Monday, September 24, 2007

അണ്ണനുറങ്ങാത്ത വീടു്. 2

Buzz It
ഒന്നാം ഭാഗം

അണ്ണന്‍ പാരലല്‍ കോളേജിലെ പഠിപ്പീരിനു ശേഷം , ലൈബ്രറിയില്‍ നിന്നും കിട്ടിയ പുസ്തകങ്ങളുമായി വീട്ടിലേയ്ക്കോടുന്ന രാത്രികള്‍.
അച്ഛനില്ലാത്ത വീട്ടിലെ അച്ഛനായി മാറുന്ന ആങ്ങളയാവാന്‍‍ ആര്‍ക്കും നിയോഗമുണ്ടാകരുതേ എന്നു് പ്രാര്‍ഥിച്ചു നടക്കുന്ന കാലം.


എവിടെയായിരുന്നു വിധിയുടെ ചിറകുകളൊടിഞ്ഞു പോയതു്. മണിയറയില്‍‍ നിന്നോടിയ സുമംഗലിയെ പോലെ, പൊട്ടിചിതറിയ പളുങ്കു മണിയായ മുഹൂര്‍ത്തങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്ന വിധി......


മെഡിക്കല്‍‍ മിഷന്‍‍ ഹോസ്പിറ്റലില്‍ പ്രസവിച്ച അമ്മയോടു്, ആസ്പത്രിയില്‍ വച്ചു തന്നെ അച്ഛന്‍ പറഞ്ഞു. ഇവനെ കണ്ടാല്‍ ...
സംശയ രോഗിയായിരുന്നു അച്ഛന്‍‍.
അമ്മ സുന്ദരിയായിരുന്നതിലെ അപകര്‍ഷതാ ബോധം.
ഒരിക്കലും അമ്മയെ അച്ഛന്‍‍ എങ്ങും കൊണ്ടു പോയിരുന്നില്ല.
വീട്ടിലിരുന്നു. വെളിയില്‍ നിന്നാല്‍, അമ്പലത്തില്‍ പോയാല്‍ ഒക്കെ ചോദ്യങ്ങള്‍‍.
ഓപ്ഫീസ്സില്‍ നിന്നു വരുമ്പോള്‍ വെളിയില്‍ നില്‍ക്കുന്ന അമ്മയെ കണ്ടാല്‍ മതി. നീ ആരെ കാണാനാ കുളിച്ചൊരുങ്ങി.?
അമ്മ അമ്പലത്തില്‍ പോകുന്നതും... ആളുകളുമായി സംസാരിക്കുന്നതും ഇഷ്ടപ്പെടാതെ അച്ഛന്‍ നടന്നു.
എല്ലാമറിയാന്‍‍ നാരായണന്‍ കുട്ടിയുടെ അച്ഛന്‍ ഒരു ഡിക്റ്റടീവിനെ പോലെ ചുറ്റി നടന്നിരുന്നു.
സൌന്ദര്യമൊരു ശാപമാണെന്നും അച്ഛനെക്കാള്‍ അല്പം പഠിപ്പു കൂടിയതു് ഗ്രഹപ്പിഴയായും അമ്മയ്ക്കു് തോന്നി തുടങ്ങിയതു് യാദൃച്ഛികം.
അച്ഛന്‍റെ അനിയന്‍ പട്ടാളത്തില്‍ നിന്നു വന്നതും , ഗൃഹപ്പിഴയ്ക്കൊരു ഏണി ആയി.അവിടെ നാരായണന്‍‍ കുട്ടിയുടെ ജന്മ ജന്മാന്തര വ്യഥയുടെ തുടക്കം.


നാരായണന്‍ കുട്ടിക്കു് രണ്ടര വയസ്സുള്ളപ്പോള്‍‍ നിയമത്തിലൂടെ അച്ഛന്‍ അമ്മയുമായി ബന്ധം നിഷേധിച്ചു് വേറെ കല്യാണം കഴിച്ചതു് നാരായണന്‍ കുട്ടി അറിഞ്ഞതു് എട്ടാമത്തെ വയസ്സിലായിരുന്നു.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന അയാള്‍ നാലുമണിക്കു് സ്കൂള്‍ വിട്ടു വരുമ്പോള്‍ വീടിനു മുന്നിലെ മുറിയില്‍ ഒത്തിരി സ്ത്രീകളിരിക്കുന്നു. അകത്തെ മുറി അടച്ചിരിക്കുന്നു. അകത്തു നിന്നു് അമ്മയുടെ ചെറിയ ഞരക്കങ്ങള്‍ പോലെയുള്ള ശബ്ദം കേള്‍ക്കാമായിരുന്നു.
കഥകളി അമ്മാവി തന്‍റെ ജന്മനാ സെറ്റു ചെയ്യപ്പെട്ട പുരികം ഉയര്‍ത്തി തന്നൊടു ചോദിച്ചു. നാരായണാ നിനക്കു് ആണ്‍ വാവയെ വേണൊ, പെണ്‍ വാവയെ വേണോ.
ഒന്നുമാലോച്ചിക്കാതെ അയാള്‍ പറഞ്ഞു. ആണ്‍ വാവ.
അകത്തൊരു കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കാമായിരുന്നു. ഒപ്പം അമ്മയുടെ അമര്‍ത്തിയ നിലവിളിയും.
കതകു തുറന്നു വന്ന പതിച്ചി സരസ്സമ്മ പറഞ്ഞു. പെണ്ണാണു്.
കുരവയിടാനിരുന്നവര്‍ നിരാശരായി. ഒന്നും മനസ്സിലാവാതിരുന്ന നാരായണന്‍ കുട്ടിക്കു് ഒരു പെങ്ങള്‍ ഉണ്ടായിരിക്കുന്നു എന്നു് മനസ്സിലായി.


ചുരുട്ടി മടക്കിയ വിരലുകളുമായി അമ്മയുടെ അടുത്തു കിടക്കുന്ന ചോര നിറമുള്ള കുഞ്ഞു് മൂത്ത പെങ്ങളായി.
അമ്മ പിന്നെയും പ്രസവിച്ചു. ഓരോരോ കൊച്ചു പെങ്ങന്മാരെ തനിക്കു് നല്‍കി ചേമ്പിന്‍ തണ്ടു പോലെ വിറങ്ങലിച്ചു കിടന്നു അയാളുടെ അമ്മ. മൂന്നാമത്തെ പെങ്ങളെ പ്രസവിച്ചു് ആ കുഞ്ഞു കരയുന്നതു വെളിയില്‍ കേട്ടിരുന്ന വല്യ അമ്മാവിയും കൊല്ലത്തെ അപ്പച്ചിയും കൊച്ചമ്മയും ചുറ്റും നിന്നിരുന്ന മറ്റു പലരും മൂക്കത്തു വിരല്‍ വയ്ക്കുന്നതയാള്‍‍ കണ്ടു. അയാള്‍ കേട്ടു. പതിച്ചി സരസ്സുഅമ്മ, അമ്മയോടു് അകത്തെ മുറിയില്‍ അടക്കം പറയുന്നതു്. സരോജിനി ഇനി വേണ്ട. ഇനി എനിക്കു പറ്റില്ല. നിനക്കും.
അതൊക്കെ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും നാരായണന്‍ കുട്ടി അണ്ണനായി മാറി കഴിഞ്ഞു.അണ്ണനെന്ന നാരായണന്‍ കുട്ടി 17 വയസ്സിലൊരച്ഛനാവാന്‍ തുടങ്ങി. നോട്ടത്തില്‍ ഭാവത്തില്‍.
ചിരിയില്ലാത്ത മുഖവുമായി നടക്കുന്ന നാരായണന്‍ കുട്ടിയെ നോക്കി അമ്മൂമ്മ പറഞ്ഞു. അശ്റീകരം. ഒരിക്കലും അവനൊരു സന്തോഷവും ഇല്ല. ഓണം വന്നാലെന്താ, ഉത്സവം വന്നാലെന്താ. സരോജിനിയേ ഇവനെ ഇപ്രാവശ്യത്തെ പള്ളിവേട്ട ഇതിലേ പോകുമ്പോള്‍ ശങ്കരനാരായണനെ വിളിച്ചു് ഇവനെ നിര്‍ത്തി ഞാനൊന്നു പറഞ്ഞു നോക്കും.

നാരായണന്‍ കുട്ടിയുടെ സുഹൃത്തു ബന്ധങ്ങള്‍‍ മുറിഞ്ഞു കൊണ്ടിരുന്നു. ആരും തന്നെ അന്വേഷിച്ചു വീട്ടില്‍ വരുന്നതു് ഇഷ്ടമല്ലാതായി. മൂന്നു പെങ്ങന്മാര്‍. അയാള്‍ രാത്രി ഉറങ്ങാതെ കിടക്കാന്‍ തുടങ്ങി. വല്യിടവഴിയിലൂടെ വല്ലപ്പോഴും പോകുന്ന ,തന്നെ നോക്കുന്ന സുധയെ ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ ശ്രമിച്ചു.

വൈകുന്നേരങ്ങളില്‍ വായന ശാലയില്‍ നിന്നു് എം. റ്റി യും മുകുന്ദനും വിജയനേയും ഒക്കെ ചുമന്നു വീട്ടില വരാറുള്ള നാരായണന്‍ കുട്ടി മാര്‍ക്സിന്‍റെ ചെഗുവേരയുടെ അങ്ങനെ വിപ്ലവവും ചരിത്രവും ആത്മകഥകളുമൊക്കെ ചുമന്നു് വീട്ടിലെത്തി.


കുന്നിന്‍ ചരുവിലെ ആ വീട്ടില്‍ സന്ധ്യായാകുമ്പോഴേ രാത്രി തന്‍റെ പായയുമായി വരുന്നതു് അയാള്‍ക്കറിയാം.
പെണ്ണുങ്ങളുള്ള വീടു്. കുഴഞ്ഞു വീണ ചേമ്പിന്‍ തണ്ടു പോലെയുള്ള അമ്മ, ചെലപ്പോള്‍ പറയും, ആണില്ലാത്ത വീട്ടില്‍ തൂണും ആണാ.


അയാള്‍ ഉറങ്ങാതിരുന്നു പോയി. ഒരു കരിയിലയുടെ ശബ്ദവും അയാള്‍ക്കു് സംശയങ്ങളുടെ വെളിപാടുകളായിരുന്നു. ഓരോ രാത്രിയും കാള രാത്രികളായിരുന്നു.


അണ്ണനുറങ്ങാതിരുന്നു. (കഥയില്ലായ്മ തുടരാനായി അണ്ണന്‍‍ ഉറങ്ങാതിരുന്നു.)‍

16 comments:

വേണു venu said...

അണ്ണനുറങ്ങാതിരുന്നു. (കഥയില്ലായ്മ തുടരാനായി അണ്ണന്‍‍ ഉറങ്ങാതിരിക്കുന്നു.)‍:)

ശ്രീ said...

:)

Typist | എഴുത്തുകാരി said...

പാവം നാരായണന്‍കുട്ടി അല്ലേ?

ഇട്ടിമാളു said...

കഥയില്ലായ്മ തുടരട്ടെ..

Murali Menon (മുരളി മേനോന്‍) said...

തുടരൂ, നാരായണന്‍‌കുട്ടിയുടെ കഷ്ടപ്പാടുകള്‍ക്കൊരത്താണി കണ്ടെത്തുന്നതുവരെയെങ്കിലും

ഹരിശ്രീ said...

വേണുജീ കൊള്ളാം..

മയൂര said...

നാരായണന്‍‌കുട്ടി....കഥ തുടരട്ടെ....:)

(സുന്ദരന്‍) said...

അണ്ണനുറങ്ങാത്തവീട്ടിലെ വിശേഷങ്ങള്‍ തുടരു...

കുറുമാന്‍ said...

കഥയുടെ വലുപ്പം കുറഞ്ഞുപോയില്ലേന്നൊരു സംശയം.......കഥയില്ലായ്മയിലെ കഥയറിയാനായി ഉടന്‍ തന്നെ പോരട്ടെ....നെക്സ്റ്റ് :)

വേണു venu said...

കമന്‍റെഴുതിയ,
ശ്രീ, എഴുത്തുകാരി,ഇട്ടിമാളു, മുരളി മേനോന്‍‍, ഹരിശ്രീ, മയൂരാ, സുന്ദരന്‍‍, കുറുമാന്‍‍,
എല്ലാവര്‍ക്കും എന്‍റെ സ്നേഹം,നന്ദി. :)

ആഷ | Asha said...

ഇത്രയും വളരെ നന്നായിരിക്കുന്നു
ഇനി അടുത്ത ഭാഗം വായിക്കട്ടെ.

വേണുചേട്ടാ ഈ ബ്ലോഗിനെന്തോ കുഴപ്പമുണ്ട് post a commentil ഞെക്കാന്‍ ചെല്ലുമ്പോ സ്ക്രീന്‍ ബ്ലാങ്കായി പോവുന്നു. ആ ചതുരക്കട്ടയാ പ്രശ്നക്കാരനെന്നു തോന്നുന്നു. 4 പ്രാവശ്യം ശ്രമിച്ചിട്ടാ ഒന്നു ഞെക്കാന്‍ പറ്റിയത്.

അടുത്ത ഭാഗത്തില്‍ എന്റെ കമന്റ് കണ്ടില്ലെങ്കില്‍ പ്രശ്നം രൂക്ഷമായി എന്നു കരുതിക്കോളൂ.

വേണു venu said...

ആഷാജി,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ചതുരക്കട്ടകളെ മാറ്റി. നന്ദി അറിയിച്ചതിനു്.:)

സതീശ് മാക്കോത്ത് | sathees makkoth said...

കഥയില്ലായ്മ കഥയിലേയ്ക്ക് കടക്കുന്നു.ഞാനും അടുത്തതിലേയ്ക്ക്...

വേണു venu said...

ഹാഹാ...സതീഷേ,
കഥയില്ലായ്മ...പിന്നെയും കഥയില്ലായ്മയിലേയ്ക്കു പോകുന്നു. കഥ കണ്ടെത്തുന്ന സതീഷിനു് നന്ദി.:)

kribhconagaram said...

വളരെ നന്നയിട്ടുണ്ട്.

വേണു venu said...

kribhconagaram ,
വായിച്ചെഴുതിയ അഭിപ്രായത്തിനു് നന്ദി.:)