയും.
ഇരുട്ടത്തു് ഒളിച്ചു നില്ക്കുന്ന ഒരു കലങ്ങു്. കലങ്ങിനിപ്പുറം വയല്‍. ഇടിഞ്ഞ വരമ്പുകളില്‍ തെറ്റുന്ന
കാലുകള്‍. ഓടി അകലുന്ന ഞണ്ടുംകുഞ്ഞുങ്ങള്‍. ചേറിന്റെ മണം. ദൂരെ കിഴക്കെരിഞ്ഞു വീഴുന്ന ഒരു
നക്ഷത്രം. കുറ്റാക്കുറ്റിരുട്ടു്.
അയാള്‍ നടന്നു. ഇല്ല വഴി തെറ്റിയിട്ടില്ല.
ചിലയ്ക്കുന്ന പൊക്രാം തവളകള്‍ കാല്പാദമനങ്ങുന്നതറിഞ്ഞു് നിശബ്ദരാവുന്ന പോലെ. അയാള്‍ ചിരിച്ചു.
പൊലയന് കുമാരന്റെ വീട്ടിലെ നിഴലുകള്‍ അയാള്‍ക്കറിയാമായിരുന്നു. സരോജിനി ചേച്ചിയുടെ
വീട്ടിലെ കൊലുസ്സുകളുടെ സംഗീതം അയാള്‍ക്കു കേള്‍ക്കാമായിരുന്നു. ബീഡി പുകയുടെ മണം നീലാണ്ടന് മാസ്റ്ററുടെ
വീടാണെന്നറിയാന്‍ വെളിച്ചം വേണ്ടായിരുന്നു. ജന്നലില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലെ ചുമ കേട്ടയാള്‍ അറിഞ്ഞു സഖാവു മരിച്ചിട്ടില്ല.
നിശബ്ദനായി നടന്ന അയാളുടെ പുറകിലൊരു ചാവാലി പട്ടി കുരച്ചു.
ചെങ്ങമനാടു നിന്നും നടന്നു വന്ന മന്ത്രവാതിയപ്പൂപ്പന്റെ മുന്നിലെ യക്ഷി കഥ ഓര്‍ത്തു പോയി.
പാതിരാത്രി. അപ്പൂപ്പന് ഒരു ചെറു യാത്ര കഴിഞ്ഞു് , നാട്ടു വഴിയിലൂടെ നടന്നു വരിക ആയിരുന്നു.
കുംബിക്കോട്ടു തോടു കടന്നില്ല.ഒരു വെളുത്ത രൂപം നടന്നു വരുന്നു.
അടുത്തെത്തിയ സ്ത്രീ രൂപം ചോദിച്ചു. “ ചുണ്ണാമ്പുണ്ടൊ.?” സുന്ദരി.!
ഉള്‍ക്കാഴ്ചയാല്‍ മനസ്സിലാക്കിയ അപ്പൂപ്പന് അവളെ ഒരു പാക്കിനുള്ളിലാക്കി. പാക്കു വാങ്ങിക്കാനായി
അപ്പൂപ്പന്റെ പുറകില്‍ യക്ഷികളണി നിരന്നു കുരവയിട്ടു പോലും. തിരിഞ്ഞു നോക്കിയാല്‍ മരണം
ഉറപ്പാണെന്നറിഞ്ഞ അപ്പൂപ്പന് പാക്കു കളയാതെ മുറുകെ പിടിച്ചു നടന്നു.
പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്. അമ്പല ഗേറ്റു കടന്ന
അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ. എവിടെ.
പാക്കു കൊടുത്തില്ലെന്നു മാത്രമല്ലാ...അവരെ ഒക്കെ പാക്കിലാക്കി പാട്ടിലാക്കുമെന്നു പറഞ്ഞു പോലും.
വഴിയരികിലെ പാലകള്‍ പിഴുതു വീണതും കുരവയിട്ടു് അട്ടഹസിച്ച യക്ഷികള് പമ്പ കടന്നതും അമ്മ
പറഞ്ഞറിഞ്ഞ കഥകളായിരുന്നു.
അയാള്‍ നടന്നതു് സിന്ധുവിന്റെ വീട്ടിലേയ്ക്കായിരുന്നു. “നിനക്കെന്നെ മറക്കാനാവും ....പക്ഷേ ഞാന്‍
നിന്നെ മറക്കില്ല. നിനക്കു വേണ്ടി ഞാനിവിടെ ഉണ്ടാവും.” അതു സിന്ധു പറഞ്ഞതു് ഒരു സന്ധ്യക്കായിരുന്നു.
വായനശാലയില്‍ നിന്നു് അവര്‍ പുസ്തകങ്ങള്‍ എടുത്തു വരുകയായിരുന്നു. വലിയ കയറ്റം
കേറി വരുമ്പോള്‍ ഇടതു വശത്തു നിന്ന പുല്ലാഞ്ഞി മരങ്ങള്‍ കേള്‍ക്കാതെ അയാളെന്തോ സിന്ധുവിന്റെ ചെവിയില്‍ പറഞ്ഞു.
ചിത്രശലഭമായി കാറ്റു വീശുന്നുണ്ടായിരുന്നു. അത്താഴ ശിവേലിയുടെ ശബ്ദം അവര്‍ പറഞ്ഞതിനെ
ഭാഷയില്ലാ ഭാഷയില്‍ കാറ്റിലലിയിച്ചു കളഞ്ഞു.
എത്രയോ ത്രിസന്ധ്യകള്‍ക്കു് ഒളിച്ചു കേള്‍ക്കാനായി അവര്‍ അടക്കം പറഞ്ഞിരുന്നു.
കാവിലൊടുവില്‍ കണ്ണടയ്ക്കുന്ന കല്വിളക്കു് മാത്രം സാക്ഷിയായി.
അവര്‍ പറഞ്ഞു ചിരിച്ചതൊക്കെയും കൊണ്ടു പോയ കാറ്റു പോലും തിരിച്ചു പിന്നെ വന്നില്ല.
സ്വപ്നങളിലൊരു ബിന്ധുവായി പടവുകള്‍ തേടുന്ന യാത്രയില്‍...ഒന്നും അന്വേഷിച്ചിരുന്നില്ല. പടവുകള്‍.?
മറന്നു പോയതു് അയാളെ തന്നെ ആണെന്നു് തിരിച്ചറിയാന്‍, സമയം ,കളപ്പുരയില്‍
കളമെഴുത്തും പാട്ടും നടത്തി , മറ്റൊരു കസവു മുണ്ടു നെയ്തയാള്‍ക്കു വച്ചിരുന്നു.
അകത്താരു്.?
“സമയം എന്തായെന്നറിയാമോ.?”
അയാള്‍ മനസ്സില്‍ പറഞ്ഞു. ആര്‍ക്കും അറിയാത്ത കാര്യമല്ലേ നീ ചോദിക്കുന്നതു്.സമയം.?
അതറിയാമോ ആര്‍ക്കെങ്കിലും എന്നൊക്കെ കൊച്ചു മനസ്സില്‍ വന്നു പോയി. എങ്കിലും അയാള്‍
പറഞ്ഞു. “12 മണി കഴിഞ്ഞു.“
“രാവിലെ എഴുന്നേല്‍ക്കാനുള്ളതാണെന്നോര്‍മ്മ വേണം.”
ഓര്‍മ്മയും സമയവും ഒക്കെ ബന്ധങ്ങളുടെ ബന്ധനങ്ങളാണെന്നൊക്കെ പറയണമെന്നു തോന്നി.
പുറത്താരു്.?
കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.
മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!
*************************
38 comments:
ഈ കഥ ഞാന്‍ ജൂലൈ 1 നു പബ്ലീഷു ചെയ്തു. അഗ്രഗേറ്ററുകളില്‍ വരുന്നതിനു മുന്നെ തന്നെ “ഹരിത്തു്” ഒരു കമന്റും ഇട്ടു.ഇന്നലെ ഡാഷു് ബോര്‍ഡില്‍ നോക്കിയപ്പോഴാണു് ഈ പോസ്റ്റു് തീയതിയും മാസവും തെറ്റായി ഫെബ്രുവരി 7 ലു് പബ്ലീഷു് ആയിരിക്കുന്നു. പിന്നെ അതു ഞാന്‍ ഡ്രാഫ്റ്റാക്കി. തീയതി ശരിയാക്കി.എങ്ങനെയൊ എത്തപ്പെട്ടതായിരുന്നു ഹരിത്തിന്റെ ബ്ലോഗില്‍.ഹരിത്തിന്റെ കമന്റും ഒരു നിമിത്തമായിരിക്കും.
ഹരിത്തു്
ഹോസ്പിറ്റലില്‍ കഴിയുന്ന ഹരിത്തെന്ന അജ്ഞാത സുഹൃത്തു് എത്രയും വേഗം രോഗ വിമുക്തനാകട്ടെ എന്ന പ്രാര്‍ത്ഥനയില്‍ ഞാന്‍ ഈ കഥ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു..
ഹരിത്തു് ആദ്യ ലിങ്ക് ശരിയായില്ല എന്നു തോന്നുന്നു.
On Jul 02 ഹരിത് commented on blog post: “ഇഷ്ടമായി, പറഞ്ഞിടത്തോളം. വിഷയം പഴയതാണെങ്കിലും പറഞ്ഞരീതി വളരെ നന്നായിട്ടുണ്ട്.നല്ല ക്രാഫ്റ്റ്.”
വേണുവേട്ടാ ആ ചുണ്ണാമ്പ് ചോദിച്ച് യക്ഷി മൂപ്പന്റെ കൂടെ കൂടിയ വര്‍ണ്ണന വളരെ രസകരമായ
തോന്നി.നല്ല രസകരമായ എഴുത്ത്
“ഇരുട്ടത്തു് ഒളിച്ചുനില്‍ക്കുന്ന ഒരു കലങ്ങ്. കലങ്ങിനപ്പുറം വയല്‍”
കലങ്ങ് - എന്താ ഈ സാധനം?
മാഷേ, കഥ നന്നായി, ഇനിയും വരാം :)
ഗൃഹാതുരത്വമുണര്‍ത്തുന്ന വാക്കുകളെക്കൊണ്ടും
സന്ദര്ഭങ്ങളെക്കൊണ്ടും സമ്പന്നമായ സൃഷ്ടി.
കലങ്ങ്(കലുങ്ക് എന്നു ഞങ്ങള്‍ പറയും)
മാഷേ, നാട്ടിലെ വയലുകളിലൂടെയൊക്കെ ഒന്നു ചുറ്റിക്കറങ്ങിയ അനുഭവം. തനി നാട്ടുമ്പുറം അതേപടി പകര്‍ത്തിയിരിക്കുന്നു. പിന്നെ ഇതുപോലെ യക്ഷിക്കഥകളൊക്കെ ധാരാളം കേട്ടിരിക്കുന്നു. രസകരം.
എന്നാലും :-
“പത്തു കിലോമീറ്ററോളം നടന്നു വന്ന അപ്പൂപ്പനെ പിന്തുടര്ന്നു യക്ഷികള്. അമ്പല ഗേറ്റു കടന്ന അപ്പൂപ്പനെ നോക്കി തൊഴുതു പോലും. ആ പാക്കു തരണേ.“
ഞാനാണെങ്കില്‍ പാക്കിന്നാ എന്നും പറഞ്ഞ് ഒരേറും ഒറ്റ ഓട്ടവും ആയിരുന്നേനെ. അപ്പൂപ്പന്റെയൊരു ധൈര്യവും പത്തുകിലോമീറ്റര്‍ നടക്കാനുള്ള ആരോഗ്യവും. ഹോ? ശരിയാണ്. പണ്ട് കാലത്തുള്ളവര്‍ ഇങ്ങനെയായിരുന്നു. ഇന്നോ?
അഭിപ്രായമെഴുതിയ,
ഹരിത്തു് ,
അനൂപ് കോതനല്ലൂര്‍ ,
Typist | എഴുത്തുകാരി ,
ബൈജു (Baiju) ,
ലതി,
മഴത്തുള്ളി,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല വായനയക്കു് നന്ദി.:)
എഴുത്തുകാരി, കലങ്ങ് - എന്താ ഈ സാധനം?
കലങ്ങു്, ലതി പറഞ്ഞതു പോലെ കലുങ്കു് എന്നും പറയും. തോടോ, മഴകൊണ്ടുണ്ടാവുന്ന താല്ക്കാലികമായ വെള്ളമോ റോഡിനെ ശല്യപ്പെടുത്താതിരിക്കാന്‍ കെട്ടുന്നതാണു് ഈ പറഞ്ഞ സാധനം. റോഡിനു രണ്ടു വശവും ഉള്ള സിമന്റു തിട്ടകള്‍ തന്നെ. ഈ തിട്ടയുടെ പുറത്തിരുന്നു് വെടി പറയുന്നതും വൈകുന്നേരങ്ങളില്‍ ഒത്തു കൂടി ഇരിക്കുന്നതും ഗൃഹാതുരത്വം നിറയുന്ന ഓര്‍മ്മകളാണു്. ഇതും വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
കലങ്ങിനെ താഴെ പറയുന്ന ലിങ്കുകളിലും കാണാം.
--------------------------------------------------
വീണ്ടും വാഴ, കലങ്ങു്, വയല്‍.. ഇവിടിരുന്നു്
ബീഡിയും പുകച്ചു, കപ്പലണ്ടിയും കൊറിച്ചു, ...
http://devaragam.blogspot.com/2005/10/blog-post_23.html - 189k
ഉമ്പാച്ചി: തിരുവള്ളൂര്‍
18 Dec 2006 ... എന്റെ നാല്ക്കവലയിലെ കലുങ്കു് കട്ടെടുത്തോണ്ടു
പോയ പുരോഗമനമെന്നെ നോക്കി ...
http://umbachy.blogspot.com/2006/12/blog-post_18.html - 123k
ഓടോ , ഈ മാസം നാട്ടില്‍ വരുന്നുണ്ടു്. തീര്‍ച്ചയായും കലങ്കിന്റെ ഒരു ചിത്രം കൂടുതല്‍ വിവരങ്ങളോടെ പോസ്റ്റു ചെയ്യാം.:)
എല്ലാവര്ക്കും നന്ദി.:)
പഠിക്കുന്ന കാലത്തെ ഒരു തമാശ ഓര്‍ത്തുപോയി:
ചോദ്യം (പുറത്തുനിന്നും): അകത്താരു്?
ചോദ്യം (അകത്തുനിന്നും): പുറത്താരു്?
മറുപടി: പുറത്തു് കാളി.
മറുപടി: അകത്തു് കണ്ടന്!!
(ഭദ്രകാളിയും കാളിദാസനും തമ്മില്‍ നടന്നു എന്നു് പറയുന്ന സംഭാഷണത്തിന്റെ കോളേജ് വേര്‍ഷന്‍!):)
good
:)
കഥ ഇഷ്ടമായി....നല്ല ശൈലി...വളരെ ലൈവായി തോന്നി...ശരിക്കും അസൂയ തോന്നുന്നു...
സസ്നേഹം,
ശിവ
ഒരുപാടു് നന്ദി, കലുങ്കിനെ പറ്റി ഇത്ര വിശദീകരിച്ചു തന്നതിനു്. ഇപ്പോള്‍ മനസ്സിലായി എന്താണെന്നു്. പഴയ ചിത്രങ്ങളും മനസ്സില്‍ വരുന്നുണ്ട്.
പുറകോട്ടോടുന്ന ഞെണ്ടുകള് , ചേറിന്റ്റെ മണം.
മൂച്ചിയില്‍ നിന്നും വീടുവരെയുള്ള നടത്തം :)
സി. കെ. ബാബു,
മറുപടി.പുറത്തു് കാളി.
മറുപടി. പുറത്തു ദാസന്.
ഇന്നിതിങ്ങനെയും മാറും.
പുസ്തകത്തിനകത്താരു്.? പുസ്തകത്തിനു പുറത്താരു്.?
നന്ദി.:)
കൃഷു്, Thanks.:)
ശിവാ, എന്താ പറയുക.നന്ദി.:)
ഏഴുത്തുകാരി, നന്ദി.മനസ്സിലായതിനു്.
ഓ.ടോ. ഈ കലങ്കിനടിയിലൊക്കെ പാന്പുകള്ക്കും മാളമുണ്ടു്.പക്ഷേ വിശ്വസിക്കണം.:)
തറവാടീ,ഹാഹാ... പുറകോട്ടോടുന്ന ഞണ്ടുകള്‍ ഇറുക്കും. നന്ദി.:)
ചിത്രം പോലെ,
കഥയും മനോഹരം.
ആശംസകള്‍.
വേണുവേട്ടാ,
കൊള്ളാട്ടോ ...
:)
വേണൂ,ആ അന്തരീക്ഷചിത്രീകരണമാണ് ഞാനെറെയാസ്വദിച്ചത്.
ഒന്നുരണ്ട് സ്പെല്ലിങ്ങ്മിസ്റ്റേക്ക് കണ്ടല്ലൊ
മനോഹരം.
വേറെന്താ പറയുക?
കണ്ടെത്താന്‍ താമസിച്ചു പോയതിനു ക്ഷമിക്കുക.
അത്രമാതം.
SreeDeviNair ,
ഹരിശ്രീ ,
ഭൂമിപുത്രി ,
അരുണ്‍ കായംകുളം ,
നിങ്ങള്‍ക്കേവര്‍ക്കും വായിച്ചതിനും അഭിപ്രായം എഴുതിയതിനും നമോവാകം.:)
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!!
നന്നായിരിക്കുന്നു..യക്ഷികളെ തളച്ച മുത്തശ്ശന് ആള് കൊള്ളാലോ...
മുല്ലപ്പൂ, അഭിപ്രായത്തിനു് നന്ദി.
സ്മിതാആദര്‍ശ്, വായനയ്ക്കും അഭിപ്രായത്തിനും നന്ദി. അപ്പൂപ്പനാരാ ആള്.:)
വേണുവേട്ടാ..
അകത്താരെന്നറിയില്ല....മരണം വരെ ആ അന്വേഷണത്തിലാണ് ഞാനെന്ന് തോന്നുന്നു.
(യക്ഷിക്കഥകളോ, കണ്ണെത്താദൂരത്തോളം പരന്ന്കിടന്നിരുന്ന നെല്പ്പാടങ്ങളോ എന്നോട് കിന്നരിക്കാന്‍ വരുന്ന കായതോളങ്ങളൊ ഒക്കെയാകാം.)
പുറത്താരെന്ന് കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞൂ. മുഖം മൂടി.
സന്തോഷം അറിയിക്കുന്നു.
വേണുവേട്ടന്റെ കഥക്കും
എന്റെ കഥക്കുള്ള കമന്റിനും
കുഞ്ഞിപെണ്ണ് - Kunjipenne
വായനയ്ക്ക് നന്ദി, സന്തോഷം.:)
അതെ വേണുവേട്ടാ ഈ യക്ഷിയുടെ കഥ ഒക്കെ പറഞ്ഞ് എന്നെയും ഒരു പാട് പേറ്റിപ്പിച്ചിട്ടുണ്ട് പണ്ട്..പക്ഷെ അപ്പോഴൊക്കെ ഭീകരമായ് പേറ്റികൊണ്ട് രാത്രി മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങണമെങ്കില്‍ അമ്മയെ വിളിക്കേണ്ട ഗതികേട്..പിന്നീട് എല്ലാം മാറിയില്ലെ ഇപ്പോ ഓറ്കുട്ടില് ഐഡിയല്‍ മാച്ചില്‍ ഞാന്‍ എന്താ എഴുതീരിക്കണേന്നറിയുമോ ചോരകുടിക്കുന്ന ഒരു യക്ഷി..കാലം പോയ പോക്കെ.കഥ ഇഷ്ടമായീട്ടൊ..ഒരു ഫാന്‍ കൂടെ കൂടുന്നു..കാറ്റുകൊണ്ട് ഒന്നു മയങ്ങു..:)സന്സേഹം പ്രദീപ്..
കാണാമറയത്ത് ,
പ്രദീപേ വായനയ്ക്കൂം അഭിപ്രായത്തിനും നന്ദി.
ഫാനിന്റെ കാറ്റിനു് നല്ല കുളുര്‍മ്മ.:)
വേണു മാഷേ,
വീണ്ടും എത്തി ഞാന്‍.
ഗ്രാമീണസൌന്ദര്യം മുറ്റി നില്ക്കുന്ന പോസ്റ്റ്.
സന്ധ്യയുടെ, പാടത്തിന്റെ, ചേറിന്റെ വിവരണങ്ങള്‍...!!!
അവസാനം ഇത്തിരൂടെ നന്നാക്കാമായിരുന്നെന്ന് തോന്നി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഓ. ടോ: “പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം” എന്ന കഥയുടെ രണ്ടാം പാര്‍ട്ട് എഴുതിക്കൊണ്ടിരിയ്ക്കുകയാ. മുത്തശ്ശിയില്‍ നിന്ന് കേട്ടറിഞ്ഞ “ചുണ്ണാമ്പ്“ പ്രയോഗം എന്റെ ആ കഥയിലും വരുന്നുണ്ട്. പൊല്ലാപ്പായല്ലോ മാഷെ. ഇനി ഞാനെങ്ങനെയാ അതെഴുതുക. മാഷ് കാച്ചിയില്ലേ..?
ഹഹഹ്ഹഹ ;-)
മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!
ഈ പാക്കിനുള്ളിലായിരുന്നില്ലേ അപ്പൂപ്പന് യക്ഷിയെ pack ചെയ്തിരുന്നത്? ഇപ്പോള്‍ ആകെ കുഴപ്പമായിക്കാണുമല്ലോ
ഉപാസന || Upasana
നല്ല വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം, നന്ദി. ഹാഹാ...ചുണ്ണമ്പു പ്രയോഗമൊക്കെ ഇനിയും ആകാമല്ലോ. അതൊക്കെ നമുക്കെല്ലാവര്‍ക്കും വേണ്ടി മുന്നേ വന്നവര്‍ നല്കിയതല്ലേ.:)
ആള്രൂപന് ,
അഭിപ്രായം ശരിക്കും ഇഷ്ടമായി.
കിളിവാതിലിനപ്പുറം ഒരു നക്ഷത്രം ഇറുന്നു വീഴുന്നതു കണ്ടു.
മുറുക്കാന്‍ പാത്രം തുറന്നു് അയാള്‍ ഒരു പാക്കെടുക്കുക ആയിരുന്നു.!
ആ പാക്കില്‍ കഥ ഒളിപ്പിച്ചവസാനിപ്പിക്കാന് ഞാന്‍ ശ്രമിക്കുകയായിരുന്നു.
നല്ല വായനയ്ക്കെന്റെ നന്ദി.:)
Nice post,kathakollam.nanmakal nerunnu.
കല്യാണി, വായിച്ചതിനും അഭിപ്രായത്തിനും നന്ദി.:)
പുതിയ / പഴയ (ഏതായാലും ) പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ?
ഒത്തിരി സ്നേഹം അറിയിക്കുന്നു.
ഗുരു, പുതിയ കഥ അണിയറയിലൊരുങ്ങുന്നു.
അഭിപ്രായത്തിനു് നന്ദി, സ്നേഹം.:)
കഥ നന്നായി.
ആശംസകള്‍.
രാമചന്ദ്രന്, ആശംസയ്ക്കും വായനയ്ക്കും നന്ദി.:)
എന്തുവാ ഇത് ..?..കൊള്ളാം കെട്ടോ. നന്നയിരിക്കുന്നു..സംഗതികള്‍ കുറച്ചൊക്കെ വരാനുണ്ട്. അടുത്ത പ്രവശ്യം ശ്രദ്ധിക്കണം.
deepam, അഭിപ്രായത്തിനു് നന്ദി.അടുത്ത പ്രാവശ്യം തീര്‍ച്ചയായും ശ്രദ്ധിക്കും.:)
Post a Comment