Wednesday, October 24, 2007

അണ്ണനുറങ്ങാത്ത വീടു്.5(ഈ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു)

Buzz It
ഇവിടെ ഒന്നാം ഭാഗം
ഇവിടെ രണ്ടാം ഭാഗം
ഇവിടെ മൂന്നാം ഭാഗം
ഇവിടെ നാലാം ഭാഗംആദ്യമായിരുന്നു കിഴക്കടത്തു വീട്ടിനു മുന്നില്‍‍ ഒരു പോലീസു് വണ്ടി വന്നു നിന്നതു്.


പോലീസ്സുകാരനു് വഴി പറഞ്ഞു കൊടുത്ത ചൊക്കന്‍ പരമു ഗോപുരത്തിന്‍റെ പടികള്‍ക്കു പുറകില്‍ ഒളിച്ചു നിന്നു.

നേരം പര പരാ വെളുക്കുന്നതേയുള്ളായിരുന്നു. പാണയ്ക്കാട്ടു പുളിയിലെ കിളികള്‍ ഉണര്‍ന്നു തുടങ്ങി.


നാരായണന്‍ കുട്ടി.

അമ്മൂമ്മയായിരുന്നു ആദ്യമുണര്‍ന്നതു്. ആ ശബ്ദം കേട്ടതും.
അമ്മ ഉറങ്ങുകയായിരുന്നു.
കുഞ്ഞമ്മ ഭാഗവതം കെട്ടി നോക്കാന്‍ ഭസ്മം ഇട്ടു് താറുടുക്കുകയായിരുന്നു.


അയാള്‍ തലേ ദിവസം പൊലയന്‍ കുന്നിലെ സ്റ്റഡി ക്ലാസ്സിലെ ബാലേട്ടന്‍റെ തീ പാറുന്ന മുഖം സ്വപ്നത്തില്‍ കാണുകയായിരുന്നു. ബാലേട്ടന്‍റെ വാക്കുകളിലൂടെ തലമുടിയും താടിയും വളര്‍ത്തി മറ്റൊരു സമത്വ സുന്ദര യുഗം സ്വപ്നം കണ്ടയാള്‍ ചിരിച്ചുറങ്ങുകയായിരുന്നു.


ഒരു ദിവസം സദാശിവന്‍ പിള്ള പറഞ്ഞു. സാറേ...25 പേരില്‍ കൂടുതലായിരിക്കുന്നു പൈസായൊന്നും തരാതെ പഠിക്കുന്ന കുട്ടികള്‍. ഒക്കെ സാറിന്‍റെ പേരിലെത്തിയവരാണു്. ഇങ്ങ്നെ പോയാല്‍...?
അയാള്‍ ഒന്നും പറഞ്ഞില്ല.


കഴിഞ്ഞ ആഴ്ചയിലും അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞു. നാരായണന്‍ കുട്ടീമാഷേ... എനിക്കു പറയാതിരിക്കാന്‍‍ വയ്യ. ഇവിടെ പഠിക്കുന്ന കുട്ടികളുടെ പല രക്ഷകര്‍ത്താക്കളും താന്‍ പഠിപ്പിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലാ എന്നു പറയുന്നു. കുട്ടികള് വഴിതെറ്റുന്നു എന്നൊക്കെ. ഇങ്ങനെ പോയാല്‍...?
അയാള്‍ക്കതു സഹിക്കാന്‍ പറ്റിയില്ല.

രാജിക്കത്തെഴുതി സാറിനു നല്‍കി, നടന്നു നീങ്ങുന്ന നാരായണന്‍ കുട്ടിയെ നോക്കി സദാശിവന്‍ പിള്ള സാറെന്തോ ആത്മഗതം ചെയ്തു.


അന്നു രാത്രിയിലും പോറ്റി ഗോപുര ചരുവില്‍ വിസ്മൃതിയുടെ പുകയില്‍ ലയിച്ചിരുപ്പുണ്ടായിരുന്നു.
വെറുതേ അയാള്‍‍ അടുത്തിരുന്നു. ഏതെങ്കിലും മഹാ ശബ്ദം ഉരിയാടിയെങ്കില്‍ എന്നാശിച്ചു. ഉതി മുകളിലെ കണ്ണു് ഏതോ പ്രകാശ യുഗങ്ങള്‍ക്കപ്പുറമുള്ള നക്ഷത്രങ്ങളില്‍ നിര്‍ത്തി തന്നോടു പോകാന്‍ ആംഗ്യം കാണിക്കുന്നതയാളറിഞ്ഞു. പോറ്റിയൊരു നിശബ്ദതതയായി മാറിക്കൊണ്ടിരുന്നതു് അയാള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരുന്നു.


‍‍‍‍‍‍‍‍‍‍‍---------------------------------------------------------------------------------

വാര്യത്തെ സുധ അന്നു പതിവിലും നേരത്തേ എഴുന്നേറ്റു.
സമൃദ്ധമായ തലമുടി വാരി കെട്ടി, അമ്മയെ ഉണര്‍ത്താതെ കിഴക്കു വശത്തെ ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി. പള്ളി ഉണര്‍ത്തിയ ശബ്ദം കേട്ട സുധയ്ക്കറിയാമായിരുന്നു സമയം. വെളുപ്പിനേ നാലു മണി എന്തായാലും കഴിഞ്ഞിരിക്കുന്നു.


പുലയന്‍ കുന്നില്‍ നിന്നും ശീലാന്തി ചെടികള്‍ തഴുകി വന്ന കാറ്റു്.
നാരായണന്‍ കുട്ടിയുടെ വീടു് മാത്രം ഒരു ശാപ മോക്ഷത്തിനു് തപസ്സു ചെയ്യുന്നതായവള്‍ക്കു് തോന്നി.
ഒരുമിച്ചു് പഠിച്ച നാരായണന്‍ കുട്ടിയുടെ മാറ്റങ്ങള്‍ അവളൊരു സിനിമയിലേതു പോലെ ഓര്‍ത്തു പോയി.
സത്യത്തിന്‍റെ മുഖങ്ങള്‍ മാത്രം ഇഷ്ടപ്പെട്ട നാരായണന്‍ കുട്ടി.
മോഹന്‍ ലാലിന്‍റെ പോസ്റ്ററിലിനു മുന്നില്‍ തുപ്പുന്ന അമ്മൂമ്മ.
ജാനുവമ്മയുടെ പുര മേയുമ്പോള്‍ വയ്യുവോളം നില്‍ക്കുന്ന കൊച്ചു പയ്യന്‍.
കൊച്ചുകുട്ടന്‍ പിള്ള സ്വാമി ആരോരുമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ തീട്ടവും മൂത്രവും കോരിയ ആ കൊച്ചു ചെറുപ്പക്കാരന്‍‍.


ഓര്‍ക്കുകയായിരുന്നു.കോളേജില്‍ പോകുന്ന ദിവസങ്ങള്‍. ബസ്സിറങ്ങി രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തേണ്ടുന്ന പതിവു യാത്രകള്‍.
ഒറ്റയടി പാത. വഴിയിലെ തോടിലൊരു കാലു നനയ്ക്കല്‍. ഒരിക്കലല്ല എന്നും അതു പതിവായിരുന്നു. പാവാട ഉയരുന്നതനുസരിച്ചു് വെള്ളം തെറിപ്പിച്ചു് ചിരിക്കുന്ന നാരായണന്‍.


എന്നോ ഒരു ദിവസം തോടു വക്കിലെ സന്തോഷം പങ്കിടുകയായിരുന്നു. അന്നു നേരത്തെ കോളേജിലെ ക്ലാസ്സു കഴിഞ്ഞതിനാല്‍ നേരത്തെ എത്തിയിരുന്നു. ഒറ്റയടി പാതയില്‍ അന്നു് വെയിലുണ്ടായിരുന്നു.
വെയിലിനു് പുന്നെല്ലിന്‍റെ മണമുണ്ടായിരുന്നു. തോട്ടു കരയിലിരിക്കുംപ്പോള്‍ ഒഴുകിയ കാറ്റിനും ഒരു ചേറിന്‍റെ മണമുണ്ടായിരുന്നു. പാവാട നനയുന്നതനുസരിച്ചു് അവര്‍ ചിരിച്ചു.
വെയില് മങ്ങി, ചന്നം ചിന്നം ഒരു മഴ ചിതറി. അവര്‍ പാടി ചിരിച്ചു. “വെയിലും മഴയും കാടന്‍റെ പെണ്ണു കെട്ടു്.“ പിന്നെയും വെയിലു വന്നു, മഴയും. മഴ ഒലിച്ചിറങ്ങുന്ന സുധയുടെ മുഖത്തു് നാരായണന്‍ കുട്ടി നോക്കി. നെറ്റിയിലൂടെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴ നാരായണന്‍ കുട്ടിയുടെ മുഖത്തു വീണു. അവര്‍ ചിരിച്ചു കൊണ്ടോടി. വെയിലും മഴയും കാടനു പെണ്ണു കെട്ടു്.


അതൊക്കെ ഇന്നലെ ആയിരുന്നു.


“പുറകിലെ ശബ്ദം, സുധേ ഇന്നു് നീ നേരത്തേ.?“
അവള്‍ ചിരിച്ചു. ഒക്കെ ഉണ്ടമ്മേ. അതൊക്കെ പിന്നെ പറയാം.
സുധ കുളിച്ചൊരുങ്ങി. സമൃദ്ധമായ തലമുടിയുടെ അറ്റം ചുരുട്ടി കെട്ടി. കണ്ണെഴുതി. ഒരു കൊച്ചു പൊട്ടും ഇട്ട് കണ്ണാടിയില്‍ നോക്കി. കാടന്‍റെ പെണ്ണു കെട്ടു്, അതോര്‍ത്തു് ചിരിച്ചു.


സദാശിവന്‍ പിള്ള സാറിന്‍റെ പാരലല്‍ കോളേജില്‍ കണക്കു പഠിപ്പിക്കാന്‍ അവളെ വിളിച്ചിരിക്കയാണു്.
നാരായണന്‍ കുട്ടിയുടെ പാരലല്‍ കോളേജില്‍.
ഇന്നു്. ഇന്നു് ചെല്ലാനാണു് പറഞ്ഞിരിക്കുന്നതു്. അച്ഛന്‍‍ വന്നു പറഞ്ഞതു് ഇന്നലെ ആയിരുന്നു.
നാരായണന്‍ കുട്ടി പഠിപ്പിക്കുന്നതിനാല്‍ ദൂരെയുള്ള കുട്ടികളും അവിടെ വന്നു പഠിക്കുന്നു. ആ കോളേജിന്‍റെ വിജയം തന്നെ അയാളാണെന്നു് സുധയ്ക്കു് തോന്നിയിരുന്നു.


സുധ ഒരുങ്ങി വീണ്ടും ജനാലയിലൂടെ വെളിയിലേയ്ക്കു നോക്കി.
മുറ്റത്തെ കിളിമരത്തിലെ കുരുവികളുണര്‍ന്നു തുടങ്ങിയതേയുള്ളു.
ഗേറ്റിനടുത്തേക്കു് പേപ്പര്‍ എറിഞ്ഞു് പത്രക്കാരന്‍ കടന്നു പോകുന്നു.
സുധ കതകു തുറന്നു.
പേപ്പറെടുത്തു് നാരായണന്‍ കുട്ടിയുടെ വീട്ടിലേയ്ക്കൊന്നു നോക്കി.


ഇടവപ്പാതി മഴ .കാറ്റിലാടുന്ന മരങ്ങള്‍, ദിഗന്തങ്ങള്‍ ഗര്‍ജിക്കുന്ന ഇടികൊല്യാന്‍.
നാരായണന്‍ കുട്ടിയുടെ വീടിന്‍റെ വാതുക്കല്‍, പോലീസ്സെന്നു് എഴുതിയ ജീപ്പു കണ്ടു്, സുധ നിന്നു പോയി.
പാലു പാത്രങ്ങളുമായി വന്ന സോമനോടവള്‍ ചോദിച്ചു. “സോമാ എന്താ അവിടെ.?”
“ചേച്ചി അറിഞ്ഞില്ലേ. നാരായണന്‍ കുട്ടി സാറിനെ അറസ്റ്റു ചെയ്തു കൊണ്ടു പോകുവാ...“
എല്ലാം മനസ്സിലായ സുധ തിരിച്ചു വീട്ടിലേയ്ക്കു നടന്നു.
മുഖം കഴുകി പൊട്ടു മായ്ച്ചു് പഴയ വേഷത്തിലായ സുധ ജനലിനടുത്തു വന്നു നിന്നു.
തലേ ദിവസം എഴുതിയ കഥയുടെ കടലാസ്സു കഷണങ്ങളെ ‍ മുറ്റത്തേയ്ക്കു് പറത്തി.. ...
----------------------------------------------------

സാക്ഷകള്‍ക്കു് ബലമില്ലെന്നും സാക്ഷ വെറും സങ്കല്പമാണെന്നും അറിയുന്ന പൊരുളില്‍ അയാളുണര്‍ന്നു പോയി.
ഒരു പാഠം വായിച്ചു. അമ്മ എന്നും കാച്ചിയ പാല്‍ തരും, അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണു് അമ്മ കരയുന്നതു്.?
വായിച്ച പേജുകള്‍ നുള്ളി കീറി ആരും ഒരിക്കലും വായിക്കാതിരിക്കാനതിനെ കീറി പറത്തി.


സ്വയം ഒരു സാക്ഷയുടെ സാക്ഷാത്ക്കാരം അന്വേഷിക്കുകയയായിരുന്നോ.?

നാരായണാ....നീ ഒന്നിങ്ങോട്ടു വന്നേ.

എളുപ്പം. അമ്മൂമ്മയുടെ ശബ്ദമാണു്.


അയാളന്നത്തെ പത്രം ഒന്നോടിക്കുകയായിരുന്നു.
പോലീസ്സു് എങ്കൌണ്ടറില്‍ മരിച്ച ബാലേട്ടന്‍റെ രക്തം പുരണ്ട പടം.
പെട്ടെന്നു് അലറി വിളിച്ചു പോയി.

ലാല്‍ സലാം സഖാവേ.. മനസ്സിനുള്ളിലെ വിങ്ങലുകള്‍‍ കണ്ണീരായി പേപ്പറിലിറ്റു വീണു.


നേരം വെളുത്തതോ മനുഷ്യരുണര്‍ന്നതോ അയാള്‍ക്കറിയേണ്ടിയിരുന്നില്ല.പുളി മരത്തിലെ കിളികള്‍ ചിലച്ചില്ല.
അമ്മൂമ്മയൊന്നും പറഞ്ഞില്ല.
കുഞ്ഞമ്മയുടെ ഭാഗവതത്തില്‍ നിന്നും കീര്‍ത്തനങ്ങള്‍ കേട്ടില്ല.
അമ്മ നിഴലായി നില്‍ക്കുന്ന കട്ടിളപ്പടിയിലേയ്ക്കയാള്‍ നോക്കി പോയി.
ഉമ്മറപ്പടിയില്‍‍ ശബ്ദം കേട്ടുണര്‍ന്നു വന്ന രണ്ടു പെങ്ങന്മാരേയും അയാള്‍ നോക്കി.
അണ്ണനുറങ്ങാതിരുന്ന വീടു്............


പുറത്തു നിന്ന പോലീസ്സുകാരന്‍ കാണിച്ച കടലാസ്സു നോക്കി അയാള്‍ പകച്ചില്ല.
അറസ്റ്റു വാറണ്ടു്.

നാരായണന്‍ കുട്ടി പോലീസ്സു് ജീപ്പില്‍ കയറുമ്പോള്‍...
അമ്മൂമ്മയോര്‍ത്തു.
പള്ളിവേട്ട എഴുന്നള്ളിച്ചു വരുന്നു. നിറവയറുമ്മായി നിന്ന സരോജിനിയെ കാണിച്ചു് ശങ്കരനാരായണനോടു് അപേക്ഷിച്ചു് കിട്ടിയ ആണ്‍ തരി.
അമ്മ ഒരു കരിംചേമ്പു തണ്ടായി കുഴഞ്ഞു്....
കുഞ്ഞമ്മ....കെട്ടിയ ഭാഗവതത്തിലെ ദുഃശ്ശകുനങ്ങളെ ഓര്‍ത്തു്....
പെങ്ങന്മാര്‍ ഒന്നും അറിയാതെ വിതുമ്പി....
ഇടവപ്പാതിയെ തോല്പിച്ചു നിന്ന നാരായണന്‍ കുട്ടിയൂടെ വീടാദ്യമായി തല കുനിച്ചു.
വീട്ടിനുള്ളിലെ കണ്ണുനീരു്‍ വീഴ്ത്തുന്ന പത്തായം വീണ്ടും വലിയ കഥകള്‍ കൂടി ഓര്‍മ്മയിലേയ്ക്കു് കുറിച്ചിട്ടു.

വെളിയില്‍‍ കിടന്ന പോലീസ്സു് ജീപ്പു് നാരായണന്‍ കുട്ടിയെയും കൊണ്ടു് നീങ്ങി.

വാര്യത്തെ സുധ ഗേറ്റിനടുത്തു നില്‍ക്കുന്നതു് കണ്ടയാള്‍ നോക്കി.
എന്തോ പറയാനാഗ്രഹിച്ചതു് വേണ്ടെന്നു് ചിന്തിച്ചു് ഗോപുരത്തിനരുവിലെ ഉതിയുടെ ഉച്ചാം ശിഖരം നോക്കി എല്ലാം മറന്നായാള്‍ ഇരുന്നു.
ഒന്നും മറക്കരുതെന്നും എല്ലാം ഓര്‍മ്മിക്കാനുള്ളതാണെന്നും പഠിപ്പിച്ച മനസ്സു്.......

പാവം നാരായണന്‍‍കുട്ടി ഒന്നും ഓര്‍ക്കാതിരുന്നു...

------------------------------------------------------------

22 comments:

വേണു venu said...

ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കുന്നു.
ഇത്രയും എഴുതാന്‍‍ പ്രോത്സാഹനം നല്‍കിയവര്‍ക്കെല്ലാം എന്‍റെ സ്നേഹാദരങ്ങള്‍‍.:)

വാല്‍മീകി said...

എല്ലാം ഒന്നിച്ചു വായിച്ചു തീര്‍ത്തു.
വേണു മാഷേ, ഗംഭീരമായിട്ടുണ്ട്.

ശ്രീ said...

നാരായണന്‍‌ കുട്ടിയുടെ കഥ മികച്ചതായി വേണുവേട്ടാ...

ഇനി അടുത്തത് തുടങ്ങൂ...


:)

അപ്പു said...

വേണുവേട്ടാ... ഒന്നാമധ്യായം വായിച്ചതിനു ശേഷം ഇപ്പോള്‍ ഒന്നിച്ചാണ് ബാക്കിയുള്ളവവായിച്ചത്. അതിനാല്‍ത്തന്നെ കാത്തിരിക്കേണ്ടിവന്നില്ല. നല്ല കഥ നന്നായവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!!

മുരളി മേനോന്‍ (Murali Menon) said...

അണ്ണനുറങ്ങാത്ത വീട് നന്നായ് തുടങ്ങി വളരെ മനോഹരമായ് തന്നെ അവസാനിച്ചിരിക്കുന്നു. (അദ്ധ്യായം അവസാനിക്കുന്നു എന്നുള്ളത് കഥ അവസാനിക്കുന്നു എന്നര്‍ത്ഥത്തിലായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.)

കഥക്കുള്ളിലൂടെ ഊളിയിട്ടതിന്റെ നുരകള്‍ മെയിലിലൂടെ അയച്ചീട്ടുണ്ട്.

സു | Su said...

കഥയുടെ അവസാനം ഇതുമതിയോ?

വേണു venu said...

വായിച്ചഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
വാത്മീകി, സന്തോഷം.:)
ശ്രീ.ഇതൊരു പരീക്ഷണമായ ഒരദ്ധ്യായം. .:)
അപ്പു, വായിച്ചതിനു നന്ദി.:)
മുരളിമേനോന്‍‍, നല്ല വാക്കുകള്‍‍ക്കു് നന്ദി.:)
സൂ, കഥയുടെ അവസാനം ആകുന്നില്ല. ഈ അദ്ധ്യായം മാത്രം. സൂ വിന്‍റെ തന്നെ വാക്കുകളില്‍‍ “ഇന്നുകളും, ഇന്നലെകളും. കഥ തുടര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നു. ജീവിതവും.“ നന്ദി.:)

ശിശു said...

മാ‍ഷെ നന്നായി..
അദ്ധ്യായം അവസാനിക്കുന്നു എന്നത് കഥ അവസാനിക്കുകയാണൊ?

മയൂര said...

മാഷേ, നന്നായിട്ടുണ്ട്...ഇങ്ങിനെ ആകും എന്ന് പ്രതീക്ഷിച്ചില്ല...

സഹയാത്രികന്‍ said...

മാഷേ... അസ്സലായി...

വളരേ നന്നായി...

മയൂര പറഞ്ഞപോലെ പ്രതീക്ഷിക്കാത്ത അന്ത്യം...

ഇനിയും പോന്നൊട്ടേ... ഇതേ കണക്കേ...

:)

വേണു venu said...

ശിശു, മയൂരാ, സഹയാത്രികന്‍‍, ആ അദ്ധ്യായം അവസാനിക്കുന്നു. കഥ അവസാനിച്ചിട്ടില്ല.
അല്ല ഇത്രയൊക്കേ ഉള്ളൂ ജീവിതം എന്നു ഞാന്‍ പറയുന്നില്ല..:)

P.R said...

വേണൂ ജീ...
ഇപ്പോഴാണ് സത്യത്തില്‍ വായിച്ചത്..

എഴുതിയത് വളരെ ഇഷ്ടമായി.. അത്രയൊക്കെ പറയാനറിയൂ..

എന്തായാലും അടുത്തും കഥകള്‍ വരുമല്ലോ....

വേണു venu said...

പി.ആര്‍‍, വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.:)

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിപ്പോയി. ബാക്കിയെല്ലാം മുന്‍പേ വായിച്ചിരുന്നു. നമ്മുടെ നാട്ടിലെ പഴയ കാലങ്ങളോര്‍മ്മിപ്പിക്കുന്ന ഒരു കഥ.

ഇനി അടുത്തതു, ഏതു കുട്ടിയുടെയാ, കാത്തിരിക്കുന്നു.

sreedevi Nair said...

sir,valare nannayirikkunnu

വേണു venu said...

എഴുത്തുകാരി, ശ്രീദേവി നായര്‍‍ അഭിപ്രായങ്ങള്‍ക്കു് നന്ദി.:))

മാര്‍ജാരന്‍ said...

very nice story.good luck

വേണു venu said...

മാര്‍ജ്ജാരന്‍‍ കഥ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.:)

(സുന്ദരന്‍) said...

അണ്ണനുറങ്ങാത്തവീട്...

നാന്നായ് അവതരിപ്പിച്ചിരിക്കുന്നു. ഒട്ടും മുഷിയാതെ
മുഴുവന്‍ ഒന്നിച്ചു വായിച്ചുതീര്‍ത്തു...
ഒത്തിരി ഇഷ്ടമായ്...

വേണു venu said...

സുന്ദരന്‍‍,
വായിച്ചതിനും അതറിയിച്ചതിനും എന്‍റെ സന്തോഷം അറിയിക്കുന്നു.:)

Britney Spears Fan said...

മാഷേ, നന്നായിട്ടുണ്ട്...ഇങ്ങിനെ ആകും എന്ന് പ്രതീക്ഷിച്ചില്ല...

http://britneyspearsstore.blogspot.com/

വേണു venu said...

Britney Spears Fan,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.:)