ഒരു വൈകുന്നേരം രാജഗോപലനു ഒരു ഫോണ്‍ വന്നു.
“ഹലോ..രാജനല്ലേ....ഹരിയാണു്‍.”
ഹരിപ്രസ്സാദിന്റെ പ്രത്യേക ചിരി രാജഗോപാലന്‍ ഫോണിലൂടെ കേട്ടു.
ഹരി വീണ്ടും പറഞ്ഞു.
“ഇന്നു വൈകുന്നേരം റൂമിലേയ്ക്ക് വരണം. നമുക്കൊന്നു കൂടണം. ആ അശോകനില്ലേ...അവനും മരിച്ചിരിക്കുന്നു.....ഹഹഹാ.” ....ഹരിയുടെ ചിരി.
പ്രൊമോഷനായതിനു ശേഷം ബാങ്കില്‍ നിന്നും ഇറങ്ങാന്‍ ഒത്തിരി താമസിക്കുന്നു. ബാങ്കിലെ എല്ലാ കണക്കുകളും ടാലിയാക്കി, താക്കോല്‍ തിരികെ നല്കി വെളിയിലേയ്ക്കിറങ്ങുന്ന രാജഗോപാലന്‍ മാത്രം, ഒരിക്കലും ടാലിയാവാത്ത ഒരു കണക്കായി രണ്ടു കാലില്‍ ടാലിയാകാതെ റോഡിലൂടെ.....
അന്ന് വളരെ വൈകി രാജ ഗോപാലന് ഹരിയുടെ മുറിയില്‍ പോയി.അവിടെ ജോസഫും എത്തിയിട്ടുണ്ടായിരുന്നു.പതിവു ഭക്ഷണം അവര്‍ അവിടെ കഴിച്ചു.
അശോകന്റെ എഴുത്ത് ഒരു പ്രേതമായി അവരുടെ മുന്നിലിരുന്നു.
എഴുത്തെടുത്തെറിഞ്ഞ് ഹരി അട്ടഹസിച്ചു. അവനും മരിച്ചിരിക്കുന്നു.
തോമസ്സ്മാന്നും റൊമന്റോളണ്ടും ബഷീറും എംടിയും മുകുന്തനും മാര്‍ക്കോസ്സും വിവേകാനന്ദനും ചെഗുവേരയും സത്യജിത്രേയും ഒക്കെ കൂട്ടുകാരായി ഹരിയുടെ അലമാരയിലിരുന്നു നോക്കി.
രാജഗോപാലന്‍ നിസ്സംഗതയോടെ ചിരിച്ചു. ജോസഫും.
എപ്പഴോ... പിരിഞ്ഞ അവര്‍ പിന്നെ കുറേകാലത്തേയ്ക്ക് കണ്ടിരുന്നില്ല.
പിന്നീടൊരിക്കല്‍ ജോസഫ് പ്രൊമോഷനോടെ ട്റാന്‍സ്ഫര്‍ ആകുന്ന ദിവസം ഓര്‍മ്മിക്കുന്നു.
യാത്രയയക്കാന്‍ താന്‍ മാത്രം വിധിയുടെ ഭാരവുമായി സ്റ്റേഷനില്‍ നിന്നു. ഹരി വന്നിരുന്നില്ല.
ഒരിക്കലും യാത്രയയപ്പ്, അനുമോദനം അനുശോചനം ഒന്നിലും പങ്കെടുക്കാത്ത ആ അത്ഭുത ജീവിയെ അടുത്തറിയാവുന്നതിനാല്‍,
ആ വേദാന്തം മനസ്സിലാക്കുന്ന അയാള്‍ ജോസഫിനോടൊപ്പം നിന്നു.
ട്രയിന്‍ വന്നപ്പോഴും ജോസഫിന്റെ പെട്ടികളൊക്കെ കയറ്റി വയ്ക്കുമ്പോഴും രാജഗോപാലന്‍ നിസ്സംഗനായിരുന്നു.
കാര്‍ത്യായനി പിള്ള ആടുന്ന മുലകളുമായി തിണ്ണയിലിരുപ്പുണ്ടായിരുന്നു.
ജാനുവമ്മ ചോദിച്ചു. “എടാ രാജുവേ നീ ശേഖരനെ ഇന്നു കണ്ടിരുന്നോ. രാവിലെ ഇറങ്ങിയ പോക്കാ... ഇതു വരെ വന്നില്ലാ..”
“കണ്ടില്ല.ഞാന്‍ ആ ലൈബ്ററിയില്‍ ഒന്നു നോക്കാം. ”
പുസ്തകങ്ങള്‍ഊടെ ലോകത്ത് കുത്തിയിരിക്കുന്ന ശേഖരനെ....അയാള്‍ക്കറിയാമായിരുന്നു.
താളം തെറ്റുന്ന ചില ഗാനങ്ങളുടെ താളം,
സ്വമേധയാ തെറ്റി പോകുന്നതാണേന്നു മനസ്സിലാക്കാനൊക്കെ ഒരു പാടു വര്‍ഷങ്ങള്‍ വേണ്ടി വന്നു രാജഗോപാലനു്.
ട്രയിനിലിരിക്കുംപ്പോള്‍ ജോസഫിന്റെ കണ്ണുകളില്‍ നിന്നും മിന്നമിനുങ്ങികള്‍ ഉരുണ്ട് വീണു.
ആറേഴു വര്‍ഷങ്ങളുടെ അന്ത്യം .
ഒരു പക്ഷേ ഇനി ഒരിക്കലും കാണാനൊക്കാത്ത യാത്രയിലേയ്ക്കാണെന്നും,
ജോസഫ് ഈ സ്ഥലത്തേയ്ക്കിനി ഒരിക്കലും ഉണ്ടാവില്ല എന്നൊക്കെ അറിയാമായിരുന്നെങ്കിലും
കൈ പിടിച്ച് പറഞ്ഞു പോയ്യി. കാണാം ഇനിയും. ശൂഭയാത്ര.
ഒരു ചിരി സമ്മാനിച്ച് അകലങ്ങളീലേയ്ക്ക് കുതിക്കുന്ന ട്രയിനിലിരുന്ന് ജോസഫ് കൈ വീശി.....
തുടരും....!


8 comments:
നിഴലുകള്‍ക്ക് കഥ പറയാനറിയാമെങ്കില്‍ , വഴിവിളക്കുകള്‍ കണ്ണു ചിമ്മി നില്‍ക്കുമോ.:)
തുടരുന്നു...........
നീങ്ങാന്‍ തുടങ്ങുന്ന ട്രെയിനില്‍ ഇരുന്നു എത്രയോ സ്ഥലങ്ങളോട് എന്നെനെയ്ക്കുമായി യാത്ര പറഞ്ഞിരിക്കുന്നു....
എത്രപേരുടെ ഇത്തരത്തിലുള്ള പറച്ചില് ഓരോ ട്രെയിനും ഓരോ ദിവസവും സാക്ഷിയാവുന്ന്നു
വായിച്ചു രസം പിടിച്ചു വന്നപ്പഴേക്കും കഴിഞ്ഞു. അടുത്തതില്‍ ഇത്തിരി കൂടുതലായിക്കോട്ടേ.
):
തുടർന്നു വായിക്കാം. :)
കണ്ണനുണ്ണി, താങ്കള്‍ എഴുതിയ സത്യം വായിച്ചപ്പോള്‍ ഓര്‍ത്തത്. മലയാറ്റൂരല്ല, .ആ നോവലിസ്റ്റിന്റെ പേരോര്‍ക്കുന്നില്ല. അദ്ദേഹം എഴുതിയിരുന്നു. “പോസ്റ്റ് ബോക്സില്‍ വീഴുന്ന എഴുത്തൊന്നും പോസ്റ്റു ബോക്സിനുള്ളതല്ല. അതറിഞ്ഞിട്ടും പാവം പോസ്റ്റ് ബോക്സ് എന്നും നിലകൊള്ളുന്നു.” റയില്‍വേ സ്റ്റേഷന്റെ കഥയും അങ്ങനെ ഒക്കെ തന്നെ അല്ലേ.? വായനയക്കും അഭിപ്രായത്തിനും നന്ദി.:)
Typist | എഴുത്തുകാരി , തുടര്‍ന്നു പോകുന്ന കഥകള്‍ വായിക്കാന്‍ ആര്‍ക്കും സമയക്കുറവു തന്നെ. എന്റെയും അനുഭവം. പിന്നെ ഇത്തിരി നീണ്ടു പോയാല്‍ പറയുകയും വേണ്ട. അതിനാല്‍ ചെറിയ ചെറിയ പോസ്റ്റുകളായി കഥ തുടരുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഓ.ടോ. നാളേ ചെറായില്‍ വരുമ്പോള്‍ സംസാരിക്കാം.:)
Areekkodan | അരീക്കോടന്‍ , മാഷേ സന്ദര്‍ശനത്തിനു നന്ദി.:)
സു | Su
തീര്‍ച്ചയായും. സന്തോഷം, നന്ദി.:)
എല്ലാവര്ക്കും ശുഭ് ദിന്. :)
ഞാനും ഉണ്ട് കേട്ടോ കൂടെ... ബാക്കി ഇനി എന്നാണെഴുതുന്നത്?
വിനുവേട്ടാ, സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ആദ്യം നന്ദിയും സന്തോഷവും.
ബാക്കിയും സമയ ബന്ധിത സമയ പട്ടിക, (TimeTable)അനുവദിക്കുന്ന ചട്ടക്കൂട്ടില്‍ തീര്‍ച്ചയായും എഴുതും.:)
Post a Comment