Friday, September 28, 2007

അണ്ണനുറങ്ങാത്ത വീടു്.3

Buzz It
---------------------------------------------------------------------------------------------------------------
ഇവിടെ ഒന്നാം ഭാഗം
ഇവിടെ രണ്ടാം ഭാഗം

അണ്ണനുറങ്ങാത്ത വീടു്.3.

മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.
എവിടെയോ അഗസ്ത്യ പര്‍വ്വതം അന്വേഷിച്ച യാത്രയില്‍ വഴികള്‍ നഷ്ടപ്പെടാതെ...
മറ്റൊരു നാരായണത്തു ഭ്രാന്തന്‍റെ പ്രേതമായൊക്കെ അലഞ്ഞു തെരയനായൊരു നിയോഗവും പേറി.......

നീ എവിടെ ആയിരുന്നു. മൂത്ത പെങ്ങള്‍ വലിയ പാവാടയുടുത്തു് തൊടിയുടെ വടക്കേ വശത്തെ വഴിയിലൂടെ വരികയായിരുന്നു. ഞാന്‍ ഗീതയുടെ വീട്ടില്‍ പോയിരുന്നു. പറഞ്ഞു തീരുന്നതിനു മുന്നെ അവള്‍ക്കു് നല്ലൊരു കിഴുക്കു കൊടുത്തു് രൂക്ഷമായി നോക്കി. ചുവന്നു കലങ്ങിയ കണ്ണുമായി നടന്നു നീങ്ങുന്ന പെങ്ങളെ നോക്കി നിന്നപ്പോള്‍ അയാളിലൊരു ദീര്ഘ നിശ്വാസം ഒഴുകി. ഗീതയുടെ ആങ്ങള തന്‍റെ സുഹൃത്തു് രമേശനെ അയാള്‍ക്കിഷ്ടമല്ല. അവന്‍ മോശമാണു്. അയാള്‍ നടന്നു. വായനശാലയിലേയ്ക്കു്.

ചീട്ടുകളിക്കുന്ന കൂട്ടുകാര്‍. കാരംസു് കളിക്കുന്നു ചിലര്‍. ചിലരൊക്കെ രാഷ്ട്രീയമോ സിനിമയോ ഒക്കെ സംസാരിച്ചിരിക്കുന്നു.
ഒന്നും ശ്രദ്ധിച്ചില്ല. സെക്രട്ടറി ചന്ദ്രന്‍ പിള്ള തന്‍റെ താടി തടവിയൊരു ബുദ്ധി ജീവിയായി ഒരു കസേരയിലിരിപ്പുണ്ടായിരുന്നു.

വലിച്ചു കളയുന്ന ബീഡിപ്പുക മുറി മുഴുവന്‍ ചിത്രങ്ങള്‍‍ വരച്ചു് നൃ്ത്തം ചവുട്ടുന്നു. തനിക്കു വായിക്കാന്‍‍ പറ്റിയ പുസ്തകങ്ങള്‍ ചൂണ്ടി കാട്ടി.
മെറ്റമോര്‍ഫസിസ് ,ഇ.എം.എസിന്‍റെ,
ലോര്‍ഡ് ഓഫ് ദ് റിങ്ങ്സ്,റഷ്യന്‍,മാവോ, യുളീസിസ് ,ബൊളിവിയന്‍, പിന്നെയും എന്തൊക്കെയോ.
താനിരിക്കാറുള്ള ജനാലയ്ക്കടുത്ത കസേരയില്‍ കിട്ടിയ പുസ്തകവുമായി അയാള്‍ ഇരുന്നു.
വിക്ടര്‍ യൂഗോ തന്നെ നോക്കി ചിരിക്കുന്നു എന്നു മനസ്സിലാക്കിയ നാരായണന്‍ കുട്ടി കവര്‍ പേജിന്‍റെ ഭംഗി നോക്കി മറ്റൊരു പുസ്തകമെടൂത്തു കസേരയിലിരുന്നു.

എപ്പോഴായിരുന്നു അവിടെ നിന്നും പുറപ്പെട്ടതു്. താഴെത്തെ കടയ്ക്കപ്പുറം കലങ്ങിലിരുന്ന നിഴലു് ‍‍ മുട്ടത്തെ വാസുവാണെന്നു മനസ്സിലായപ്പോള്‍‍ ഭയം തോന്നി.

പേനാക്കത്തി ഇളിപ്പൂട്ടിലെപ്പഴും ഇരിക്കുന്ന വാസുവിനെ അറിയാം. കുടിച്ചു കുടിച്ചൊരു മഹാ കുടിയനായ അയാളെപ്പോഴും പറയുന്നതു കേട്ടിട്ടുണ്ടു്. എല്ലാം കഴിഞ്ഞിട്ടില്ല.ഒരുത്തനീ പിച്ചാത്തിയ്ക്കു് വേണം. ശബ്ദമുണ്ടാക്കാതെ നടന്നു.
തന്നെക്കണ്ടയാള്‍ മുരടനക്കി. കാര്‍ക്കിച്ചു തുപ്പി. “ആരാടാ..നാരായണനാണോ.” “ അതേ. ” പിന്നെയും കാര്‍ക്കിക്കുമ്പോഴേയ്ക്കും അയാള്‍ ഗോപുരം ഇറങ്ങുകയായിരുന്നു.

പുസ്തകക്കെട്ടുകളുമായി നടന്നു നീങ്ങുന്ന തന്നെ ശങ്കരനാരായണന്‍ ഒന്നു നോക്കിയോ.

ഗോപുര മതിലിനു താഴെയുള്ള തിട്ടയിലിരുന്നു് തന്‍റെ സുഹൃത്തു് പോറ്റി കഞ്ചാവു് കുടിക്കുന്നുണ്ടായിരുന്നു. ഗോപുരം എന്നോ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കരിങ്കല്‍ കല്ലുകളാണു്. പണി തീരാതെ പോയ ഗോപുരം. ഗോപുരം പണിത ഗന്ധര്‍വന്മാര്‍ നേരം വെളുത്തുപോയതിനാല്‍ പണി നിര്‍ത്തി പോയതാണെന്നു് പഴം കഥകള്‍. ഗന്ധര്‍വ്വന്മാരെ കാത്തു് ഇടിഞ്ഞു പൊളിഞ്ഞ ഗോപുരം അവ്സാന നാളുകളെണ്ണുന്ന ഒരു വൃദ്ധനെ പോലെ അയാള്‍ക്കു് തോന്നിയിരുന്നു.
സത്യവും മിഥ്യയുമായിരുന്നു അന്നത്തെ വിഷയം.
ഒടുവില്‍ പോറ്റി പറഞ്ഞു. സത്യമെന്നൊന്നില്ല. ഗോപുരത്തിനപ്പുറം നില്‍ക്കുന്ന വയസ്സന്‍ പേരാലിന്‍റെ ചുറ്റും ഇരുട്ടൊളിച്ചു നിന്നു.
ഈ കാണുന്നതും കേള്‍ക്കുന്നതും നീയ്യും ഞാനും ഒക്കെ മിഥ്യകളാണു്.
അങ്ങനെ മറ്റൊരു പ്രപഞ്ച സത്യമറിഞ്ഞു് അയാള്‍ നടന്നു. അണ്ണനുറങ്ങാത്ത വീട്ടിലേയ്ക്കു്.


-----------------------------------------------------------------------

രാവേറുന്നവരെ മുനിഞ്ഞ വെട്ടത്തില്‍‍ വായിച്ചിരുന്നു. 12.മണിയ്കു് പോകുന്ന അവസാനത്തെ ബസ്സിലെത്തുന്ന ഭാസ്കരന്‍‍ പിള്ള ചേട്ടന്‍‍ അമ്പലമിറങ്ങി വരുന്ന ശബ്ദങ്ങള്‍‍ രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്നുണ്ടായിരുന്നു. “വഞ്ചി ഭൂപതി തന്‍ സഞ്ചിയില്‍‍.....മമ പുസ്തകം... ??@@@&(*)@@@ മക്കളേ.... വഞ്ചി ഭൂഊഊഊഊഊഊ.....കൂ......ഹാഹാ...ചീത്ത വിളിച്ചും പാട്ടു പാടിയും നീങ്ങുന്ന ഭാസ്ക്കരന്‍ പിള്ള.
വെറുതേ ജനാലയിലൂടെ നോക്കി നിന്നു.
മുണ്ടു വാരി ഒരു കോണകമായി ചുറ്റി നടന്നു വരുന്ന ഭാസ്കകരന്‍ ചേട്ടന്‍‍.
കുടിയനായി പോയി.

വഞ്ചി ഭൂപതി..... വലിയിടവഴിയിലെ ആഞ്ഞിലിയുടെ നിഴലില്‍ നിന്നു് ഭാസ്കരന്‍‍ ചേട്ടന്‍‍ മുണ്ടു മുറുക്കിയുടുത്തു. തന്‍റെ വീട്ടിലേയ്ക്കു നോക്കി പറഞ്ഞു. അവന്‍ വായിക്കട്ടെ. ഒരു ഐ.എ. എസു് ആകട്ടെ. ഞാന്‍ മിണ്ടില്ല....ഇനി ഞാന്‍ പാടാതെ പോകും. എന്നെക്കൊണ്ടതെങ്കിലും ആകുമല്ലോ.

സത്യത്തില്‍ ഒരുപാടു് വായിക്കുന്നതു കണ്ട നാരായണന്‍ കുട്ടിയുടെ നാട്ടുകാര്‍ അയാള്‍ ഐ.എ.എസിനു് ശ്രമിക്കുന്നു എന്നു കരുതി തുടങ്ങിയിരുന്നു.

വലിയ ഇടവഴിയും കഴിഞ്ഞു വാലുതുണ്ടില്‍ വാതുക്കലെ പള്ളിവേട്ട വിളക്കും കഴിഞ്ഞു. പിന്നെ ആ പാട്ടു കേള്‍ക്കാമായിരുന്നു.....വഞ്ചി....ഭൂപതി....

ഭാസ്ക്കരന്‍‍ പിള്ള ചേട്ടന്‍‍ ,ഒന്നാം തീയതി ശംബളം വാങ്ങുന്ന ദിവസം, സുമതി ചേച്ചി അവിടെയെത്തും. അല്ലെങ്കില്‍ ഒന്നും കാണില്ല. കടക്കാരുടെ പറ്റു തീര്‍ത്തു്,കുറച്ചു വീട്ടു സാധനങ്ങളുമായി നടന്നു വരുന്ന ദമ്പതികളെ അയാള്‍ക്കറിയാം. ഹല്ലാ ..നാരായണനാ. സുമതി ചേച്ചി കുശലം ചോദിക്കും. ഒരിക്കലും ഭര്‍ത്താവിനെ കുറ്റം പറയാത്ത സുമതിചേച്ചി പറയും. കുറച്ചു സാധനം വാങ്ങണമായിരുന്നു. ചേട്ടന്‍റെ ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ ഞാനും അങ്ങെത്തി. നാരായണാ നീ ശശിയ്കെന്തെങ്കിലും കണക്കൊക്കെ ഒന്നു പറഞ്ഞു കൊടുക്കണം. പാരലിലോട്ടൊന്നും വിടാന്‍ ഇപ്പോള്‍ എനമില്ലെന്നറിയാമല്ലോ. എല്ലാം ഈ മനുഷ്യന്‍റെ ശമ്പളമാ. എളയതു് രണ്ടെണ്ണം ഇനിയുമില്ലേ.

മക്കളെ, ഞങ്ങളങ്ങോട്ടു നടക്കുവാ.

എപ്പോഴോ ഉറക്കം അയാളെ കിടത്തി.

ഒരു സ്വപ്നം എത്തിയതയാളറിഞ്ഞില്ല.
കിഴക്കു വശത്തെ കതകിന്‍റെ സാക്ഷ ഇട്ടൊ എന്നു്, എന്നും ശ്രദ്ധിക്കാറുള്ള നാരായണന്‍ കുട്ടി അന്നതു ശ്രദ്ധിച്ചില്ല എന്നതു് സ്വപ്നത്തിലോര്‍ത്തു. തുറന്നു കിടന്ന കതവിലൂടെ കടന്നു വന്ന ചെറുപ്പക്കാരന്‍ തന്‍റെ ഏതോ കൂട്ടുകാരന്‍റെ മുഖ ചായ ഉണ്ടായിരുന്നൊ. മൂത്ത പെങ്ങളായിരുന്നോ കതകു തുറന്നു് തൊടിയിലെ പുളിമര ചുവട്ടില്‍ മയങ്ങി നിന്ന ചന്ദ്രികയില്‍ കെട്ടിപ്പിടിച്ചു് നിന്നതു്. അയാള്‍ അവളെ വാരിയെടുത്തു് അവിടിരുന്നു് അവളുടെ മുഖത്തേയ്ക്കു കുനിഞ്ഞോ.
നാരായണന്‍ കുട്ടി കൂവി പോയി. അമ്മയുണര്‍ന്നു. കുഞ്ഞമ്മയുണര്‍ന്നു, അമ്മൂമ്മയുണര്‍ന്നു. പെങ്ങന്മാരെല്ലാവരും ഉണര്‍ന്നു. വിയര്‍ത്തൊലിച്ചു് വിറച്ചു കിടന്ന നാരായണന്‍ കുട്ടിയെ നോക്കി അമ്മൂമ്മ പുലമ്പി. ആവ്ശ്യമില്ലാത്ത പുസ്തകമൊക്കെ വായിച്ചു് ഈ ചെറുക്കന്‍ തല തിരിയുന്നു. നാളെ ആകട്ടെ കേശവനെ വിളിച്ചു് കവടിയൊന്നു നിരത്തിക്കണം.


--------------------------------------------------------------------------------

കഥ കവിതയായില്ല. അയാളൊരു മഹാ സമുദ്രമായി മാറുകയായിരുന്നു.
ഇന്നലെ വന്ന ഒരു കൊച്ചു പക്ഷി പോലും ചോദിച്ചു എന്തേ ഇങ്ങനെ.....
സാവിത്രി, ഹരി, ഉഷ, ഗോപന്‍, സാമുവല്‍, കോളേജിലൊക്കെ പഠിച്ചിരുന്നവരുടെ കല്യാണ ലെറ്ററിനു മറുപടികളെഴുതി. ആശംസകള്‍.

ഒരിക്കല്‍ ഷഫീക്കു് സാറിന്‍റെ എഴുത്തു വന്നു.

നീ ഒന്നിവിടം വരെ വരണം.
താന്‍ വലിയവനാകുമെന്നു അന്നെ കണക്കു കൂട്ടി പറഞ്ഞ സാറിനെ കാണാന്‍ അയാള്‍‍ പുറപ്പെട്ടു.
ബോയിസു് ഹൈ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയത സാറു് പത്തു കിലോ മീറ്ററില്‍ കൂടുതല്‍ ദൂരെ എവിടയോ ആയിരൂന്നു താമസം. സാറിനെ കണ്ടു പിടിക്കാന്‍‍ ഒരു ഉച്ച വെയില്‍ കത്തിച്ചയാള്‍‍ നടന്നു.

പെട്ടെന്നൊരു കാറു വന്നു മുന്നില്‍ നിന്നു.

നാരായണന്‍.?
വിയര്‍ത്തു നാറി നിന്ന അയാള്‍ നോക്കി. തടിച്ചു വീര്‍ത്ത ശരീരവുമായി ചുണ്ടിലൊരു ചെറു ചിരിയുമായി നിന്ന അതു ബഞ്ചമിനാണെന്നു മനസ്സിലാക്കാന്‍ വിഷമം ഉണ്ടായില്ല.
കൂളിങു ഗ്ലാസ്സു വച്ച ബഞ്ചമിന്‍ കാറില്‍ നിന്നെറങിയപ്പോള്‍ ചന്ദനത്തിന്‍റെ സുഗന്ധം.
പണ്ടു് പരീക്ഷകളില്‍ കാണിച്ചു കൊടുക്കാന്‍ സിഗററ്റു വലിക്കാത്ത തനിക്കു് സിഗററ്റു വാങി തന്ന ബഞ്ചമിന്‍. വെറുതെ പോക്കറ്റില്‍ തപ്പി നോക്കി. ചര്‍മിനാറിന്‍റെ ഒരു പുതിയ പാക്കറ്റുണ്ടു്.
ഭാര്യയെ പരിചയ പ്പെടുത്തി. ഷി ഈസു വര്‍കിങ്ങു് ദെയര്‍ ...ഇന്‍ സ്റ്റാട്ടിക്‍സ്.....
നീ....

ചിരിക്കാനല്ലാതെ....അയാള്‍ക്കൊന്നും പറയാനില്ലായിരുന്നല്ലോ.

ഈ കണക്കു്.....ഈ പിരിയഡിനുള്ളില്‍ തെളിയിക്കുന്നവനു് ഞാനൊരു സമ്മാനം തരും എന്നു് പറഞ്ഞു്, ബ്ലാക് ബൊര്‍ഡിലെഴുതി തീര്‍ത്തതിനു മുന്നെ തെളിയിച്ച നാരായണന്‍ കുട്ടി.

ഷഫീക്കു് സാറിനെ ഓര്‍മ്മയില്ലെ ? “ആ വട്ടന്‍‍ സാറോ.“ അദ്ദേഹത്തെ കാണാന്‍ പോകുന്നു.

ഓ നോണ്‍സെന്സു് ജീവിക്കാനറിയാത്ത മനുഷ്യന്‍‍ . ബഞ്ചമിന്‍ ചിരിച്ചു. കൂടിയ ഒരു സിഗററ്റു തന്നു .ബൈ പറഞ്ഞു് കാറില്‍ കേറിയ ബഞ്ചമിന്‍റെ ഭാര്യയുടെ മുഖത്തു് പുച്ഛമുണ്ടായിരുന്നോ.
അയാള്‍ നടക്കുകയയായിരുന്നു.

ആരോടൊക്കെയോ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. കള്ളുഷപ്പില്‍ കാണുമെന്നു്.. പിന്നെ സാറിനെ കണ്ടപ്പോള്‍..... കീറി പറിഞ്ഞ വേഷം, കീറി പറിഞ്ഞ മനസ്സു്. തന്നെ മനസ്സിലാക്കിയപ്പോള്‍ കൂടെ നിന്ന സഹ കുടിയന്മാരോടു പറഞ്ഞു. പ്രിയ ശിഷ്യന്‍. പിന്നെ എന്നെ റോഡരുകില്‍ കൊണ്ടു പോയി കരഞ്ഞു. ഒളിച്ചോടി പോയ മകളെ ക്കുറിച്ചു്. പക്ഷാഘാതം വന്നു` കഴിയുന്ന ഭാര്യെ ക്കുറിച്ചു്.

അപ്പോഴും അന്നു് ചോക്കില്‍ വരച്ച തിയറം അയാള്‍ ഓര്‍ക്കുകയായിരുന്നു.
എന്തിനോ കാണാനാഗ്രഹിച്ച സാറിന്‍റെ പോക്കറ്റില്‍ കുറച്ചു നോട്ടുകളിട്ടു് വീണ്ടും ഒരു തിയറം തെളിയിച്ച സംതൃപ്തിയില്‍ അയാള്‍ തിരിച്ചു നടന്നു.

വിധിയുടെ പരിലാളനങ്ങളില്‍ പുനര്‍ജനികളുടെ അര്ത്ഥം തേടിയുള്ള യാത്രയില്‍ നാരായണന്‍ കുട്ടി

മാറ്റങ്ങളുടെ മഹാ സമുദ്രങ്ങളിലൊരു കണികയായി.
എവിടെ ആയിരുന്നു നീ അന്വേഷിച്ച അഗസ്ത്യ പര്‍വ്വതം.
മറ്റൊരു നാരായണത്തു ഭ്രാന്തന്റെ പ്രേതം തിരയുന്ന നാരായണാ നിനക്കിതാ ഒരു പുതു യുഗം തുറന്നു വച്ചിരിക്കുന്നു.
ബാലേട്ടനെ പരിചയപ്പെടുത്തിയ ചന്ദ്രന്‍ പിള്ള പറഞ്ഞു. കഴുവിടാന്‍ കുന്നിലെ പൊലയന്‍ തുളസിയുടെ കൊച്ചു പുരയില്‍ രാത്രി എത്തുക. ബാക്കി അവിടെ സ്റ്റഡി ക്ലാസ്സില്‍ നിന്നു കിട്ടുന്ന മെഴുകുതിരി അണയാതെ സൂക്ഷിക്കുക.
അണ്ണനുറങ്ങാത്ത വീട്ടിലെ മെഴുകുതിരിയില്‍ പ്രകാശം നഷ്ടപ്പെടാന്‍ ജീവിതങ്ങള്‍ കാത്തു നില്‍ക്കുന്നതറിയാവുന്ന വിധി ചിരിക്കുന്നുണ്ടായിരുന്നു.


കഥയില്ലായ്മ തുടരുമെന്നു തോന്നുന്നു.:)

19 comments:

വേണു venu said...

അണ്ണനുറങ്ങാത്ത വീട്ടിലെ മെഴുകുതിരിയില്‍ പ്രകാശം നഷ്ടപ്പെടാന്‍ ജീവിതങ്ങള്‍ കാത്തു നില്‍ക്കുന്നതറിയാവുന്ന വിധി ചിരിക്കുന്നുണ്ടായിരുന്നു.

ആഷ | Asha said...

എനിക്ക് ആദ്യഭാഗാണ് കൂടുതല്‍ ഇഷ്ടമായത്. ഇത് ഇടയ്ക്കിടയ്ക്ക് വിട്ടു പോവുന്നതു പോലെ...

ഇപ്പോ പ്രോബ്ലം സോള്‍വായി. ഇപ്പോ പോസ്റ്റ് കമന്റിനു പ്രശ്നമൊന്നുമില്ല. :)

കൃഷ്‌ | krish said...

:)

Murali Menon (മുരളി മേനോന്‍) said...

നല്ല വായനാ സുഖം നല്‍കുന്നു. ഒഴുകട്ടെ മുന്നോട്ട്. ഭാവുകങ്ങള്‍. ബാക്കി മെയിലില്‍

Typist | എഴുത്തുകാരി said...

നാരായണന്‍ കുട്ടിയുടെ പോക്കു് എങ്ങോട്ടാണെന്നു്
ഏകദേശം ഒരു ഊഹം കിട്ടി.

മയൂര said...

മാഷേ, ഇതും നന്നായി...തുടരട്ടെ..:)

സതീശ് മാക്കോത്ത് | sathees makkoth said...

‘ചിരിക്കാനല്ലാതെ....അയാള്‍ക്കൊന്നും പറയാനില്ലായിരുന്നല്ലോ’
ആ ചിരിയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റുന്നു. വേണുവേട്ടാ.നന്നാകുന്നുണ്ട്. തുടരണം.

സഹയാത്രികന്‍ said...

മാഷേ തുടരുക.......

:)

സു | Su said...

അയാള്‍ക്കൊരു നല്ല ജോലി കിട്ടി, നന്നാവുന്നിടത്ത് നിര്‍ത്തിയാല്‍ മതി കഥ. അണ്ണന്‍ ഉറങ്ങാത്ത വീട് എന്നുപറയുമ്പോള്‍ ശരിയാവില്ല. :)

ഹരിശ്രീ said...

മാഷേ,

അണ്ണനുറങ്ങാത്ത വീട് നന്നായിട്ടുണ്ട്.

G.manu said...

a capturing story venuvetta.. deep touching style

ഇട്ടിമാളു said...

തുടരട്ടെ...

കുറുമാന്‍ said...

മാഷെ നന്നാവുന്നുണ്ട്.. വേഗം ഒരു കരക്കടുപ്പിച്ചാലല്ലേ അണ്ണനുറങ്ങാന്‍ പറ്റൂ, ആയതിനാല്‍ പെട്ടെന്ന് തന്നെ അടുത്തതും പോരട്ടെ :)

വേണു venu said...

അണ്ണനുറങ്ങാത്ത വീട്ടിലെത്തിയ നിങ്ങള്‍ക്കെല്ലാം നമസ്കാരം.
ആഷാജി. അഭിപ്രായത്തിനു നന്ദി.:)
കൃഷു്,:)
മുരളി മേനോന്‍‍, ഇതു തുടരുന്നതൊക്കെ ഇത്തരം പ്രചോദനങ്ങള്‍‍ തന്നെ.:)
എഴുത്തുകാരിയുടെ ഊഹം ശരിയാകുമോ.:)
മയൂരാ, ഇതും .ഇനിയും.അറിയിക്കണം:)
സതീഷേ....എനിക്കറിയാമല്ലോ സതീഷിനെ, എന്നെ അറിയുന്ന പോലെ...:)
സഹയാത്രികന്‍‍, തുടരുന്നു.നന്ദി.:)
സൂ, അതു പറ്റുമോ..ഞാനും ആഗ്രഹിക്കുന്നു.
പേരിലെ പിശകു് മറ്റൊരു പേരില്ലാത്തതിനാല്‍‍ എനിക്കു് തിരുത്താനാവുന്നില്ല.:)
ഹരിശ്രീ, ഇനിയും വായിക്കണം.:)
ജി.മനു, ആദ്യം ആ കൊച്ചു സുന്ദരിക്കു് ആയുരാരൊഗ്യം ആശംസിക്കുന്നു‍‍ . നന്ദി.:)
ഇട്ടിമാളു, നന്ദി.തുടരാം. സഹിക്കുമല്ലോ.:)
രാകേഷ്ജീ,
കരക്കടുപ്പിക്കാന്‍‍ ഒരു നിമിഷം . കാരണം കഥയില്ലായ്മയാണെന്നു് ഞാന്‍‍ മുന്‍‍കൂര്‍‍ ജാമ്യം നിങ്ങളില്‍ നിന്നു് വാങ്ങിയിട്ടുണ്ടു്. എപ്പോള്‍‍ നിന്നു എന്നു് ചോദിച്ചാല്‍‍ മതി. നന്ദി മാഷേ.ആ വാക്കുകളൊക്കെ വായിക്കുമ്പോള്‍‍ എളുപ്പം നിര്‍ത്താനിടവരരുതേ എന്നും ഞാന്‍ പ്രാര്‍‍ഥിക്കുന്നു.:)‍‍

മന്‍സുര്‍ said...

വേണുവേട്ടാ....

നന്നയിട്ടുണ്ടു....അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു.

SV Ramanunni said...

കഥയില്ലയ്മകള്‍ വലിയ കഥകളാവുന്നു.നന്നു ഏട്ടേ
( ഞങ്ങള്‍ പാലക്കടന്മ്മാരു ഏട്ടാ എന്നല്ല ഇഷ്ടം കൂടുമ്പോ ഏട്ടേ എന്ന വിളിക്കുക)

വേണു venu said...

മന്‍‍സ്സൂറേ, സന്തോഷം.
എസു്.വി.രാമനുണ്ണി, ഏട്ടേ വിളി പുതിയ അറിവാണു്. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി.:)

അമൃത വാര്യര്‍ said...

അണ്ണനുറങ്ങാത്ത വീട്ടിലെ മെഴുകുതിരിയില്‍ പ്രകാശം നഷ്ടപ്പെടാന്‍ ജീവിതങ്ങള്‍ കാത്തു നില്‍ക്കുന്നതറിയാവുന്ന വിധി ചിരിക്കുന്നുണ്ടായിരുന്നു.

നാരായണനും ചന്ദ്രനും ഷഫീക്ക്‌ സാറും ബാലേട്ടനുമെല്ലാമടങ്ങിയ ലോകം കൊള്ളാംട്ടോ.....

വേണു venu said...

വായിച്ചഭിപ്രായം എഴുതിയ അമൃതാ വാരിയര്‍‍ ഞാന്‍‍ നന്ദി അറിയിക്കുന്നു.:)