ജാലകം

Monday, January 29, 2007

നാരായണന്‍ കുട്ടി

Buzz It
നാരായണന്‍ കുട്ടി അന്നും രാവിലെ എഴുന്നേറ്റു. തട്ടു കടയില്‍ നിന്നും ബ്രെഡും ചായയും കഴിക്കുമ്പോള്‍(വെറുതെ നാട്ടിലെ മുരിയങ്കുന്നു രാഘവന്‍ പിള്ള ചേട്ടന്‍റെ കടയിലെ ദോശ ഓര്‍മ്മിച്ചു) നേരേ ഓഫീസ്സിലേയ്ക്കു് നടന്നു. ഒന്നര കിലോമീറ്റര്‍‍ ദൂരമേയുള്ളു. രണ്ടു രൂപാ കൊടുത്താല്‍ റിക്ഷയില്‍ പോകാവുന്നതേയുള്ളു. നടന്നു പോകാനാണു് നാരായണന്‍ കുട്ടിയ്ക്കിഷ്ടം. വഴിയോര കാഴ്ചകള്‍ കണ്ടു് ഒരു സ്വപ്നജീവിയായി നടന്നു പോകുന്നതിലെ സുഖം ഒന്നു വേറെയാണു്. നടക്കുമ്പോള്‍

നാരായണന്‍ കുട്ടിയുടെ മനസ്സില്‍, മൂന്നാമത്തെ പെങ്ങള്‍ക്കു് കൊടുക്കാനുള്ള ബാക്കി തുകയുടെ കാര്യമെഴുതിയ അമ്മയുടെ ഏഴാമത്തെ

കത്തു് നിവര്‍ന്നിരുന്നു. ഓരോരോ വരി കൂട്ടി വായിച്ചു നടന്ന നാരായണന്‍ കുട്ടിയുടെ ചുറ്റും കാറും ബസ്സും ഹിന്ദി സംസാരിക്കുന്ന

ആളുകളും ഒഴുകിക്കൊണ്ടിരുന്നു.

‍--------------


ഇനി നാരായണന്‍ കുട്ടിയെ ഒന്നു പരിചയപ്പെടാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമം.ഒന്നോ രണ്ടോ ട്രാന്‍‍സ്പോര്‍ട്ടു ബസ്സു് ആ ഗ്രാമത്തിലൂടെ പോകും. ഒരു ചെറുകഥ നെറ്റിയിലൊട്ടിച്ചു വച്ചിട്ടുള്ള ആ ബസ്സുകളുടെ ബോര്‍ഡു വായിക്കാന്‍ തന്നെ സമയമെടുക്കും. ഒരു പോസ്റ്റാഫീസ്സും ഒരു ബ്ലോക്കാഫീസ്സും ഒരു സ്ക്കൂളുമുള്ള ഒരു ഗ്രാമം. അമ്പലവും ചിറയും ചിറക്കരയിലായി വലിയൊരു കുട നിവര്‍ത്തി നില്‍ക്കുന്ന ഒരു നാട്ടു മാവു്. ആ നാട്ടുമാവിന്‍ ചുവട്ടിലെ നിഴലായിരുന്നു ബസ് സ്റ്റാന്‍റു്.

നാരായണന്‍ കുട്ടി ഈ ഗ്രാമത്തിലെ ഒരു യുവാവാണു്. നാരായണന്‍ കുട്ടിയ്ക്കു് സ്വന്തമായി മൂന്നമ്മമാരും മൂന്നു പെങ്ങന്‍‍മാരും

കല്യാണം മരണം തുടങ്ങിയ സമയങ്ങളില്‍ മാത്രം അച്ഛന്‍റെ ഭാഗം അഭിനയിക്കാനായി എത്തുന്ന വകയില്‍ രണ്ടച്ഛന്മാരും , അടുത്ത
ഇടവപ്പാതിയ്ക്കുരുണ്ടു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു വീടും ഉണ്ടായിരുന്നു.

എല്ലാം കൊണ്ടും സമ്പന്നമായ കുടുംബത്തില്‍ പിറന്നതുകൊണ്ടു്, നിര്‍മ്മാല്യം തൊഴാന്‍ പോകാറുള്ള നാരായണന്‍ കുട്ടി, ആളൊഴിഞ്ഞ നേരം നോക്കി നടയ്ക്കു മുന്നില്‍ നിന്നു് ശങ്കര നാരായണനുമായി തര്‍ക്കിക്കുകയും പലപ്പോഴും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുമായിരുന്നു.

പക്ഷേ നാരായണന്‍ കുട്ടി എവിടെയും ആ ഗ്രാമത്തിലെ ഒരു സാന്നിധ്യമായിരുന്നു. ജാനുവമ്മയുടെ പുര മേയുന്നതു കണ്ടാല്‍ അവിടെ
ചെന്നും നാലോല പറക്കിയിട്ടു കൊടുക്കും. ഏതു മരണം നടന്നാലും ആരു സുഖമില്ലാതെ കിടന്നാലും ഏതു കല്യാണങ്ങള്‍ നടന്നാലും
നാരായണങ്കുട്ടി അവിടെയുണ്ടു്. വായനശലയിലായാലും യുവജനമേളകള്‍ക്കായാലും ഉത്സവകമ്മിറ്റിയിലായാലും നാരായണന്‍ കുട്ടിയുടെ സാന്നിധ്യം ഉണ്ടു്.

അവസാന ദിവസങ്ങളില്‍ ഉത്സവകമ്മറ്റിയാഫീസ്സു് വീടാക്കി മാറ്റിയ,ആരോരുമില്ലാതിരുന്ന കുഞ്ഞന്‍ പിള്ള ചേട്ടനെ
ആശുപത്രിയിലാക്കിയപ്പോഴും കൂടെ നിന്നു് രണ്ടു മൂന്നു ദിവസം ശുശ്രൂഷിക്കാനും നാരായണന്‍ കുട്ടിയുണ്ടായിരുന്നു.ഇവിടെ
ആ ചുറ്റുവട്ടമുള്ള അമ്മമാര്‍ പറ്ഞ്ഞു. സരോജിനിയുടെ ഭാഗ്യം.

പ്രീഡിഗ്രി കഴിഞ്ഞ നാരായണന്‍ കുട്ടി പിന്നെ പഠിക്കാനൊക്കാതെ വന്നപ്പോള്‍, ഒരച്ഛനില്ലാത്ത ദഃഖം ശരിക്കറിഞ്ഞു്, നട്ടുച്ച
സമയങ്ങളില്‍ അമ്പലമുറ്റത്തു് ശങ്കരനാരായണനുമായി വിഷമങ്ങള്‍ പങ്കുവച്ചു് കഴിഞ്ഞു കൂടി.

ഇനി നാരായണന്‍ കുട്ടിയ്ക്കെങ്ങനെ മൂന്നമ്മമാര്‍.?

അമ്മ നമ്പര്‍ 1

അതു് അമ്മൂമ്മയാണു്. അയാളെ കണ്‍ വെട്ടത്തു കാണുമ്പോഴൊക്കെ ഓര്‍മ്മിപ്പിക്കും. നിനക്കറിയാമോ നാരായണാ..പള്ളിവേട്ട ,

തെക്കു നിന്നെഴുന്നള്ളിച്ചു വരുന്നു. നിശബ്ദ്മായി ആനപ്പുറത്തിരുന്നു നടവാതിലില്‍ വന്ന ശങ്കരനാരായണനെ, നിറവയറുമായിട്ടു
ഉമ്മറപ്പടിയില്‍ നിന്ന നിന്‍റെ അമ്മയെ കാണിച്ചു് , ഞാന്‍ വാവിട്ടപേക്ഷിച്ചു. ഇതൊരാണായിരിക്കേണമേ. അങ്ങനാടാ നാരായണന്‍ കുട്ടീ
ആണ്‍ വേരറ്റ ഈ വീട്ടില്‍ ഒരാണൊണ്ടായതു്. ഓര്‍മ്മയുണ്ടോ,?

ഒത്തിരി തവണ കേട്ടതാണെങ്കിലും നാരായണന്‍ കുട്ടി അമ്മൂമ്മയോടു പറയും. അതിനെന്താ, ഈ വയസ്സുകാലതു് ഒന്നാംതരം ഒരു വീട്ടില്‍ അല്ലലൊന്നും ഇല്ലാതെ വല്യമ്മയ്ക്കു് കണ്ണടയ്ക്കാന്‍ വല്യ ഒരു വീടു വക്കുമല്ലോ. ഈ നാരായണന്‍ കുട്ടി വല്യ കാശുകാരനാവില്യോ. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി അമ്മൂമ്മ ചിരിക്കുമ്പോള്‍ നാരായണന്‍ കുട്ടി സന്തോഷിക്കും.
അമ്മ നമ്പര്‍ 2
അടുത്തതു് കുഞ്ഞമ്മയാണു്.കല്യാണം കഴിക്കാന്‍ മറന്നു പോയതാണോ.? ഓര്‍ത്തു വന്നപ്പോഴേയ്ക്കും കാലം മറന്നു കടന്നു കളഞ്ഞതാണോ. എന്തോ. അവിവാഹിതയായ, സകല സമയവും അമ്പലവും പൂക്കളും രാമായണം വായനയും ഒക്കെയായി കഴിയുന്ന അവര്‍ പറയും. നാരായണന്‍ കുട്ടീ, നിനക്കും നിന്‍റെ ഇളയതുങ്ങള്‍ക്കും വേണ്ടി തന്നെ ഞാന്‍ ജീവിച്ചു. ഒക്കെ അറിയാം കുഞ്ഞേ മുകളിലിരിക്കുന്ന ഒരാളിനു്. ഹാ.. ഏച്ചു കെട്ടിയാല്‍ മുഴച്ചല്ലാഇരിക്കൂ. ഇനി ഞാന്‍ ഈ വയസ്സുകാലത്തെങ്ങോട്ടു പോകാനാ.? അതിനു് കുഞ്ഞമ്മ എവിടേം പോകണ്ടാ. ഞാനില്ലെ കുഞ്ഞമ്മയ്ക്കു്, നാരായണന്‍ കുട്ടി പറയും.
അമ്മ നമ്പര്‍ 3

അതാണു് അമ്മ. സുന്ദരി ആയിരുന്നു എന്നു് ഇന്നും ആ കണ്ണുകളില്‍ നോക്കിയാല്‍ അറിയാം. ചെയ്ത തെറ്റുകളോര്‍ത്തു് ഒരു ജീവശ്ശവമായി കഴിയുന്നു. വളര്‍ന്നു വരുന്ന മൂന്നു പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടാനും മറക്കില്ല.

നാരായണന്‍ കുട്ടി ആ ഗ്രാമത്തിന്‍റെ നിഴലും ഗാനവും നിറവും പ്രതിഭയും ആത്മാവും ഒക്കെ ആയി കഴിയുകയായിരുന്നു.അങ്ങനെ,

അപ്രതീക്ഷിതമായി ഒരു ദിവസം പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സദാശിവന്‍ പിള്ള ,വീട്ടില്‍ വന്നു വിളിക്കുകയും, അങ്ങനെ നാരായണന്‍ കുട്ടി അവിടെ അദ്ധ്യാപകനാകുകയും ചെയ്തു.

നാരായണന്‍ കുട്ടിയുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കുട്ടികള്‍ക്കിഷ്ടമാവുകയും നാരായണന്‍ കുട്ടി പ്രൈവറ്റായി BA പാസ്സാവുകയും ചെയ്തു. കൂടെ പഠിച്ചവര്‍ക്കൊക്കെ നല്ല നല്ല ജോലിയായപ്പൊഴും ഇംഗ്ലീഷില്‍ ബിരുദമുള്ള നാരായണന്‍ കുട്ടി ടെസ്റ്റുകള്‍ എഴുതിക്കൊണ്ടേയിരുന്നു.

കാലമാരെയും കാത്തു നില്‍ക്കുന്നില്ലല്ലോ. അഭിഷേക തീര്‍ഥ ശിലയിലരുകില്‍ ശ്രീദേവിയെ കാണുന്നതും , കാണുമ്പോഴുള്ള നക്ഷത്ര തിളക്കത്തിനു് പ്രേമമെന്നു പേരു കൊടുക്കാനൊക്കാതെ വിഷമിച്ചതും നാരായണന്‍ കുട്ടി ഓര്‍ക്കുന്നു. ശ്രീദേവിയുടെ കല്യാണ എഴുത്തച്ചടിച്ചു് നാരായണന്‍ കുട്ടിയും വീടു വീടാന്തരം കൊടുത്തതും ...പിന്നെ....ശ്രീദേവിയുടെ കല്യാണത്തിനു് തലേ ദിവസം ഊട്ടു പുരയില്‍ ദേഹണ്ണക്കാരോടൊപ്പം ഉറക്കമൊഴിക്കാന്‍ നാരായണങ്കുട്ടിയുമുണ്ടായിരുന്നു.

നാരയണന്‍ കുട്ടി മിന്നാമിനുങ്ങുകളുടെ നിഴലിനു പിന്നിലെ സ്വപ്നങ്ങളില്‍ കാണാന്‍ ശ്രമിച്ചിരുന്ന ശ്രീദേവി,കല്യാണ ശേഷം കാറില്‍

കേറി പോകുന്നതു് ശ്രീ ദേവി കാണാതെ നീരാഴി മാവിന്‍റെ അപ്പുറത്തുള്ള വളവില്‍ നിന്നു് കണ്ടു നാരായണന്‍ കുട്ടി തിരിച്ചു പോന്നു.

വീട്ടില്‍ വന്നു് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നാരായണന്‍ കുട്ടി, അടുത്ത മുറിയില്‍ ഉറങ്ങുന്ന മൂന്നു പെങ്ങന്മാരെ ഓര്‍ത്തു് ,

ശ്രീദേവിയെ മറക്കാന്‍ ശ്രമിച്ചുറങ്ങാന്‍ കിടന്ന തലയിണ നനഞ്ഞു കുതിര്‍ന്നതു് വടക്കെകരയിലെ കൊന്നതെങ്ങിന്‍റെ തുഞ്ചത്തു നിന്ന നക്ഷത്രങ്ങള്‍ കാണുന്നുണ്ടായിരുന്നു.

ആദ്യ പെങ്ങള്‍ക്കൊരാലോചന വന്നപ്പോള്‍ അമ്മ പറഞ്ഞു. വീടിനടുത്ത ഒരേക്കറില്‍ പകുതി എഴുതാം. നാരായണന്‍ കുട്ടി എന്ന ആങ്ങള ഒരച്ഛനായി നിന്നു ആ കല്യാണം കെങ്കേമമായി നടന്നു.കല്യാണം കഴിച്ചു് കുട്ടികളുമായ സുഹൃത്തുക്കള്‍ ചോദിച്ചു.?

ഇനി എന്നാടോ തന്‍റെ സദ്യക്കു വരേണ്ടതു്.? ഭങ്ങിയായി ചിരിച്ച നാരായണന്‍ കുട്ടി, അടുത്ത വര്‍ഷം അമ്മ പറഞ്ഞതനുസരിച്ചു് ബാക്കി അമ്പതു സെന്‍റു് എഴുതി രണ്ടാമത്തെ പെങ്ങളെ ഒരു ഗള്‍ഫുകാരന്‍റെ ഭാര്യ ആക്കി.

പിന്നെയും നീരാഴിക്കരയിലെ നാട്ടു മാവു പൂത്തു.ആകാശത്തൊരു വലിയ പൂക്കുടയുമായി നിന്നു.

അമ്പലത്തിലെ തളക്കല്ലുകള്‍ പഴുത്തു കിടക്കുന്ന ഉച്ച സമയങ്ങളില്‍ ,നാരായണന്‍ കുട്ടി അവിടെ ഒക്കെ ശങ്കര നാരായണനെ

തെരയുകയും സങ്കല്പങ്ങളില്‍ നിന്നു് ചെല വാഗ്വാദങ്ങള്‍ നടത്തി കരഞ്ഞു തിരിച്ചു വീട്ടില്‍ പോരുകയും ചെയ്തു.

ആയിടയ്ക്കൊരു ദിവസമായിരുന്നു, വടക്കെ ഇന്‍ഡ്യയിലൊരു പട്ടണത്തില്‍ ജോലി ചെയ്യുന്ന സുഹൃത്തു് അങ്ങോട്ടു വിളിച്ചതു്. ഒരു നല്ല ജോലി കിട്ടിയ നാരായണന്‍ കുട്ടി പോകുമ്പോള്‍ ജാനുവമ്മ പറഞ്ഞു. സരോജിനിയുടെ ഭാഗ്യം.

താറുടുത്തു നിന്ന് കിഴക്കോട്ടു നിന്നമ്മൂമ്മ പറഞ്ഞു നാരായാണാ...പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ആണ്‍ തരി തീര്‍ന്ന ഈ വീട്ടില്‍.
മോനെ നീ പോയി വാ.

മാല കെട്ടി ക്കൊണ്ടിരുന്ന കുഞ്ഞമ്മയെ നോക്കി, അമ്മയുടെ കണ്ണുകളിലെ നിസ്സാഹയതയെ നോക്കി വളരുന്ന കുഞ്ഞു പെങ്ങന്മാരെ നോക്കി, അടുത്ത ഇടവപ്പാതിയ്ക്കു് നിലം പതിച്ചേക്കാവുന്ന തന്‍റെ വീടിനെ നോക്കി നാരായണന്‍ കുട്ടി പടി ഇറങ്ങി.

-----------------

നാരായണന്‍ കുട്ടി നടന്നു നടന്നു പോകുകയായിരുന്നു. വഴി വക്കത്തു പാമ്പുകളെ ക്കാണിച്ചു മാജിക്കിലൂടെ ഉപജീവനം നടത്തുന്ന പ്രഗത്ഭന്‍റെ മുന്നില്‍ നിന്നു അല്പസമയം ആ വാചക കസര്‍ത്തില്‍ ലയിച്ചു നിന്നു. “അമ്മ പെങന്മാരേ അച്ഛന്മാരേ... ഇതു പെരും വിഷമുള്ള ഹിമാലയന്‍ കരിം പാമ്പു്.ഇതിനപ്പുറ്മുള്ള..ഈ.. അങ്ങനെ ഓരോരൊ പാമ്പുകളെ കാണിച്ചു് സമയം പോക്കി ...അവസാനം ഒരു പ്ലാസ്റ്റിക്‍ ബക്കറ്റു കാണിച്ചു പറഞ്ഞു. ഇതിലാണു് വിഷം ചീറ്റും പെരു നാഗം. പിന്നെയും കാത്തു നിന്നു നാരായണന്‍‍ കുട്ടി. ഈ നാഗം ചീറ്റുന്ന കാറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ചെടികള്‍ കരിഞ്ഞു വീഴും. പക്ഷേ പേടിക്കേണ്ട. ഇതിന്‍റെ പല്ലുകള്‍ പോയതിനാല്‍ ഒരു കാറ്റു മാത്രമേ വീശൂ. ഈ ബക്കെറ്റ് അതിനാല്‍ തുറക്കുന്നതു അവസാനമായിരിക്കും.
നാരായണന്‍ കുട്ടിയുടെ തല വിയര്‍ക്കാന്‍ തുടങ്ങി. നെറ്റിയ്ക്കു മുകളില്‍ തന്‍റെ കൈകള്‍ പോയപ്പോള് കഷണ്ടി ബാധിക്കുന്ന തല തടവി ഓര്‍ത്തു പോയി.
ആദ്യമായി നാരായണന്‍ കുട്ടിയെ കാണാന്‍ മോഹന്‍ലാലിനെ പോലെയാണെന്നു് പറഞ്ഞതു് ശ്രീദേവിയായിരുന്നു.ആ വിവരം ആരോ
പറഞ്ഞറിഞ്ഞ ആമ്മൂമ്മ ചന്തയ്ക്കു മുമ്പിലുള്ള സിനിമാ പരസ്യം ഒട്ടിച്ച ബോറ്ഡു പോയി നോക്കി വന്നു പറഞ്ഞു പോല്‍.

നാരായണന്‍ കുട്ടീടെ വാലേല്‍ കെട്ടാന്‍ കൊള്ളാമോ ഇവനെ.

രണ്ടു വര്‍ഷം മുന്‍പു് നാട്ടില്‍ ചെന്നതു്, അമ്മൂമ്മയുടെ മരണ വിവരമറിഞ്ഞു് പത്താം ദിവസമായിരുന്നു.

അടുത്ത ഇടവപ്പാതിയില്‍ ഉരുണ്ടു വീഴാന്‍ നിന്ന ആ വീട്ടില്‍ തന്നെ അമ്മൂമ്മ, അന്ത്യശ്വാസം വലിച്ചതും ഒരുനോക്കു കാണാനൊക്കാതെ ദൂരെ മഹാനഗരത്തിലെ കാനേഷുമാരിയിലെ അറിയെപ്പെടാത്ത ഒരക്കമായി മാറിയതും നാരായണന്‍ കുട്ടി അന്നു് ദുഃഖത്തോടെ ഓര്‍ത്തിരുന്നു.

ഗള്‍ഫില്‍ നിന്നു വന്ന രണ്ടാമത്തെ പെങ്ങള്‍ അഭിമാനത്തോടെ പറയുന്നതു കേട്ടു. നരേന്ദ്രപ്രസാദിനെ സിനിമയിലൊക്കെ കാണുമ്പോള്‍

ചേട്ടന്‍ പറയുമെന്നു്, അളിയന്‍റെ കട്ടാണു് എന്നു്. ഒന്നും മിണ്ടാതെ നടന്നു പോകുന്ന അമ്മയെ നോക്കാതെ ,നാരായണന്‍ കുട്ടി
അമ്പലത്തിലെ പോച്ചപ്പുറത്തിനുമപ്പുറം താന്‍ പണ്ടൂ സാറ്റു കളിക്കുമ്പോള്‍ ഒളിച്ചിരിക്കാറുള്ള (ശ്രീദേവിയുമായി) ഭിത്തിക്കുമിപ്പിറം ജനിമൃതികളുടെ നിഴലുകളെ നോക്കിയിരുന്നു.
----------------------

ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി , മാനേജര്‍ എന്നെഴുതിയ ചെറിയ ബോര്‍ഡുള്ള, മേശയ്ക്കു പുറകിലെ കസേരയിലിരുന്നു. എക്സ്പോര്ട് ഇമ്പോര്ട് കണക്കുകളിലും മറ്റു ഫയലുകളിലും വ്യാപൃതനായി. അല്പ സമയത്തിനു ശേഷം വന്ന ബോസ്സു് നാരായണന്‍ കുട്ടിയെ അകത്തേയ്ക്കു വിളിച്ചു.

മാനേജര്‍ പദവിയൊക്കെ ഉണ്ടെങ്കിലും പ്യൂണിന്‍റെ ജോലി വരെ ചെയ്യെണ്ടി വരുന്ന ഈ ഓഫീസ്സില്‍ പലപ്പോഴും, പല ഓഫീസ്സുകളിലും പല കത്തിടപാടുകളും പ്രധാന കടലാസ്സുകളും മോട്ടര്‍ ബൈക്കില്‍ കൊണ്ടെത്തിക്കെണ്ടതും നാരായണന്‍ കുട്ടിയുടെ ജോലിയായി ഭവിക്കാറുണ്ടു്.

അന്നും അങ്ങനെ ഒന്നു വന്നു ഭവിച്ചു. മിസ്റ്റര്‍.കുട്ടി ഈ പേപ്പര്‍ വളരെ അത്യാവശ്യമായി സബ്മിട്ടു ചെയ്യണം. ബിഫോര്‍ 2 pm.

നിങ്ങള്‍ ഒരു മണിക്കു മുന്‍പു് പൊയ്യ്ക്കൊള്ളൂ. ശരി സര്‍. നാരായണന്‍ കുട്ടി ഒരു മണിക്കു തന്നെ പേപ്പറുമായി മോട്ടര്‍ ബൈക്കില്‍ എക്സുപോര്ട്ടു് ഇന്‍സ്പെക്ഷന്‍ ഓഫീസ്സിലേയ്ക്കു് പോയി.

പേപ്പറുകള്‍ വാങ്ങി ബാഗില്‍ വച്ചു്, മോട്ടോര്‍ ബൈക്കിന്‍റെ ചാവിയുമായി നാരായണന്‍ കുട്ടി താഴേയ്ക്കു് നടന്നു.

മനസ്സിലോര്‍ത്തു. ഇന്നുച്ചയ്ക്കു് ഭക്ഷണം എക്സ്പോര്‍ടു് ഓഫീസ്സിനടുത്തുള്ള മലയാളിയുടെ ഹോട്ടലില്‍ നിന്നാകാം.
--------------------------------------
നാരായണന്‍ കുട്ടി ബൈക്കില്‍ ,ആള്‍ ബഹളത്തിനുള്ളിലൂടെ ഒരു പൊട്ടായി ഓഫീസ്സിലേയ്ക്കു തിരിച്ചു.

ആള്‍ക്കൂട്ടം, ബസ്സുകള്‍, കാറുകള്‍, റിക്ഷകള്‍, ഭ്രാന്തമായ നഗരത്തിന്‍റെ മരണ പാച്ചിലില്‍ നാരായണന്‍ കുട്ടി ഒരു ബിന്ദുവായി.

ഉച്ചയ്ക്കു് ബോസ്സിനോടു ചോദിക്കേണ്ട അഡ്വാന്‍സു് തുകയ്ക്കായുള്ള റിക്വസ്റ്റ് എഴുതുന്നതും, അതു കിട്ടിയാല്‍ നാളെ ഡ്രാഫ്റ്റാക്കി അമ്മയുടെ ഏഴാമത്തെ കത്തിനുള്ള പരിഹാരമായി അയയ്ക്കുന്നതും സങ്കല്പിച്ചു് പോകുകയായിരുന്നു.

പെട്ടെന്നാണതു കണ്ടതു്. തന്‍റെ മുന്‍പിലൂടെ പോയിരുന്ന ഒരു റിക്ഷയെ ഇടിച്ചു തെറുപ്പിച്ചൊരു കാര്‍ വലിയ വേഗതയില്‍ പാഞ്ഞു പോയി.
റിക്ഷയില്‍ നിന്നു തെറിച്ചു വീണ ഒരു കൊച്ചു പയ്യന്‍ റോഡു സൈഡില്‍ കിടന്നു പിടയ്ക്കുന്നു. വലിയ കുഴപ്പമില്ലാത്ത റിക്ഷാക്കാരന്‍
എഴുന്നേല്‍ക്കുന്നു. ചുറ്റും നഗരം ഇതൊന്നും ശ്രദ്ധിക്കാതെ ഓടുന്നു. നാരായണന്‍ കുട്ടി വണ്ടി നിര്‍ത്തി ഒന്നു നോക്കി. ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്നതു കണ്ടു് നാരായണന്‍ കുട്ടിയും വണ്ടി സ്റ്റാര്‍ടാക്കി.

അല്പ ദൂരം പോകുന്നതിനു മുന്‍പു് നാരായണന്‍ കുട്ടി തിരിഞ്ഞു നോക്കി. മനസ്സിലൊരു ശബ്ദം.....തെക്കു നിന്നു് ആനപ്പുറത്തു് ശങ്കര നാരായണന്‍ എഴുന്നെള്ളുന്നു. നിന്‍റമ്മ സരോജിനി പൂര്‍ണ ഗര്‍ഭിണീ. തൊഴു കൈയോടെ നിന്നു ഞാന്‍ കേണടാ. ....

ബൈക്കു് തിരിച്ചു വിട്ടു. നിരത്തില്‍ കിടന്ന ചെക്കനെ സ്കൂള്‍ ബാഗോടെ തോളിലെടുത്തിട്ടു. ആ റിക്ഷയില്‍ അടുത്ത ആശുപത്രിയിലെത്തി അവരെ വിവരം ധരിപ്പിച്ചു. റിക്ഷയില്‍ നിന്നു വീണതാണു്. കേസ്സില്ലാതെ ചികിത്സ കിട്ടട്ടെ.

രക്തം വേണമെന്നു പറഞ്ഞ നഴ്സ്സിനോടൊപ്പം നടന്നു. ശരീരത്തില്‍ നിന്നും വാര്‍ന്നു പോകുന്ന രക്തം കണ്ടു കിടന്ന നാരായണന്‍ കുട്ടി ഓര്‍മ്മയിലെ ശങ്കര നാരായണനുമായി വീണ്ടും സംസാരിച്ചു. വാദ പ്രദിവാദം കണ്ണീരിലെത്തിയപ്പൊള്‍ സിസ്റ്റര്‍ ഊരിയ സൂചിയുടെ വേദന അറിയാതെ,തന്‍റെ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവുകളൊന്നും നഷ്ടപ്പെടാത്തതില്‍ നാരായണന്‍ കുട്ടി സന്തോഷിച്ചു.

പെട്ടെന്നാണു് നാരായണന്‍ കുട്ടിയ്ക്കു് സ്ഥല കാല ബോധം ഉണ്ടാകുന്നതു്. ഉടനെ കൌണ്ടറില്‍ ചെന്നു് ബാഗൊക്കെ വാങ്ങി.

പയ്യനൊരു കുഴപ്പവുമില്ലെന്നും അവന്‍റെ അമ്മയും അച്ഛനുമൊക്കെ എത്തിയിട്ടുണ്ടെന്നും അവര്‍ക്കു തന്നെ കാണന്നമെന്നുമൊക്കെ റിസപ്ഷനിസ്റ്റു് പറയുന്നുണ്ടായിരുന്നു.

ചിരിച്ചു കൊണ്ടു് നാരായണന്‍ കുട്ടി തന്‍റെ ബാഗുമായി നേരെ എക്സു്പോര്‍ട്ടിന്‍സ്പക്ഷന്‍ ഓഫീസ്സ്സിലേയ്ക്കു് വീണ്ടും നഗരത്തിന്‍റെ വേഗതയുമായി പാഞ്ഞു.

അവിടെ എത്തിയ നാരായണന്‍ കുട്ടി അറിഞ്ഞു , സമയം നാലു കഴിഞ്ഞിരിക്കുന്നു. 2 മണിക്കു കൊടുക്കേണ്ടിയിരുന്ന പേപ്പറുമായി... നഗരത്തിലൂടെ ആള്‍ക്കൂട്ടത്തിലൂടെ വേഗതകളുടെ ഭ്രാന്തിലൂടെ, ഒരു പേ പിടിച്ച പട്ടിയെ പോലെ, തന്‍റെ ഓഫീസ്സില്‍ നാരായണന്‍ കുട്ടി തിരിച്ചു ചെന്നു......ഓഫീസ്സിലെത്തിയ നാരായണന്‍ കുട്ടി, അസിസ്റ്റന്‍റു മാനേജര്‍ ശര്‍മ്മ നല്‍കിയ ബോസ്സിന്‍റെ കത്തു വായിച്ചു. തനിക്കിനി ജോലിയില്ലെന്നെഴുതിയിരിക്കുന്ന ബോസ്സിന്‍റെ കത്തു്.

-------------------

നാരായണന്‍ കുട്ടി...നേരേ... മുറിയിലേയ്ക്കു പോയി.വഴിയിലെ മാജിക്കുകാരന്‍ ഹിമാലയത്തിലെ പാമ്പിനെ ഇനിയും കാണിച്ചിട്ടീല്ല. ..വീട്ടിലെത്തിയ നാരായണന്‍ കുട്ടി ,അല്പ സമയത്തിനു ശേഷം റയില്‍വേ സ്റ്റേഷനിലേയ്ക്കു നടന്നു.... കയ്യില്‍ തൂക്കിയ ഒരു സൂടു് കേയ്സുമായി റയില്‍വേസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ നാരായണന്‍ കുട്ടി , ശങ്കര നാരായണനുമായി
വാക്കു തര്‍‍ക്കങ്ങളില്‍ മുഴുകി...മുഴുകി...........ആള്‍ക്കൂട്ടത്തില്‍ ആരുമറിയാതൊരു ബിന്ദുവായി...............

-------------------

66 comments:

വേണു venu said...

നിനക്കറിയാമോ നാരായണാ..പള്ളിവേട്ട ,
തെക്കു നിന്നെഴുന്നള്ളിച്ചു വരുന്നു. നിശബ്ദ്മായി ആനപ്പുറത്തിരുന്നു നടവാതിലില്‍ വന്ന ശങ്കരനാരായണനെ, നിറവയറുമായിട്ടു
ഉമ്മറപ്പടിയില്‍ നിന്ന നിന്‍റെ അമ്മയെ കാണിച്ചു് , ഞാന്‍ വാവിട്ടപേക്ഷിച്ചു. ഇതൊരാണായിരിക്കേണമേ.
പ്രിയപ്പെട്ടവരെ, എന്‍റെ 2007 ലെ ഒരു ചെറുകഥ
സഹൃദയ സമക്ഷം അവതരിപ്പിക്കുന്നു.
നാരായണന്‍ കുട്ടി.ആര്‍ക്കും എങ്ങനെയും നോക്കി കണ്ടു് അഭിപ്രായമറിയിക്കാം.
സ്നേഹപൂര്‍വ്വം
വേണു.

സു | Su said...

കഥ നന്നായിട്ടുണ്ട്.

സഹായം ചെയ്തിട്ട് പാവത്തിനു ജോലി കളയേണ്ടി വന്നു.

asdfasdf asfdasdf said...

നാരായണന്‍ കുട്ടി മനസ്സില്‍ നിന്നും പോകുന്നില്ല. ആഖ്യാനം കിടിലന്‍.

വിഷ്ണു പ്രസാദ് said...

നല്ല കഥ, ക്രാഫ്റ്റും കൊള്ളാം.ഒന്നുരണ്ടു തവണ കൂടി ഉടച്ചുവാര്‍ത്താല്‍ കഥ കിടിലനാവും.ആത്മാംശം ണ്ട് ല്ലേ..?

Anonymous said...

ഐയ്യൊ പാവം നാരായണ്‍കുട്ടി..ആ നന്മയുള്ള മനസ്സിനു നല്ലതു വരുംട്ടൊ വേണൂ മാഷേ
priyamvada
qw_er_ty

ചേച്ചിയമ്മ said...

കഥ ഇഷ്ടപ്പെട്ടു.മനസ്സില്‍ നന്മയുള്ളവരെ ഈശ്വരന്‍ ഒരുപാട്‌ പരീക്ഷിക്കുമെന്ന്‌ പറയാറുണ്ട്‌.

Anonymous said...

വേണു ചേട്ടാ,
കഥയിഷ്ടപ്പെട്ടു.
ശങ്കരന്‍ കുട്ടി എന്ന് കൊടുത്തിരിക്കുന്നത് നാരായണന്‍ കുട്ടിയെ തന്നെയല്ലേ ഉദ്ദേശിച്ചിരിക്കുന്നത്.

[ഓഫീസ്സിലെത്തിയ ശങ്കരന്‍ കുട്ടി മാനേജര്‍ എന്നെഴുതിയ മേശയ്ക്കു പുറകിലെ കസേരയിലിരുന്നു. എക്സ്പോര്ട് ഇമ്പോര്ട് കണക്കുകളിലും മറ്റു ഫയലുകളിലും വ്യാപൃതനായി. അല്പ സമയത്തിനു ശേഷം വന്ന ബോസ്സു് നാരായണന്‍ കുട്ടിയെ അകത്തേയ്ക്കു വിളിച്ചു.]

Anonymous said...

കുറച്ചുകൂടി സമയമെടുത്തെഴുതിയിരുന്നെങ്കില്‍ ഇത് കുറേക്കൂടി ഗംഭീരമായേനേ.
(റീവര്‍ക്ക് ചെയ്തതായി തോന്നുന്നില്ല)

തറവാടി said...

വേണുവേട്ടാ ,

കഥ ഇഷ്ടമായി , കൊച്ചുവേട്ടനെ ഓര്‍മ്മവന്നു

chithrakaran ചിത്രകാരന്‍ said...

വേണു venu,....
ഒരു കൊച്ചു തമാശപൊലെ ജീവിതത്തിലേക്കു തിരിഞ്ഞു നൊക്കുന്ന ഈ കഥ അതിന്റെ സരസമായ ആഖ്യാന ശെയിലികൊണ്ട്‌ രസകരമായി വായിച്ചുപോകാനാകുന്നു.

ചീര I Cheera said...

നാരായണന്‍ കുട്ടിയെ വളരെ ഇഷ്ടമായി..
മുഴുവനും ശ്രദ്ധാപൂര്‍വം ഇരുന്നു വായിച്ചു.

ഉത്സവം : Ulsavam said...

കഥ മനോഹരമായിരിയ്ക്കുന്നു.

Anonymous said...

വേണുവേട്ടാ,
കഥയുടെ ആദ്യഭാഗങ്ങളില്‍ കേട്ടുമറന്ന ചില ചൊല്ലുവരികള്‍ കണ്ടപോലെ തോന്നി. എന്നാല്‍ പിന്നീടങ്ങോട്ട് വേണൂവിയന്‍ ടച്ച് വന്നു.
അപ്പോല്‍ ശരിക്കും നന്നായീ..
ഇതു തുടരന്‍ ആണോ?
കുട്ടിയെ ഇനിയും കാണാമോ?

വേണു venu said...

ആദ്യമായി കഥ വായിച്ചഭിപ്രായം അറിയിച്ച സു, നന്ദി :)
കുട്ടന്‍ മേനോന്‍. ഇഷ്ടപ്പെട്ടതില്‍ സന്തോഷം,
വിഷ്ണുജി,
മാഷിന്‍റെ വിലയിരുത്തലുകളില്‍(ഇവിടെ മാത്രമല്ല) പലപ്പോഴും അത്ഭുതപ്പെടാറുണ്ടു്. തീര്‍ച്ചയായും ആത്മാംശം ഇല്ലാത്ത ഒരു സൃഷ്ടിയുമില്ലെന്നു് കരുതുന്നു. ആത്മാംശം എന്നതിനുള്ള നിര്‍വ്വചനം..എങ്ങനെ ഒക്കെ ആകാം..നന്ദി.:)
പ്രിയം‍വദ, നന്ദി ,നന്മകള്‍ വരട്ടെ എന്നാശിയ്ക്കാം.:)
ചേച്ചിയമ്മ,
സന്തോഷം, ഈശ്വരനായിരുന്നു എപ്പോഴും നാരായണന്‍ കുട്ടിയുടെ കൂട്ടുകാരന്‍, എന്നിട്ടും. തീര്‍ച്ചയായും പരീക്ഷണം തന്നെ.:)
സതീശേ,
ഇഷ്ടപ്പെട്ടതില്‍ സന്തോഷം.തിരുത്തി. നന്ദി. എഡിറ്റു ചെയ്യാനോ ഒക്കെ സമയം പ്രശ്നം സതീശേ.തീര്‍ച്ചയായും അഭിപ്രായങ്ങളെ ശ്രദ്ധിക്കും.നന്ദി.:)
തറവാടീ. സന്തോഷം.വായിച്ചതിനും അഭിപ്രായമെഴുതിയതിനും.:)
ചിത്രകാരന്‍,
വസ്തു നിഷ്ടമായ വിലയിരുത്തലിനു നന്ദി. തീര്‍ച്ചയായും പുറകിലേയ്ക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ ചിരിച്ചു കൊണ്ടു കാണാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ തന്നെ. നന്ദി.:)
പി.ആര്‍. സശ്രദ്ധം വായിച്ചെന്നറിഞ്ഞതില്‍ വളരെ സന്തോഷം.നന്ദി.:)
ഉത്സവം, സന്തോഷം.:)
ലോനപ്പന്‍.
വായിച്ചതിലും അഭിപ്രായമെഴുതിയതിലും നന്ദി.നാരായണന്‍ കുട്ടിമാര്‍ മരിക്കാത്തതു കൊണ്ടു് തീര്‍ച്ചയായും കാണും.തുടരനായല്ല. നന്ദി.:)
നാരായണന്‍ കുട്ടിയെ വായിച്ച എല്ലാവര്‍ക്കും സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നാരായണന്‍ കുട്ടിമാര്‍ ഇതുപോലെ അങ്ങുമിങ്ങും ജീവിച്ചിരിക്കുന്നതു കൊണ്ടാണ്‌ ഭൂമിയില്‍ മഴ പെയ്യുന്നത്‌. അല്ലെങ്കില്‍ എന്നേ ഇതൊക്കെ തീര്‍ന്നേനേ.
ഇഷ്ടപെട്ടു വേണുജീ.

mydailypassiveincome said...

നാരായണന്‍ കുട്ടിയുടെ കഥ ഇഷ്ടപ്പെട്ടു.

എന്നാലും പാവം നാരായണന്‍ കുട്ടി :( അവസാനം ഇങ്ങനെയായല്ലോ.

Ziya said...

വേണുവേട്ടാ,
ഒത്തിരി ഇഷ്ടമായി...
അവതരണ കൌശലത്തില്‍ കുറേക്കൊടി ശ്രദ്ധിക്കണമെന്നു വിനയത്തോടെ ഉണര്‍ത്തട്ടെ...
ബ്ലൊഗെഴുത്തിന്റെ കാര്യം എനിക്കറിയാം...
ഒരു എഡിറ്റിംഗിനൊന്നും സാവകാശം കിട്ടില്ല...
മൊത്തത്തില്‍ നല്ല ക്രാഫ്റ്റ്, നല്ല ആഖ്യാനം...
മനസ്സില്‍ ഒരു നീറ്റല്‍ അവശേഷിപ്പിക്കാന്‍ കഥക്കു കഴിയുന്നു...എല്ലാ ഭാവുകങ്ങളും...ഇനിയും ഏറെ പ്രതീക്ഷിക്കുന്നു..

സാരംഗി said...

പ്രിയപ്പെട്ട വേണൂ..കഥ വളരെ ഇഷ്ടപ്പെട്ടു. വായിയ്ക്കാന്‍ ഇന്നാണു സമയം കിട്ടിയത്‌..നാരായണന്‍ കുട്ടിയ്ക്കു വേറെ ജോലി കിട്ടിയതായിട്ട്‌ ഇതിന്റെ രണ്ടാം ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യണം ട്ടോ..:-)
പാവത്തിനെ ഇനിയും കഷ്ടപ്പെടുത്തല്ലേ..

Areekkodan | അരീക്കോടന്‍ said...

കഥ ഇഷ്ടമായി

ഏറനാടന്‍ said...

വേണുജിയുടെ 'നാരായണന്‍കുട്ടി'യും നാട്ടിന്‍പുറങ്ങളിലെ നാരായണന്‍കുട്ടിമാരെ പോലെ നന്മയാല്‍ കടഞ്ഞെടുത്തവന്‍, പക്ഷെ ജോലി പോയല്ലേ, ഉടനെ ജോലിയിലാക്കണം കേട്ടോ..

sandoz said...

വേണുവേട്ടാ,
കഥ ഇഷ്ടപ്പെട്ടു.

കുറുമാന്‍ said...

നല്ല കഥാ തന്തു, കഥയെഴുതിയ രീതിയും നന്നായിരിക്കുന്നു.

എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ ഓഫീസെന്ന് വായിച്ചപ്പോള്‍ ദില്ലി ജീവിതം ഓര്‍മ്മ വന്നു. അപ്പാരല്‍ എക്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സിലില്‍ 2നു മുന്‍പെത്താന്‍ ബൈക്കിലും, ആട്ടോയിലും മറ്റും പാഞ്ഞു പോകുന്നതും, പിന്നെ അവിടുത്തെ ഡാബകളില്‍ ഭക്ഷണം കഴിക്കുന്നതുമൊക്കെ.

സ്നേഹിതന്‍ said...

സ്വയം മറന്ന് മറ്റുള്ളവര്‍ക്ക് താങ്ങും തണലുമാകുന്ന നാരായണന്‍ കുട്ടിയെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു.

ബിന്ദു said...

നല്ല കഥ. നന്നായി എഴുതിയിരിക്കുന്നു.:)

വേണു venu said...

പണിക്കര്‍‍ മാഷേ,
തീര്‍ച്ചയായും. ലോകം നില നില്‍ക്കുന്നതു തന്നെ എന്നു തോന്നാറുണ്ടു്. കഥ ഇഷ്ടപ്പെട്ടതിലും വിലയേറിയ അഭിപ്രായം എഴുതിയതിലും എന്‍റെ സന്തോഷം അറിയിക്കുന്നു. :)
മഴത്തുള്ളീ,
നാരായണന്‍ കുട്ടിയുടെ വിധി തന്നെ.:)
സിയാ,
കഥ ഇഷ്ടപ്പെട്ടതിനും അഭിപ്രായത്തിനും നന്ദി.:)
സാരംഗീ,
മനസ്സിലെന്നും നന്‍‍മകളുമായി നടക്കുന്ന നാരായണന്‍ കുട്ടിമാര്‍ക്കു്, വിധിയുടെ പ്രഹരം എന്നും ഇങ്ങനെ ഒക്കെ തന്നെ.എല്ലാവര്‍ക്കും നല്ലതു വരുവാനായി നാരായണന്‍ കുട്ടിമാര്‍ ജീവിച്ചിരിക്കുന്നു. കഥ വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത നല്ല മനസ്സിനു് എന്‍റെ പ്രണാമം.:)
അരിക്കോടന്‍,
കഥയിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.:)
ഏറനാടന്‍,
നല്ല വാക്കുകള്‍ക്കു് നന്ദി. ഒരു സീരിയലായിരുന്നെങ്കില്‍ എളുപ്പമായിരുന്നു.:)
സാന്‍‍ഡോസ്സേ..നന്ദിയുണ്ട്‌. :)
കുറുമാന്‍‍ജി,
അനുഭവങ്ങളുടെ അലയൊഴുക്കുകളില്‍ താങ്കളെത്രയോ നാരായണന്‍ കുട്ടിമാരെ കണ്ടിരിക്കുന്നു. യൂറോപ്പു് പര്യടനത്തിലെ പല നാരായണന്‍ കുട്ടിമാരേയും ഞാന്‍ ഓര്‍ക്കുന്നു. വായിച്ചതിനും അഭിപ്രായമറിയിച്ചതിനും എന്‍റെ സന്തോഷത്തിന്‍റെ പൂച്ചെണ്ടുകള്‍. :)
സ്നേഹിതാ,
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്കു് മുന്നില്‍ നന്ദി.:)
ബിന്ദുജീ,
എന്‍റെ എല്ലാ കഥകളും വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്യുന്ന ആ നല്ല മനസ്സിനെന്നുമെന്‍‍ പ്രണാമം.:)
നാരായണന്‍ കുട്ടിയെ വായിച്ച എന്‍റെ എല്ലാ ബൂലൊക സുഹൃത്തുക്കള്‍ക്കും വേണുവിന്‍റെ ഭാവുകങ്ങള്‍.

Inji Pennu said...

ശരിക്കും പറഞ്ഞാല്‍ നല്ല ഒരു കഥ. പക്ഷേങ്കി കുറച്ചൂടി നന്നായി ശ്രദ്ധിച്ച് എഴുതായിരുന്നു എന്ന് തോന്നണു. മുത്തശ്ശീന്റെ വാക്കുകള്‍ മനസ്സിലങ്ങിനെ ഇരിക്കുന്നു. ഇഷ്ടായി.

Inji Pennu said...

വേണുവേട്ടാ,ഞാനിപ്പോഴാ‍ണ് എല്ലാ കഥകളും വായിച്ചത്, മുഖത്തേക്ക് മാത്രം പുകയൂതുന്ന മണ്ണെണ്ണ വിളക്കിനേയും പത്തായത്തിലൊളിച്ചിരിക്കുന്ന ആളേം,
കോമ്മേര്‍സ് ഗ്രൂപ്പെടുക്കേണ്ടി വന്നതും, വലതു കാല്‍ വെച്ച് വന്ന പെങ്ങന്മാരോളും സുന്ദരിയല്ലാത്ത ഭാര്യയേയും ഒക്കെ വായിച്ച് ആകെ ഡെസ്പായീന്ന് പറഞ്ഞാല്‍ മതിയല്ല്ലൊ.:(
ആകെ സങ്കടായി...ശരിക്കും ചങ്കിലൊരു ട്രാഫിക്ക് ജാം..ആത്മാംശം ഉണ്ടാവരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നു...


ഞാന്‍ വേണുവേട്ടന്റെ ഫാനായി...!

വേണു venu said...

നാരായണന്‍ കുട്ടിയെ വായിക്കുകയും, തുടര്‍ന്നു് എന്‍റെ എല്ലാ കഥകളും വായിക്കുകയും, അതിനെല്ലാം കൂടി രണ്ടു മൂന്നു വരികളില്‍ മനോഹരമായ ഒരു ആസ്വാദനം എഴുതുകയും ചെയ്ത ഇഞ്ചിപ്പെണ്ണേ സന്തോഷം.
ശ്രീ. ദിവാ സ്വപ്നം, ഒരിക്കലെന്‍റെ കഥകള്‍ വായിച്ചു് മൊത്തമായ ഒരു കമന്‍റെഴുതിയിരുന്നു.
അന്നുണ്ടായ അതേ ചേതോ വികാരം എനിക്കു വീണ്ടും നല്‍‍കിയ ഇഞ്ചി പെണ്ണിനു് നന്ദിയുടെ പൂച്ചെണ്ടുകള്‍.
സ്നേഹപൂര്‍വ്വം,
വേണു.

Unknown said...

വേണുവേട്ടാ,
നല്ല കഥ. പൊതുവേ ബ്ലോഗുകള്‍ തരാത്ത ഒരു വായനാ സുഖം ഈ കഥ തരുന്നുണ്ട്. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു. :-)

വല്യമ്മായി said...

ഇതും താങ്കളുടെ മറ്റു കഥകളും നല്ല കഥ എന്നു പറയുന്നതിനേക്കാള്‍ മനസ്സിനെ പൊള്ളിക്കുന്ന കഥ എന്നു പറയാനാണ് എനിക്കിഷ്ടം

വേണു venu said...

ദില്‍ബാസുരന്‍,
കഥ വായിച്ചതിലും അതിഷ്ടമായെന്നറിയിച്ചതിനും നന്ദി.
വല്യമ്മാവി,
കഥയെക്കുറിച്ചുള്ള വല്യമ്മാവിയുടെ നിരീക്ഷണം അഭിമാനത്തോടെ സ്വീകരിക്കുന്നു. നന്ദി.

Anonymous said...

Dear Venu,I think there an element of realism pregnant in every line.Many of us will be able to identify with Narayanankutty. More such realistic productions are expected from your pen!
menon.svg@gmail.com

Anonymous said...

വേണൂ, കുറച്ചു താമസിച്ചുപോയി, കഥ വായിക്കാനും അതുകൊണ്ടൂതന്നെ അഭിപ്രായം എഴുതാനും.

ശരിക്കും ഇഷ്ടപ്പെട്ടു.
ഇനിയും പ്രതീക്ഷിക്കുന്നു.

എഴുത്തുകാരി.

padmanabhan namboodiri said...

manooharam. ingayee parayaan pattuu.
nallathine nallathennu thanne parayanam. njaan kerala kaumudiyil news editor. thiruvananthapurath. blogu lookathu nalla nalla kathakal varunnu . vaarikakal pottakathakal prasidhiiikarikkumpool bloginte saadhyatha valuthaanu.

Siji vyloppilly said...

വേണു മാഷെ കഥവായിക്കാന്‍ താമസിച്ചു പോയി കെട്ടോ. ശരിക്കും ഇഷ്ടപ്പെട്ടു. ലാളിത്യമുള്ള കഥ.

വേണു venu said...

കഥ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എഴുത്തുകാരി, പത്മനാഭന്‍ നമ്പൂതിരി, സിജീ, എസ്.വി.ജി മെനോന്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ നന്ദി.

മുസ്തഫ|musthapha said...

വേണുജി,

നല്ല കഥ, മനോഹരമായിരിക്കുന്നു... പിന്നെ താങ്കളുടെ വിത്യസ്ഥമായ ശൈലി... അതും എനിക്ക് പ്രിയപ്പെട്ടതു തന്നെ.

പോസ്റ്റുകളുടെ കുത്തൊഴുക്കില്‍ പലതും ശ്രദ്ധയില്‍ പെടാതെ പോവുന്നു... നാലിലൊന്നും പോലും വായിച്ചെത്താന്‍ കഴിയുന്നില്ല.

പ്രിയമുള്ള ബ്ലോഗുകളില്‍ വെറുതെയെങ്കിലും ഇടയ്ക്കൊരു സന്ദര്‍ശനം അനിവാര്യമായി തീര്‍ന്നിരിക്കുന്നു.

ദൃശ്യന്‍ said...

വേണു,

നന്നായിട്ടുണ്ട്ട്ടോ....

സസ്നേഹം
ദൃശ്യന്‍

വേണു venu said...

ശ്രീ.അഗ്രജന്‍, ദൃശ്യന്‍..
നാരായണന്‍ കുട്ടിയെ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിനു് നന്ദി.

അനൂപ് അമ്പലപ്പുഴ said...

Kadha vayichu, eshtayi . Font alapm koodi valuthakkiyal nannayirunnu..

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....

Anonymous said...

Great work venuji

thonnarundu idakkokke..njaanum ee narayanankuttiyum thammil enthu vyathyasam

വേണു venu said...

അനൂപു് അമ്പലപ്പുഴ, ജീ.മനു, സന്ദര്‍‍ശനത്തിനും നല്ല വാക്കുകള്‍‍ക്കും നന്ദി.:)

പുള്ളി said...

വേണുമാഷേ ഇപ്പോളാണ് വായിച്ചത്. ഒഴുക്കുള്ള എഴുത്ത് സങ്കടപ്പെടുത്തുന്ന കഥ. നാഗവള്ളിയാണോ സ്ഥലം?

വേണു venu said...

പുള്ളീ, കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഞാന്‍‍ ഇപ്പോള്‍‍ കാണ്‍പൂരിലാണു്. നാട്ടില്‍‍ കൊല്ലം ജില്ലയിലെ ഒരു ഗ്രാമം.

വേണു venu said...

Thank you Bibi Cletus.:)

Paradesy പരദേശി said...

വേണുജി,
കഥ നന്നായി...നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ നൈര്‍മ്മല്യം കഥയില്‍ നന്നായി പ്രതിഫലിക്കുന്നു...

padmanabhan namboodiri said...

സംഗതിയില്‍ ഒരു ആത്മകഥ മണക്കുന്നു.ശരിയാണോ?
നന്നായിട്ടുണ്ട്, ആഖ്യാനം.വാരികകളില് ഇങ്ങനെ നല്ല കഥകള്‍ വരുന്നില്ലല്ലൊ ഈശ്വരാ

വേണു venu said...

പത്മനാഭന്‍‍ മാഷേ, കഥയിഷ്ടപ്പെട്ടെന്നറിഞ്ഞതില്‍‍ ഒത്തിരി സന്തോഷം. വലിയ വാക്കുകളുടെ മുന്നില്‍‍ വികാരഭരിതനായി നാരായണന്‍‍ കുട്ടി പോലും നില്‍ക്കുന്നു, നിര്‍ന്നിമേഷനായി.:)

അപ്പു ആദ്യാക്ഷരി said...

വേണുഏട്ടാ... ഞാന്‍ കഥ വായിച്ചു. ഇഷ്ടമായി. എന്നാലും നാരായണന്‍ കുട്ടിക്ക് ഇത്രയും ശിക്ഷ വേണമായിരുന്നോ? സാരമില്ല. അതിലും നല്ല ജോലി അദ്ദേഹത്തിന് കിട്ടാതിരിക്കില്ല, ഈ കാരണംകൊണ്ടാണ് ജോലി പോയതെങ്കില്‍.

വേണു venu said...

അപ്പു, കഥ വായിച്ചതിലും ഇഷ്ടമായെന്നറിഞ്ഞതിലും സന്തോഷം.:)

kuttan said...

നന്നായിരിക്കുന്നു......തുടര്‍ന്നും എഴുതു....

ശിശു said...

ഈ കഥ ഇതുവരെയും വായിക്കാന്‍ കഴിയാഞ്ഞതൊരു തെറ്റുതന്നെയാണ്. വൈകിയെങ്കിലും ഇന്നിത് വായിക്കാനൊത്തതില്‍ സന്തോഷിക്കുന്നു. വായിച്ചുതുടങ്ങിയപ്പോഴേ, തോന്നി ഇതില്‍ ആത്മകഥാംശം ഉണ്ടെന്ന്, പക്ഷെ വേണുമാഷ് അതുസമ്മതിക്കുന്നില്ല, ആത്മകഥാംശം എന്നതിനെ എങ്ങനെ നിര്‍വ്വചിക്കാം എന്നാണ് മറുചോദ്യം.. കഥ ആത്മകഥയാണൊ അല്ലയൊ എന്നതൊന്നും പ്രസ്താവ്യമല്ല, അത് പറയുന്നരീതിയിലും അതിന്റെ ഉള്ളടക്കത്തിലുമാണ് കാര്യം, ഇതിന് അതുരണ്ടുമുണ്ട്.
പക്ഷെ ഒരു എഡിറ്ററുടെ അഭാവം ഈ കഥയുടെ നല്ലവശങ്ങള്‍ ചോര്‍ത്തിക്കളയുന്നു, ഒന്നുകില്‍ തിടുക്കത്തില്‍ എഴുതി അത്രയും തിടുക്കത്തില്‍ പോസ്റ്റുചെയ്തതുകൊണ്ടൊ (ഇതിനായിരിക്കാം ദേവേട്ടന്‍ ബ്ലൊഗാസക്തി എന്ന് വിശേഷിപ്പിച്ചത്)അല്ലെങ്കില്‍ അശ്രദ്ധകൊണ്ടൊ ആയിരിക്കാം ഇത് സംഭവിച്ചത് എന്നു ഞാന്‍ കരുതുന്നു. ഒരു നല്ല കഥാകൃത്ത് ഇദ്ദേഹത്തിലുണ്ടെന്നതില്‍ സംശയമില്ല, അടുത്ത കഥയില്‍ കൂടുതല്‍ മികവുറ്റരീതിയില്‍ തന്റെ രചനാപാടവം പ്രകടിപ്പിക്കുവാന്‍ വേണുമാഷിനു കഴിയട്ടെ എന്നാശംസിക്കുന്നു.

വേണു venu said...

കഥ വായിച്ചഭിപ്രായം പറഞ്ഞ കുട്ടന്‍ നന്ദി.
ശിശു, താമസിച്ചതിലെന്തു കാര്യം. വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി. മറ്റു പലരും പറഞ്ഞ അഭിപ്രായമാണു് ശിശുവും രേഖപ്പെടുത്തിയതു്. എഡിറ്റിങ്ങിനു് സമയമൊന്നും കിട്ടിയില്ലാ എന്നൊന്നും പറഞ്ഞു് എനിക്കൊഴിഞ്ഞു മാറാന്‍‍ പറ്റില്ല. അടുത്ത കഥയില്‍‍ തീര്‍ച്ചയായും ശ്രദ്ധിക്കും. നന്ദി.:)

Adv.P.Vinodji said...

വേണുച്ചേട്ടാ....

നാരായണന്‍ കുട്ടി അസ്സലായി....
മനസ്സില്‍ തട്ടുന്നതാണ്...

വേണു venu said...

Adv.വിനോദ്ജീ,
സന്തോഷം ആയി. കഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും. നന്ദി.:)

അജയ്‌ ശ്രീശാന്ത്‌.. said...

്നാരായണന്‍ കുട്ടിയുടെ കഥ കൊള്ളാംട്ടോ..............
കഥ അവതരിപ്പിച്ച ശൈലി മികച്ചതുതന്നെ

അഭിനന്ദനങ്ങള്‍ ........

വേണു venu said...

അമൃതാവാര്യര്‍‍,
കഥ വായിച്ചതിലും അഭിപ്രായം എഴുതിയതിനും നന്ദി.:)

ശ്രീ said...

വേണുവേട്ടാ..
നല്ല കഥ.

വേണു venu said...

ശ്രീ, സന്തോഷം. കഥ വായിച്ചതിനും അതിഷ്ടപ്പെട്ടു എന്നറിഞ്ഞതിലും. നന്ദി.:)

Anuraj said...

നന്നായി.....

വേണു venu said...

അനുരാജേ, കമന്‍റിനു് നന്ദി.:)

ബാജി ഓടംവേലി said...

നന്നയിരിക്കുന്നു

വേണു venu said...

പരദേശി,ഞാന്‍‍ മറുപടി എഴുതാന്‍‍ വിട്ടുപോയി.
ശരിയാണു്, നമുക്കു് നമ്മുടെ ഗ്രാമീണത്വമേ നഷ്ടപ്പെടുന്നോ. നന്ദി.:)
ബാജീ,
കഥ വായിച്ചതിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം.:)

Seena said...

Venuvettan,
avide vannu comment ezhuthiyathu karanam ingottu varan kazhinju, Kure nalayi nalloru katha vayichu.iniyum varam.. nandi..

വേണു venu said...

സീന,
വായിച്ചെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.:)

Mr. K# said...

നല്ല ഒഴുക്കുള്ള വിവരണം.ഇഷ്ടപ്പെട്ടു.