ജാലകം

Sunday, October 08, 2006

ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )

Buzz It
ഇതു വായിക്കുന്നതിനു മുന്‍പു് ഇതു് ഒന്നു കൂടി വായിച്ചിരുന്നെങ്കില്‍

വിശാലമായ റോഡില്‍ നിന്നും,വെട്ടു റോഡുകളും ഇടവഴികളൂം ഉള്ള ചെറിയ വഴിയിലൂടെ വണ്ടി ഓടുകയായിരുന്നു.

പുതു പ്പെണ്ണിനെ ചിരിപ്പിക്കാനായി പുതിയ പുതിയ തമാശകള്‍ പറഞ്ഞു കഥകളി അമ്മാവി അരങ്ങു തകര്‍ക്കുന്നു. വാലിട്ടു
കണ്ണെഴുതി പൗഡറിട്ട സുന്ദരി അമ്മാവിയെ ഈ പ്രായത്തിലും കണ്ടാല്‍ ഏതോ കഥകളി നടിയാണെന്നു തോന്നും.



വണ്ടി ഓടിക്കൊണ്ടിരുന്നു. ഇരുവശവുമുള്ള വയലുകളില്‍ നിന്നു വൃശ്ഛിക കാറ്റു വീശുന്നുണ്ടായിരുന്നു. മുന്നിലെ
കണ്ണാടിയിലൂടെ ഡ്രൈവര്‍ കൃഷ്ണന്‍ കുട്ടി തങ്ങളെ ശ്രദ്ധിക്കുന്നതു കാണാമായിരുന്നു.

തലമുടി കുറഞ്ഞ മെലിഞ്ഞമ്പരന്നിരിക്കുന്ന പെണ്‍കുട്ടി തന്റെ കളഗാത്രമാണെന്നും അയാള്‍ക്കു് അറിയാമായിരുന്നു. ഇരു വശവും
തിളച്ച വെയില്‍ തീ നാളങ്ങളായി പറന്നു.



വടക്കേ ഇന്‍ഡ്യയില്‍ ഗംഗയുടെ തീരത്തുള്ള നഗരത്തില്‍ ജോലി കിട്ടുമ്പോള്‍ ആശ്വസിച്ചു.
തനിക്കും പാപ മോക്ഷത്തിനായി ഒരു ഗംഗ ലഭിച്ചിരിക്കുന്നു.


മനസ്സില്‍ വിരിയുന്ന മാതള പ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു.ഓരോ ചിത്രങ്ങളിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..
പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും ,വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.




വെറുതേ ഓര്‍ത്തുനോക്കി.
എന്നായിരുന്നു തന്റെ ആദ്യത്തെ സ്വപ്നം ഉടഞ്ഞു തകര്‍ന്നതു്.പത്താം ക്ലാസ്സിലെ പ്രശസ്ത വിജയം. അമ്മയുടെ നീറുന്ന ചിന്തകളുടേയും ആള്‍ക്കാരുടെ ചോദ്യ വര്‍ഷങ്ങള്‍ക്കും നടുവില്‍ ഉറക്കമില്ലാതെ കഴിഞ്ഞു.

നെടുവീര്‍പ്പുകളുമായി ആകാശത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍, പ്ലാവിന്‍ ചുവട്ടില്‍ കളിക്കുന്ന കുഞ്ഞു പെങ്ങ്ന്മാര്‍ വളന്നു സുന്ദരികളാവുന്നതും അയാള്‍ അറിഞ്ഞു.

ആളയച്ചു വരുത്തപ്പെട്ട അമ്മാവന്‍ വന്നു."ഭാനുമതീ".തോര്‍ത്തു കൊണ്ടു് മാറു മറച്ചു് അമ്മ ഉമ്മറ പ്പടി വാതുക്കല്‍ നിന്നു.രണ്ടു
പ്രാവശ്യം മുറുക്കി തുപ്പിയതിനു ശേഷം അമ്മാവന്‍ പറഞ്ഞു.അവന്‍ കോമ്മേര്‍സെടുത്തു പഠിക്കട്ടെ.സയന്‍സൊക്കെ ആകുമ്പോള്‍
ഒത്തിരി പണ ചിലവു വരും.ഇതിനാവുമ്പൊള്‍ ആദ്യം കുറച്ചു പണം വേണം.അതിനിപോഴു്.അമ്മാവന്‍ ഒന്നു നിര്‍ത്തി.പിന്നെ
പുരയ്ക്കു ചുറ്റും ഒന്നു കണ്ണോടിച്ചു.എന്നിട്ടു പറഞ്ഞു.ആ കിഴക്കു വശത്തു നില്‍ക്കുന്ന രണ്ടു് ആഞ്ഞിലിയും അങ്ങു
വില്‍ക്കാം.ഒരോ കാര്യങ്ങള്‍ നടക്കട്ടെ.

അയാള്‍ ഒരിക്കല്‍ വലിയ ആളാകുമ്പോള്‍ വലിയ വീടു് വയ്ക്കാന്‍ അമ്മൂമ്മ നിര്‍ത്തിയിരിക്കുന്ന ആഞ്ഞിലി കട പുഴുകി മറിഞ്ഞു
വീഴുന്നതു ദ്‌:ഖത്തോടെ നോക്കിയിരുന്നു.ഒപ്പം തന്റെ മനസ്സിലെ ആല്‍ബര്‍ടയിന്‍സ്റ്റയിനും മരിച്ചു വീഴുന്നതയാള്‍ അറിഞ്ഞു.



മാര്‍ക്കു കുറവായതിനാല്‍ മറ്റൊരു ഗ്രൂപും കിട്ടാത്തവരുടെ ആലയമായിരുന്നു അന്നു്.കോമ്മെര്‍സ്‌ ഗ്രൂപ്‌.

ആ കോളേജിലെ ഒരു അല്‍ഭുതമായിരുന്നു തന്റെ അഡ്മിഷന്‍.ആദ്യത്തെ ക്ലാസ്സില്‍ തന്നെ പ്രൊഫ്ഫെസ്സര്‍ വര്‍ക്കി സാര്‍ വാചാലനായി.കോമ്മേര്‍സിന്റെ ഭാവി.മിടുക്കന്മാര്‍ കടന്നു വരുന്ന വളരെ അധികം ഭാവിയുള്ള കോമ്മ്മ്മെര്‍സ്‌.തന്റെ തോളില്‍ തട്ടി അനുമോദനങ്ങള്‍ പറയുമ്പോള്‍ നന്നേ പണിപ്പെട്ടു.അടര്‍ന്നു വീഴുന്ന കണ്ണീര്‍ ആരും കാണാതിരിക്കാന്‍.
ഡെബിറ്റ്‌ വാട്‌ കംസ്‌ ഇന്‍ ആന്‍ഡ്‌ ക്രെടിറ്റ്‌ വാട്‌ ഗോസ്‌ ഔട്‌ . ഒരു സ്വപ്നം കരിഞ്ഞു ചാമ്പലാവുന്നതയാള്‍ അറിഞ്ഞു.


ജീവിതം ഒരു ചെസ്സുകളി പോലെയാണെന്നു അയാള്‍ക്കു് തോന്നി ത്തുടങ്ങി.എതിരാളിയുടെ ഓരോചലനങ്ങളിലും തന്റെ ജീവിതം എഴുതപ്പെട്ടിരിക്കുന്നു.മറു നീക്കങ്ങളില്ലാതെ ഓരോരോ തീരുമാനമെടുക്കുമ്പോഴും അയാളറിഞ്ഞു.ഇവിടെ താന്‍ കരു മാത്രമാണല്ലോ.എതിരാളി വിധിയാണല്ലോ.


****************************************************************************************

അമ്മയുടെ കത്തു വരുമ്പോള്‍ ബാങ്കില്‍ നല്ല തിരക്കായിരുന്നു.ലന്‍ജ്ജു കഴിഞ്ഞു് എഴുത്തു വായിച്ചു.ഒറ്റയെഴുത്തു
മതി അപ്ഡേറ്റ്‌ ആകാന്‍. വാസുക്കുട്ടന്‍ തെങ്ങില്‍ നിന്നു വീണതു്, മഠത്തിലെ ശ്രീദേവി പ്രായമായതു്. പറമ്പില്‍ രാമന്‍ പിള്ളയുടെ ചിട്ടി കമ്പനി പൊട്ടിപ്പോയതു്,വാര്യത്തെ ശാന്ത പട്ടാളക്കാരനോടൊപ്പം ഒളിച്ചോടിയതു്.



പക്ഷെ ഈ കത്തു് വളരെ ചെറുതായിരുന്നു....... നീ ഓര്‍ക്കുന്നില്ലേ കടമ്പാട്ടെ വേലായുധന്‍ പിള്ള ച്ചേട്ടനെ. അങ്ങേരു്

നിനക്കരാലോചന കൊണ്ടു വന്നിരിക്കുന്നു.പറഞ്ഞു കേട്ടിടത്തോളം നല്ല ആള്‍ക്കാര്‍. ഒരേ ഒരു മോളു്. ആവശ്യത്തിനു്
വിദ്യാഭ്യാസമുണ്ടു്.കാഴ്ച്ചയിലും വലിയ തെറ്റില്ല.ഞങ്ങള്‍ കണ്ടിരുന്നു.

ഞാന്‍ പ‍റഞ്ഞു വന്നതു്,നിന്റെ കല്യാണം നടന്നാല്‍ പിന്നെ സുധയുടെ കല്യാണത്തിനു് പ്രശ്നമില്ല. വീടും പറമ്പും സുധക്കെഴുതി

വയ്ക്കാം. നിന്റെ കല്യാണത്തിനു ശേഷം വിടും പറമ്പും നിങ്ങളുടെ പേരിലെഴുതി സുധയുടെ ഇടപാടു തീര്‍ക്കാം.

പിന്നെ ഇവിടെ വിശേഷങ്ങളൊന്നുമില്ല.നിന്റെ പക്ക നാളിനു് ഭഗവതി ഹോമം നടത്തി. പാട്ടു പാടാന്‍ വരുന്ന പുള്ളുവന്‍ നിന്റെ
കാര്യം ചോദിച്ചു. പാവം നടക്കാന്‍ വയ്യാതായി,വയസ്സായില്ലേ?. നിന്റെ കുടെ പഠിച്ച ശ്യാമള, ഭര്‍ത്താവും കുഞ്ഞുങ്ങളുമായി ഇതു
വഴി പോയപ്പോള്‍ കാറു് നിര്‍ത്തി നിന്റെ കാര്യമൊക്കെ ചോദിച്ചു പോയി. ആ കുട്ടിയ്ക്കു് ഒരു തലക്കനവും ഇപ്പോഴും ഇല്ല.

*****************************************************************************************

അമ്പലത്തിനു മുമ്പില്‍ വണ്ടി നിന്നു.മറ്റൊരു വെപ്രാളം അമ്മാവനും ചുരുക്കം ബന്ധുക്കളും നില്‍പുണ്ടായിരുന്നു.വധൂവരന്മാര്‍
ഒരു പ്രദക്ഷിണം വച്ചു തൊഴുതിട്ടെ വീടു കയറാകൂ.വെപ്രാളം മാമന്‍ വീഡിയോക്കാരന്റെ പുറകേ വെറുതേ ഓടുന്നതു
കാണാമായിരിന്നു.


തളക്കല്ലിലൂടെ ഞങ്ങള്‍ നടന്നു.ഇടതു വശം ചേര്‍ന്നു നട്ക്കുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒടുവില്‍
എപ്പോഴോ മനസ്സു പറഞ്ഞു.പാടാനുള്ള കഴിവു കാണുമോ? ഒരു പക്ഷേ കവിതകളൊക്കെ ഈഷ്ടപ്പെടുന്ന കുട്ടിയാകുമോ.ഒന്നും
സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

പ്രദക്ഷിണം കഴിഞ്ഞു് വീട്ടിലേയ്ക്കു നടന്നു.



തളക്കല്ലുക്കള്‍ക്കു ശേഷം ചരല്‍ക്കല്ലു വിതറിയ തിരുമുറ്റത്തൂടെ, ഗോപുരം കടന്നു്, വെട്ടു റോഡിലേയ്ക്കു്.

സൈഡുകളിലുള്ള വീടുകളിലെ ജന്നാലകള്‍ തുറന്നിടുന്നതു കാണാമായിരുന്നു.പുള്ളവീട്ടു മഠ്ത്തിലെ പാട്ടിയമ്മ ഉരുണ്ടു വീഴാതെ കൈയാലയ്ക്കലേയ്ക്കു് ഓടുന്നതും അയാള്‍ കാണുന്നുണ്ടായിരുന്നു.വേളികഴിഞ്ഞു പോകുന്ന വരനെക്കാള്‍ വധുവിനേ കാണാന്‍ വഴിയരുകില്‍ മൂക്കത്തുവിരല്‍ വയ്ക്കുന്ന വരുടെ കൂട്ടത്തില്‍ തന്റെ ശ്രീദേവി ഉണ്ടായിരിക്കരുതേ എന്നയാള്‍ പ്രാര്‍ഥിച്ചു.



മുറ്റത്തു നിന്ന ബന്ധുക്കളുടൊപ്പം രാഘവന്‍ പിള്ള ചേട്ടന്‍ ആരൊടൊക്കെയോ എന്തൊക്കെയോ പറയുന്നതു പോലെ തോന്നി.

സമൃദ്ധമായ കാര്‍കൂന്തല്‍ക്കാരായ സുന്ദരി പെങ്ങന്‍‍മാര്‍ വധുവിനെക്കാളും അണ്ണനെയാണു ശ്രദ്ധിക്കുന്നതു് എന്നു തോന്നി.



നിലവിളക്കുമായി അമ്മ അവളെ കൈക്കുപിടിച്ചു പടി വാതില്‍ കയറ്റുമ്പോള്‍,കൈയില്‍ പൂത്താലവുമായി നില്‍ക്കുന്ന
വിധിയുടെ മുന്നില്‍ നിന്നു കൊണ്ടയാള്‍ പറഞ്ഞുപോയി."വലതുകാല്‍ വച്ചു്".

-------------------"വലതുകാല്‍ വച്ചു്". .............



-------------------------------------------------------------------------------

29 comments:

വേണു venu said...

നിലവിളക്കുമായി അമ്മ അവളെ കൈക്കുപിടിച്ചു പടി വാതില്‍ കയറ്റുമ്പോള്‍,കൈയില്‍ പൂത്താലവുമായി നില്‍ക്കുന്ന
വിധിയുടെ മുന്നില്‍ നിന്നു കൊണ്ടയാള്‍ പറഞ്ഞുപോയി."വലതുകാല്‍ വച്ചു്".
വീണ്ടും ഓര്‍‍മ്മ്യ്ക്കായി യുടെ തുടര്‍ച്ച എഴുതാന്‍ താമസിച്ചു പോയി.സഹൃദയ സമക്ഷം അവതരിപ്പിക്കുന്നു.

ബിന്ദു said...

ഇനിയും തുടരുമല്ലൊ.:)

സൂര്യോദയം said...

'ഡെബിറ്റ്‌ വാട്‌ കംസ്‌ ഇന്‍ ആന്‍ഡ്‌ ക്രെടിറ്റ്‌ വാട്‌ ഗോസ്‌ ഔട്‌ . ഒരു സ്വപ്നം കരിഞ്ഞു ചാമ്പലാവുന്നതയാള്‍ അറിഞ്ഞു.'

ജീവിതത്തില്‍ വളരെ പ്രാവര്‍ത്തികമാക്കാവുന്ന കാഴ്ചപ്പാട്‌.. :-)

നല്ല ഹൃദ്യമായി വിവരിച്ചിരിക്കുന്നു..

മുസ്തഫ|musthapha said...

വേണു, നന്നായി പറഞ്ഞിരിക്കുന്നു...
ബിന്ദു പറഞ്ഞത് പോലെ, തുടരുമല്ലോ !

വേണു venu said...

ബിന്ദുജീ വീണ്ടും വീണ്ടുമുള്ള പ്രോത്സാഹനത്തിനു് സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍.സൂര്യോദയം മാഷേ,അഗ്രജന്‍ ഭായീ... നന്ദി, വീണ്ടും വന്നതിനു് , ശ്രദ്ധിച്ചതിനു്.

ദിവാസ്വപ്നം said...

പ്രിയപ്പെട്ട വേണൂജീ,

“ഒന്നും
സാരമാക്കരുതെന്നു പഠിപ്പിച്ച മനസ്സു് വെറുതേ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു“ എന്റെ കാര്യവും സെയിം പിച്ച്...

ആദ്യത്തെ ഭാഗത്തിന്റെ അത്രയും ഒതുക്കം ഇതിന് കാണുന്നില്ലല്ലോ വേണുജീ, അതോ എന്റെ വായനയുടെ തകരാറാണോ... ആരോ പണ്ട് എവിടെയോ കമന്റിയതുപോലെ, മുഴുവനും വിവരിച്ചില്ലെങ്കിലും വാ‍യനക്കാര്‍ക്ക് മനസ്സിലാകും എന്നതുകൊണ്ട് ആയിരിക്കാം എനിക്കങ്ങനെ തോന്നിയത്.

ഗൃഹാതുരമായ നല്ല കുറേയോര്‍മ്മകള്‍ വേണുജിയുടെ കൈയില്‍ ഉണ്ട് എന്നറിയാം. അവയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു

സസ്നേഹം,

ലിഡിയ said...

ഇനിയും തുടരന്‍ ആക്കിയോ..എനിക്ക് സിനിമയില്‍ പോലും ടെന്‍ഷന്‍-ക്ലൈമാക്സ് സീന്‍ ഒക്കെ പരത്തി പറയുന്നത് കാണുമ്പോള്‍ ടെന്‍ഷനാവും..പെട്ടന്ന് പറയന്നേ..അടുത്ത ഭാഗത്തിന് അധികം ഇടവേള വേണ്ട.

എഴുത്ത് നന്നായിരിക്കുന്നു,ചൂടുള്ള എഴുത്ത്.

-പാര്‍വതി.

ശനിയന്‍ \OvO/ Shaniyan said...

“ജീവിതം ഒരു ചെസ്സുകളി പോലെയാണെന്നു അയാള്‍ക്കു് തോന്നിത്തുടങ്ങി.“

അതെന്നും അങ്ങനെ ആയിരുന്നു, അതങ്ങിനെ തന്നെ ആണ്, അതങ്ങനെ തന്നെ ആയിരിക്കും എന്നതാണ് അനുഭവം. കൊണ്ടും, കൊടുത്തും, വെട്ടിയും, ഒഴിഞ്ഞും, കാലാളുകളെ ബലികൊടുത്തും, തന്ത്രം മെനഞ്ഞും, ലാഭ നഷ്ടങ്ങള്‍ കൂട്ടിക്കിഴിച്ചും കളിക്കുന്ന ഒരു വലിയ ചെസ്സുകളി.. ജീവനുള്ള കരുക്കള്‍ കൊണ്ടുള്ള ചെസ്സുകളി.. ഒരേയൊരു ജീവന്‍ മാത്രം, ഒരേയൊരു അവസരം മാത്രമുള്ള ചെസ്സുകളി.. അതറിയുന്നവന്‍ ഭാഗ്യശാലി.. കാരണം അവനാണല്ലോ കളിക്കുന്നവന്‍.. അതറിയാത്തവനാണു ബലികൊടുക്കപ്പെടുക. ഒഴുക്കില്‍ പൊങ്ങിക്കിടക്കാനറിയുന്നവന്‍ അക്കരയെത്തുമെന്ന് അനുഭവം.. നീറുന്ന ഓര്‍മ്മകള്‍ എപ്പോഴും ജീവിതത്തില്‍ ഭാരമല്ല, മറിച്ചു വഴികാട്ടിയാണെന്നറിയുന്നു. ഉടഞ്ഞ സ്വപ്നങ്ങള്‍ ജീവിതത്തിന്റെ ചുമരുകള്‍ പണിത വെട്ടുകല്ലുകളും.

അത് നീതന്നെയാകുന്നു.

വീണ്ടും വരാം, എല്ലാ രസങ്ങളും ഒന്നിച്ചു ചേര്‍ത്ത സദ്യയുണ്ണാന്‍.

വേണു venu said...

ദിവാജീ വീണ്ടും വന്നതിനു നന്ദി.വിലയേറിയ അഭിപ്രായത്തിനും.ഗ്രുഹാതുരത്വങ്ങളെ മനസ്സില്‍ താലോലിക്കുന്ന താങ്കള്‍ക്കു് നന്‍‍മകളുടെ പൂച്ചെണ്ടുകള്‍
പാര്‍വതിജി मे ओर मेरा ब्लोग एक बार और ध्न्य हो गया ! ഒരു പുഞ്ചിരിയോടെ ഇനിയും വരണമെന്നു ഞാന്‍ പറഞ്ഞോട്ടെ.
തുടരുമെന്നെഴുതിയിരുന്നില്ലല്ലോ.

ശനിയന്‍ ജീവിതമെന്ന ചെസ്സുകളിയില്‍ നമ്മള്‍ കരുക്കള്‍ മാത്രമല്ലേ. സുഹൃത്തേ തീര്‍ച്ചയായും ഇനിയും വരണം.

കാളിയമ്പി said...

വേണൂജീ,
ഞാന്‍ ആശിയ്ക്കുന്നു..ഇത് വെറും കഥ മാത്രമായിരിയ്ക്കട്ടേ എന്നു..
സയന്‍സ് ഗ്രൂപ്പെടുത്ത് പഠിയ്ക്കാതെ പഠിച്ചെന്റെ ദേഹം പൊള്ളുന്നു.
ദിവാ മുന്‍പൊരിയ്ക്കല്‍ പറഞ്ഞ പോലെ അങ്ങയുടെ ആരാധകനായിക്കൊണ്ടിരിയ്ക്കുന്നു.അല്ല ആരാധകനായിക്കഴിഞ്ഞു.

വേണു venu said...

നരന്‍ താങ്കള്‍ക്കു് കഥയിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.ഇതു കഥ മാത്രമായിരിക്കട്ടെ എന്നു് ഞാനും ആശിക്കുന്നു നരന്‍.നന്‍‌മകള്‍ നേര്‍ന്നുകൊണ്ടു്.

Murali K Menon said...

വേണുജി, ഓര്‍മ്മയ്ക്കായ്, എന്റെ ഒരു പത്തായം എന്നിവ വായിച്ചു. രചനാ രീതി വച്ച് എനിക്കിഷ്ടമായത് എന്റെ ഒരു പത്തായം ആണ്‌. കാരണം മറ്റൊന്നുമല്ല, നമ്മുടെ ഉള്ളിലെ ചില കൊളുത്തി വലിക്കലുകള്‍ വാക്കുകളിലൂടെ പുറത്തുവരുന്നത് ആസ്വദിക്കാന്‍ എനിക്കിഷ്ടമാണ്. വളരെ കുറച്ച് സമയം (അതും രാത്രിയില്‍ മാത്രം) ബ്ലോഗില്‍ പരതുന്ന ഒരാളാണു ഞാന്‍. കാരണം മറ്റൊന്നുമല്ല, ബ്രാഞ്ചിന്റെ ടാര്‍ഗറ്റ് ശിരസ്സിലേറ്റി, അതെങ്ങനെ നടപ്പിലാക്കും എന്ന് സദാ സമയം ചിന്തിക്കാന്‍ വിധിക്കപ്പെട്ട ഒരാളായിപ്പോയി ഞാന്‍. അതൊക്കെ മറക്കാനുള്ള ഒരു ഒറ്റമൂലി പ്രയോഗമാണിപ്പോള്‍ ബ്ലോഗ് വായനയും എഴുത്തും. ഇനിയും ധാരാളം എഴുതുക.. പോസ്റ്റ് ചെയ്യാന്‍ ധൃതി വയ്ക്കാതെ ഒരു വട്ടം കൂടി വായിച്ച് പിന്നീട് പോസ്റ്റ് ചെയ്യുക. ഒരു വാക്കിനുപകരം വയ്ക്കാന്‍ മറ്റൊന്ന് വേണമെന്ന് തോന്നിയാലോ? ആശംസകളോടെ,

വേണു venu said...

മുരളി മേനോ‍ന്‍ ജീ,
സന്തോഷത്തോടെ കമ്മന്റ്റു വായിച്ചു.ധന്യതയുടെ നിമിഷങ്ങള്‍, എനിക്കു സമ്മാനിച്ച മേനോന്‍‍ ജീ,തീര്‍ച്ചയായും ആ ഉപദേശങ്ങള്‍ സ്നേഹോപഹാരങ്ങള്‍ എനിക്കു വഴി കാട്ടിയായിരിക്കും.സമയമില്ലായ്മയിലും ഇവിടെക്കുറിച്ച വരികള്‍ക്കു് നന്ദിയുടെ പുഷ്പങ്ങള്‍.

Aravishiva said...

വേണൂ...ആഖ്യാനം വളരെയിഷ്ടമായി..ഇതിനിനി തുടര്‍ച്ചയുണ്ടെങ്കില്‍ വായിയ്ക്കാന്‍ കാത്തിരിയ്ക്കുന്നു...നല്ല കഥകളുടെ ചെറു വസന്തം ഞാനിവിടെ പ്രതീക്ഷിയ്ക്കുന്നു...

സ്നേഹപൂര്‍വ്വം....

വേണു venu said...

അരവിശിവാ,
കഥവായിച്ചതിലും അതിഷ്ടപ്പെട്ടു എന്ന്റിഞ്ഞതിലും സന്തോഷമുണ്ടു്.ആശംസകളോടെ.

Rasheed Chalil said...

വേണൂ ഇത് ഇപ്പോഴാ കണ്ടത്. നല്ല ആഖ്യാനം. ഒത്തിരി ഇഷ്ടമായി കെട്ടോ. ബാക്കികൂടി വേഗം വരട്ടേ.

വേണു venu said...

ഇത്തിരി വെട്ടമേ നന്ദി,
തീര്‍ച്ചയായും ഇനിയുമെഴുതാം സുഹൃത്തെ.

സഹൃദയന്‍ said...

വേണൂജി,നന്നായിരിക്കുന്നു.......
വേണൂജി

വേണു venu said...

സഹൃദയന്‍,
വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി.

Anonymous said...

വേണു, ഞാനും വിവാഹിതനാണ്. 10 മാസം പ്രായമുള്ള കുട്ടിയുടെ പിതാവ്. സൌന്ദര്യവും ചെറുപ്പവും കാര്യമാക്കേണ്ട. വിവാഹിതരുടെ ക്ളബ്ബില് എന്നെയും ചേര്ക്കൂ... ബാച്ച്ലേഴ്സിന് നമ്മളൊക്കെയല്ലേ ഉള്ളൂ രക്ഷയ്ക്ക്... പാവം കുട്ടികള്...

വേണു venu said...

ബെര്‍ലി തോമസു്,
ധൈര്യമായി ചേര്‍ന്നോളു, കേട്ടിടത്തൊളം താങ്കള്‍ക്കു് യോഗ്യതകളെല്ലാമുണ്ടു. ഒരു ഇ മെയില്‍ ഐ.ഡി യുമായി ഒരു കമന്‍റായി വിവാഹിതരെന്ന ബ്ലോഗില്‍‍ ഇടൂ. ശുഭസ്യ ശീഘ്രം.
പിന്നെ സൌന്ദര്യവും ചെറുപ്പവും കാര്യമാക്കേണ്‍.?.ഈ ക്ലബ്ബില്‍‍ ഭൂരിഭാഗവും
സൌന്ദര്യവും ചെറുപ്പവും ഒക്കെയുള്ളവര്‍‍ തന്നെ.

ആവനാഴി said...

വേണു മാഷെ

“ഓര്‍മ്മക്കായി......” വായിച്ചു. നല്ല ഭാഷ. സ്വഛന്ദമൊഴുകുന്ന ഒരരുവിപോലെ സുന്ദരം. മാഷു തുടരണം

സ്നേഹപൂര്‍വം
ആവനാഴി

വേണു venu said...

രാഘവന്‍ മാഷേ.. സന്തോഷം. നല്ല വാക്കുകള്‍ക്കു് നന്ദി. തീര്‍ച്ചയായും തുടരും.

Raji Chandrasekhar said...

വേണുവിന്‍റെ കഥകള്‍‍ / Venu‘s Stories: ഓര്‍മ്മയ്ക്കായി‍‍‍---------(വലതുകാല്‍ വച്ചൂ് )#links#links

"ഈ ജീവിതത്തില്‍ ഒത്തിരി പഠിയ്ക്കാന്‍ സാധിച്ച ഒരു മഹാ ഭാഗ്യവാന്‍. " എന്നു എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന കഥകളാണ് വേണുവിന്റേതെന്ന് വായനാനുഭവം.

"ഒന്നും സാരമാക്കണ്ടാ എന്നു് ‍ എന്റെ വിധിയെന്നെ പഠിപ്പിച്ചതു് മറക്കാനൊക്കാതെ ഞാന്‍ എന്റെ ഭാര്യയേയും വെളിയില്‍ നെല്ലോലകള്‍ വിളഞു കിടക്കുന്ന വയലുകളേയും ഒറ്റയടിപ്പാതകളേയും നോക്കിയിരുന്നു."-എന്നത് പച്ചയായ ജീവിതാനുഭവം.

Metaphysics-ന്റെ ഊടുവഴികളിലൂടെ ഇടറി നടന്നുകൊണ്ടിരുന്ന കാലഘട്ടങ്ങളിലെന്നോ മനസ്സിലുറച്ചകാര്യമാണ്- "അനുഭവം പ്രമാണം".

"മനസ്സില്‍ വിരിയുന്ന മാതളപ്പൂക്കളില്‍ നിറമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഓരോ ചിത്രത്തിലും വിധിയുടെ മുത്താരം കല്ലുകളുണ്ടായിരുന്നു. മഞ്ചാടിക്കുരുവും കുപ്പിവളകളും ചിത്ര ശലഭങ്ങളും ഉണ്ടായിരുന്നു..പഠിത്തം പുര്‍ത്തിയാകുന്നതിനു മുമ്പു് കിട്ടിയ ജോലിയില്‍ ഉള്ളുകൊണ്ടു് സന്തോഷിക്കുമ്പോഴും, വഴിയില്‍ ചിറകറ്റു വീണു കിടക്കുന്ന സ്വപ്നങ്ങളെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല."

എന്നിട്ടും വഴിത്താരകള്‍ പിന്നിട്ടു നാം മുന്നോട്ടുതന്നെ നടക്കുന്നു. അതാണ് ജീവിത,മെന്നു ഞാനും തിരിച്ചറിയുന്നു. അത് മനസ്സു തണുപ്പിക്കുന്ന അനുഭവമാണ്. ഇങ്ങനെ തിരിച്ചറിവിന്റെ അനുഭവങ്ങളിലൂടെ അനുവാചകനെ കൈപിടിച്ചു നടത്തുന്നവനാണ് യഥാര്‍ത്ഥ കഥാകാരന്‍.

ഇനിയു,മൊത്തിരിയൊത്തിരി പറയാനുണ്ട്.,,,,,.

ഏതാനും കവിതകളുമായി വന്ന് ചന്തക്കു പുറത്ത് തോര്‍ത്തും വിരിച്ചിരുന്ന എനിക്ക്, കഥാകഥനത്തിന്റെ അത്ഭുതച്ചിമിഴുകള്‍ തുറന്നു കാണിച്ചുതന്നതിന് എങ്ങനെയാണ് നന്ദി പറയുക.

പ്രിയപ്പെട്ട വേണു,,

ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചതു പോലെ, നോവലിന്റെ പടിപ്പുര തുറക്കൂ. എം. ടി.-യെ പോലെ എന്നല്ല, അതിനു,മപ്പുറത്തേക്കു പോകുവാനുള്ള കോപ്പുകള്‍ താങ്കളുടെ പക്കലുണ്ട്.

സ്നേഹാദരങ്ങളോടെ,,,,,
1.http://rahasyalokam.blogspot.com/2007/07/venus-stories.html
2.http://mylbloginks.blogspot.com/2007/07/venus-stories-linkslinks.html

വേണു venu said...

ശ്രീ.രാജി ചന്ദ്രശേഖര്‍‍,
എന്‍റെ ഒരു കഥ ഇഷ്ടപ്പെട്ടു് അതു തന്നെ ഒരു പോസ്റ്റാക്കി, അതിലൊരു ആസ്വാദനക്കുറിപ്പും എഴുതിയ താങ്കള്‍ക്കു് എന്‍റെ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.
പഠിക്കുന്ന സമയത്തേ എഴുതാറുണ്ടായിരുന്നു ഞാന്‍‍.
താങ്കളെടുത്തു് എഴുതിയിരുന്ന, “ഒത്തിരി പഠിക്കാന്‍”, ആ തത്രപ്പാടില്‍‍ എനിക്കു നഷ്ടപ്പെട്ടവയുടെ കൂട്ടത്തില്‍‍ എന്‍റെ എഴുത്തും ഉണ്ടായിരുന്നു.
ബ്ലോഗെന്ന മാധ്യമത്തില്‍ വന്നതു തികച്ചും യാദൃഛികമായിരുന്നു.
മറന്നു പോയ പേന എന്നെ കാത്തിരിക്കുന്നു എന്ന അറിവു് , എനിക്കാഹ്ലാദം പകര്‍ന്നു. സമയക്കുറവു്, സാങ്കേതിക പരിജ്ഞാനം എല്ലാം എനിക്കു തടസ്സമായിരുന്നു. ഞാന്‍ വല്ലപ്പോഴും കുത്തിക്കുറിച്ചു. ഇപ്പോഴും തുടരുന്നു..
നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന പേനയി‍ലെ അക്ഷരങ്ങള്‍ക്കു ജീവനുണ്ടെന്നു് മനസ്സിലാക്കിതന്നവരുടെ പേരുകളില്‍‍, താങ്കളുടെ പേരും സ്നേഹാദരങ്ങളോടെ ഞാനെഴുതി ചേര്‍ക്കുന്നു.
സസ്നേഹം,
വേണു.

മയൂര said...

നല്ല അവതരണശൈലി..ഒരുപാട് ഇഷ്‌ടമായി...:)

വേണു venu said...

മയൂരാ,
കഥ വായിച്ചു് അഭിപ്രായം രേഖപ്പെടുത്തിയതിനു് എന്‍റെ സ്നേഹാദരങ്ങള്‍.:)

vivek said...

വേണൂചേട്ടാ ...................

വളരേ നാന്നായിരികുന്നു .... ഏല്ലാവിധ ആശംമ്സകളും..............

വേണു venu said...

വിവേകേ വായിച്ചതിലും അഭിപ്രായമെഴുതിയതിലും സന്തോഷിക്കുന്നു.:)