Friday, September 25, 2009

മറക്കാത്ത പാസ്സ് വേര്‍ഡുകള്‍

Buzz It

മകന്‍റെ ഫോണാണു്.


“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”


അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്.

മനസ്സിലായി.

ലോഗിങ്ങ് പാസ്സ് വേര്‍ഡ് മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.


അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി തുടങ്ങിയതാണു്. ആ അക്കൌണ്ട്.
ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.


പഴയ ഒരു ഡയറിയില്‍ നിന്നും വായിച്ചയാള്‍ പറഞ്ഞു.
പാസ്സ് വേര്‍ഡെഴുതൂ...
ആദ്യം നിന്‍റെ അമ്മയുടെ രണ്ടക്ഷരമുള്ള പേരു്.
അണ്ടര്‍ സ്കോറ് കൊടുത്തിട്ട് നമ്മുടെ നാട്ടിലെ കുടുംബ കാവിന്‍റെ പേരു്.
പിന്നെ വലിയ അക്ഷരങ്ങളില്‍ സരിക.
ഇത്രയും തന്നെ.


പപ്പാ... ആരാണീ സരിക.?
ഇപ്പോഴാരുമല്ല മകനേ...

മനസ്സ് രഹസ്യമായി പറയുന്നുണ്ടായിരുന്നു.

ഒരു പക്ഷേ, നിന്നെ പ്രസവിക്കാതെ പോയ നിന്‍റെ അമ്മ എന്നോ,

വിധിക്കപ്പെടാത്ത കൈമോശം വന്നു പോയ ഒരു ജീവിതംഎന്നോ ഒക്കെ പറയണമെന്നുണ്ടായിരുന്നു.
കട്ടിലില് കിടന്ന് നിങ്ങള്‍ ഇനിയും കിടന്നില്ലേ, എന്ന ചോദ്യവുമായി കിടന്ന സ്ത്രീയെ നോക്കി അയാള്‍ വിധിയെ കൂട്ടു പിടിച്ച് നിശ്ശബ്ദനായി.

ചില പാസ്സ് വേര്‍ഡുകള്‍ അങ്ങനെയാണു മോനേ...
ഓര്‍ക്കാനൊന്നും ഇല്ലെങ്കിലും മറക്കില്ല.
മറന്നാലും മറക്കില്ല.


പാസ്സ് വേര്‍ഡുകള്‍ മാറുന്നത് നോക്കി അയാള്‍ ഇരുന്നു.

------------------------------------------

42 comments:

വേണു venu said...

ചുമ്മാ ചില പാസ്സ് വേര്‍ഡുകള്‍.:)

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ചില പാസ്സ് വേര്‍ഡുകള്‍ അങ്ങനെയാണു മോനേ...
ഓര്‍ക്കാനൊന്നും ഇല്ലെങ്കിലും മറക്കില്ല.
(അതാണ് )

പാസ്സ്‌വേര്‍ഡ്‌ പുരാണം നന്നായി
(((((((ഠോ )))))) തേങ്ങ പിടിച്ചോ

Typist | എഴുത്തുകാരി said...

കുറച്ചു വരികളില്‍ രസകരമായ ഒരു കഥ. അതെ, ചില കാര്യങ്ങള്‍ അങ്ങനെയാണ്.

കുമാരന്‍ | kumaran said...

simple but good post.

കുരാക്കാരന്‍...! said...

നന്നായിട്ടുണ്ട്!

krish | കൃഷ് said...

മിനിക്കഥ കൊള്ളാം.

(ഗുണപാഠം: പാസ്സ്‌വ്വേഡൂകളില്‍ പഴയ കക്ഷികളുടെ പേര്‍ ചേര്‍ക്കരുത്, പിന്നീട് വിനയാകും!!)

കണ്ണനുണ്ണി said...

"Forget Password" എന്നാ ഓപ്ഷന്‍ ഉള്ളത് എത്ര നന്നായി....പാസ്സ്‌ വേര്‍ഡ്‌ മറന്നാലും അക്കൗണ്ട്‌ കൈ വിട്ടു പോവില്ലല്ലോ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വേണൂ,
സൂപ്പര്‍... അതി സൂപ്പര്‍...
ഒരു പാസ്‌ വേറ്‍ഡ്‌ പോലെ കുറുകിയത്‌.
ഒരു ഫൈല്‍ എക്സ്‌പീരിയന്‍സ്‌ ഗര്‍ഭം ധരിച്ചത്‌.
ഏത്‌ കോട്ടയും തുറക്കാനുള്ള ചുള്ളന്‍ താക്കോല്‍..
ചുമ്മാ കൈവിട്ടു പോയത്‌...
അങ്ങിനെ ... അങ്ങിനെ....

ഇതു വെച്ച്‌ ഒരു നോവല്‍ എഴുതിക്കൂടെ വേണു. (ചാലഞ്ച്‌ ചെയ്താല്‍ ഞാന്‍ ശ്രമിക്കുമേ.. പറഞ്ഞേക്കാം)
വളരെ വളരെ നന്ദി..
അഭിനന്ദനങ്ങള്‍..

ബിനോയ്//HariNav said...

ആഹ! എന്തിനധികം എഴുതി നിറക്കണം. കുറച്ച് വാക്കുകളില്‍ നല്ലൊരു കഥ :)

നന്ദു | naNdu | നന്ദു said...

വളരെ നല്ല കഥ.
:)

maithreyi said...

good story!enkilum "sthree" prayogam kadannu poyi...

വേണു venu said...

കുറുപ്പേ,
തേങ്ങയ്ക്കും സന്ദര്‍ശനത്തിനും ഹാര്‍ദ്ദവമായ നന്ദി.:)
എഴുത്തുകാരി, സന്തോഷം .:)
കുമാരന്‍,
കുരാക്കാരന്‍,
ബിനോയി,
നന്ദു,
വായനയക്കും അഭിപ്രായം അറിയിച്ചതിനും നന്ദി..സന്തോഷം.:)
കൃഷ്,
ഹാ ഹാ കൃഷേ ഗുണപാഠം രസിച്ചു.:)

കണ്ണനുണ്ണി, ഓപ്ഷനുകളില്ലാത്ത ജീവിതം തന്നെ സങ്കല്പത്തിനു അതീതമല്ലേ.:)
ജീതേന്ദ്രകുമാര്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.അതില്‍ നിന്ന് പകര്‍ന്ന് കിട്ടുന്ന ഊര്‍ജ്ജത്തിനു് സന്തോഷം.
ജീതുവിനു് നല്ല നോവലെഴുതാന്‍ കഴിയുമെന്നെനിക്കറിയാം. അതിനായി ഇതൊരു കൊച്ചു പ്രചോദനമായെങ്കില്‍ എനിക്കെന്തു സന്തോഷം. എല്ലാ ഭാവുകങ്ങളും.:)
മൈത്രേയി,
നല്ല വായനയ്കെന്‍റെ നമോവാകം.
ആ വാക്കിനൊരു പകര വാക്കിനായു് ഞാനീ പോസ്റ്റ് തന്നെ താമസിപ്പിച്ചു. ഒത്തിരി വാക്കുകളിലൂടെ പരതി നടന്നു. “എന്റ്റെ നിഴല്‍,ഭാര്യ, നേര്‍പാതി, മകന്‍റെ അമ്മ” എന്നൊക്കെ ചിന്തിച്ച് ,ശ്ശേ...മോശം മോശം....
ഒടുവില്‍ ആദ്യം വീണ ആ വാക്കില്‍ തന്നെ നിന്നു.
മഷി ഉണങ്ങാന്‍ താമസിക്കുന്നതു പോലെ എനിക്കും തോന്നിയിരുന്നു.
സന്ദര്‍ശനത്തിനും നല്ല അഭിപ്രായതിനും നന്ദി.:)

shanto aloor said...

Yes venu...valare shariyanu...
chila passwordukal.....ormakalkku maranamundakathirikkan..njan chila passwordukal karuthiyirunnu.....ormakalano aa passwordukalano adyam marannu poyethennu ormayilla..


thanks a lot for u ...

mini//മിനി said...

ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്ന ഭാഗ്യമുള്ള ചില പാസ്സ്‌വേഡുകള്‍

ഹരിത് said...

സത്യം. നല്ല കഥ..

വേണു venu said...

shanto aloor.Thanks for the reading and comments.:)
മിനി,
ഹരിത്,
വായനയ്ക്കും അഭിപ്രായം എഴുതിയതിനും നന്ദി.:)

kichu / കിച്ചു said...

മറക്കന്‍ വിചാരിച്ചാലും മറക്കാത്ത ചില പാസ്സ് വേര്‍ഡുകള്‍..

മാഷേ വളരെ കുഞ്ഞു നല്ല കഥ :)

വയനാടന്‍ said...

ഹൃദ്യം, സുന്ദരം പിന്നെ നൊമ്പരവും.അല്ലാതെന്താ പറയുക
:)

അനിത / ANITHA said...

nannayirikkunnu.

vinus said...

നന്നായിരിക്കുന്നു ഒരു നാലു വരി കൊണ്ട്‌ പറഞ്ഞു തീർത്തത്‌ ഒരു ജീവിതം.ആശിച്ച ജീവിതത്തെ ഒരു പാസ്സ്‌ വേര്‍ഡില്‍ ഒതുക്കേണ്ടി വരിക സങ്കടം ആണ്

എനിക്കും ഉണ്ടായിരുന്നു പാസ്‌വേഡ്‌ പക്ഷെ യൂസർ ഐഡി ഒരിക്കലും കിട്ടിയില്ല

വേണു venu said...

അഭിപ്രായമെഴുതിയ കിച്ചു,വയനാടന്‍, അനിത, വിനുസ്,
നിങ്ങള്‍ക്കേവര്‍ക്കും നന്ദി.:)

നൊമാദ് | ans said...

പണ്ടാരടങ്ങി :(. കുഴിച്ച് മൂടി ഇട്ടതൊക്കെ ഒരു നിമിഷം കൊണ്ട് തിരികെ വന്നു. നിങ്ങളെ ഞാന്‍ കൊല്ലും

വേണു venu said...

നൊമാദ് ..

കുഴിച്ചു മൂടി എന്നു കരുതിയത് പിശക്.
ഒന്നും കുഴിച്ച് മൂടപ്പെടാന്‍ കഴിയില്ല എന്ന സത്യം.
നല്ല വായനയ്ക്കെന്‍റെ നന്ദി.:)

വേദ വ്യാസന്‍ said...

മറക്കാനാകാത്ത പാസ്സ് വേര്‍ഡ് :)

സത്യം മറക്കാന്‍ ശ്രമിച്ചാലും കഴിയാത്ത സത്യങ്ങള്‍ :)

വിനുവേട്ടന്‍|vinuvettan said...

മനസ്സിന്റെ കോണുകളിലെവിടെയോ നോവുകള്‍ അവശേഷിച്ചു വായിച്ച്‌ കഴിഞ്ഞപ്പോള്‍... നന്ദി മാഷേ...

Melethil said...

Good one!

ജയകൃഷ്ണന്‍ കാവാലം said...

ഹൃദ്യമായ ശൈലി.

തീരെ ചെറിയ വാക്കുകളിലൂടെ നല്ല ഒരു കഥാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. അല്‍‍പ്പം കുസൃതിയും തോന്നി...

ഇഷ്ടമായി

ആശംസകള്‍

വേണു venu said...

വേദ വ്യാസന്‍ ,
വിനുവേട്ടന്‍|vinuvettan ,
Melethil ,
ജയകൃഷ്ണന്‍ കാവാലം,

പാസ്സ് വേര്‍ഡുകള്‍ക്കുള്ളില്‍ കഥ കണ്ടെത്തിയ മനസ്സുകളേ പ്രണാമം.

നിങ്ങള്‍ക്കെല്ലാപേര്‍ക്കും നന്ദി.:)

ശ്രീ said...

പലരും പറഞ്ഞ് കേട്ടിരിയ്ക്കുന്നു... പൂവിടാതെ കൊഴിഞ്ഞു പോയ പ്രണയ കഥയിലെ പ്രണയിനിയുടെ പേര് പാസ്സ് വേഡായി കൊണ്ടു നടക്കുന്നവരെപ്പറ്റി...

കൊള്ളാം വേണുവേട്ടാ.

വേണു venu said...

ശ്രീ,
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.:)

ചേച്ചിപ്പെണ്ണ് said...

കുഞ്ഞു കഥ ഇഷ്ടായി വേണുവേ

ആഗ്നേയ said...

ഹൃദ്യം..സുന്ദരം

വേണു venu said...

ചേച്ചിപ്പെണ്ണ് ,
ചേച്ചി കഥ ഇഷ്ടമായതില്‍ സന്തോഷം.
ആഗ്നേയ ,
അഭിപ്രായത്തില്‍ സന്തോഷം.
രണ്ടു പേര്‍ക്കും നന്ദി.:)

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം


ആശംസകള്‍ ............

ആദി കിരണ് ‍|| Adhi Kiran said...

മനോഹരം..
കാച്ചിക്കുറുക്കിയ കഥ... :)

വേണു venu said...

ഉമേഷ്‌ പിലിക്കൊട്,
ആദി കിരണ് ,
സന്ദര്‍ശനത്തിനും അഭിപ്രായമെഴുതിയതിനും നന്ദി.സന്തോഷം.:)

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

പാച്ചു said...

എനിയ്ക്ക്‌ നന്നായി ഇഷ്ടപ്പെട്ടു കഥ...ചെറിയ വാക്കുകൾ ...വലിയ ചിലത്‌ അതിലൊളിഞ്ഞു കിടന്നിരുന്നു...... അനുമോദനങ്ങൾ.....

വേണു venu said...

അഭിമന്യു,
നിങ്ങള്‍ എന്‍റെ പോസ്റ്റു നോക്കാതെ തന്നെ പരസ്യം ഇട്ടെങ്കിലും, നിങ്ങളുടെ പോസ്റ്റു ഞാന്‍ നോക്കി.
സത്യം ദുഃഖത്തോടെ ചിരിച്ച് പറയുന്നു, അമ്മയുടെ നഗ്നത ചിത്രമാക്കിയായാലും, കവിതയാക്കിയാലും, അതിലൊക്കെ പ്രതിഭയും അതിന്‍റെ ഒക്കെ ഉത്തുംഗ ശ്രുംഗങ്ങളും കണ്ടെത്തുന്ന ചുമ്മാ,കുണ്ടാമുണ്ടാ,അബുദ്ധിജീവികള്‍, നമ്മുടെ ജനാധിപത്യത്തെ വ്യഭിചരിക്കുന്നു.
ലേഖനം കാലോചിതം തന്നെ.
പാച്ചു,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.:)

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

കട്ടിലില് കിടന്ന് നിങ്ങള്‍ ഇനിയും കിടന്നില്ലേ, എന്ന ചോദ്യവുമായി കിടന്ന സ്ത്രീയെ നോക്കി അയാള്‍ വിധിയെ കൂട്ടു പിടിച്ച് നിശ്ശബ്ദനായി.

മനസ്സിനെ മഥിക്കുന്ന മൊഴികള്‍!

വേണു venu said...

ഇസ്മായില്‍ ഭായ് , വിധി നമുക്ക് പലപ്പോഴും കൂട്ടാകുന്നു എന്നതു തന്നെ വിധിയുടെ മഹത്വം.
വായനയ്ക്കും കമന്‍റിനും നന്ദി.:)

Aisibi said...

"When you get married your ex becomes your password" ennu paranja poley alle? :D